Saudi Arabia
സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 2060 കോടി റിയാലിന്റെ വിദേശ നിക്ഷേപം രാജ്യത്തേക്കെത്തിയതായി നിക്ഷേപ മന്ത്രാലയം അറിയിച്ചു. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ദേശീയ ബാങ്കിന്റെ റിപ്പോര്‍ട്ടുകളും വിലയിരുത്തുന്നു. രാജ്യത്തിന്റെ വിദേശ നിക്ഷേപങ്ങള്‍ 90700 കോടി റിയാലായാണ് ഉയര്‍ന്നത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.3 ശതമാനം കൂടുതലാണ്. കോവിഡിനെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധികള്‍ക്കിടയിലാണ് സൗദി മികച്ച നേട്ടം കരസ്ഥമാക്കിയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസമാണ് ഇതിലൂടെ പ്രകടമാവുന്നതെന്ന് നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് നിയമ ലംഘനങ്ങള്‍ തടയുന്നതിന് പരിശോധന ശക്തമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. നിയമ ലംഘകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആയിരകണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പിഴ ചുമത്തിയതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും
ഭിക്ഷാടനത്തിലേര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാരംഭിച്ച് സൗദി. പരിഷ്‌കരിച്ച നിയമം ഷൂറാ കൗണ്‍സിലിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. രാജ്യത്ത് വര്‍ധിച്ച് വരുന്ന ഭിക്ഷാടനം തടയിടാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി. യാചകര്‍ക്കുള്ള ശിക്ഷ കടുപ്പിക്കുന്നതാണ് പുതിയ കരട് നിയമം. കുറ്റകൃത്യം നടത്തി പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷം വരെ തടവും ഒരുലക്ഷം
ലോക സന്തോഷ സൂചികയില്‍ അറബ് മേഖലയില്‍ സൗദി അറേബ്യ ഒന്നാമതെത്തി. യുഎന്‍ സസ്‌റ്റൈയ്‌നബിള്‍ ഡവലപ്‌മെന്റ് സൊലൂഷന്‍സ് നെറ്റ്വര്‍ക്ക് പുറത്തുവിട്ട 149 രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ 21ാം സ്ഥാനത്താണ്. അറബ് മേഖലയില്‍ രണ്ടാം സ്ഥാനം യുഎഇയ്ക്കാണ്. ലോക സന്തോഷ സൂചികയില്‍ ആഗോള തലത്തില്‍ 27ാമതാണ് യുഎഇയുടെ സ്ഥാനം. അറബ് മേഖലയില്‍ മൂന്നാം സ്ഥാനത്ത് ബഹ്‌റൈനാണ്. പട്ടികയില്‍
റീ എന്‍ട്രി വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സൗദിയിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന ആശ്രിത വിസക്കാര്‍ക്ക് രാജ്യത്ത് തിരിച്ചെത്തുന്നതിന് തടസ്സമില്ലെന്ന് പാസ്‌പോര്‍ട്ട് വിഭാഗം. പുതിയ വിസയില്‍ തിരിച്ചെത്തുന്നതിനാണ് അനുവാദമുണ്ടാകുക. കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ പോയി തിരിച്ചെത്താന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. എന്നാല്‍, തൊഴില്‍
സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കും. മൂവായിരം റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുക. കര, വ്യോമ, ജല മാര്‍ഗം രാജ്യത്തേക്കെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും നിബന്ധന ബാധകമായിരിക്കും. സൗദി കസ്റ്റംസിന്റേതാണ് പുതിയ തീരുമാനം. കര, വ്യോമ, ജല മാര്‍ഗം രാജ്യത്തേക്കെത്തുന്ന യാത്രക്കാര്‍ക്ക്
സൗദിയില്‍ വ്യോമയാന മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നു. പദ്ധതി മുഖേന പതിനായിരം സ്വദേശികള്‍ക്ക് ജോലി കണ്ടെത്തും. വിവിധ മന്ത്രാലയങ്ങള്‍ തമ്മില്‍ സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. വ്യോമയാന മേഖലയില്‍ അടുത്ത രണ്ട് വര്‍ഷത്തിനകം പതിനായിരം സ്വദേശികള്‍ക്ക് ജോലി കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുക. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് പദ്ധതിക്ക്
രാജ്യത്തെ തൊഴില്‍ യോഗ്യത പരീക്ഷക്ക് ഓരോരുത്തര്‍ക്കും മൂന്ന് അവസരങ്ങള്‍ നല്‍കുമെന്ന് സൗദി മന്ത്രാലയം വ്യക്തമാക്കി. മൂന്ന് തവണയും പരാജയപ്പെടുന്നവര്‍ക്ക് തൊഴില്‍ പെര്‍മിറ്റ് അനുവദിക്കില്ല. പുതുതായി നിയമിക്കുന്ന തൊഴിലാളികള്‍ക്ക് അവരവരുടെ രാജ്യങ്ങളില്‍ വച്ച് തന്നെയാണ് പരീക്ഷ നടത്തുക. സൗദിയില്‍ നിലവിലുള്ള തൊഴിലാളികള്‍ക്ക് അടുത്ത ജൂലൈ മാസം മുതലാണ് തൊഴില്‍ നൈപുണ്യ പരീക്ഷ
സൗദി അറേബ്യയില്‍ തെരുവു നായ്ക്കള്‍ നാലു വയസ്സുകാരിയെ കടിച്ചുകൊന്നു. റിയാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍ വഷൈലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. അവധിക്കാലം ചെലവഴിക്കുന്നതിനായി വീട്ടിലെത്തിയതായിരുന്നു കുടുംബം. കളിക്കാനായി വീട്ടിനു പുറത്തേക്ക് ഇറങ്ങിയ സമയത്ത് തെരുവുനായ്ക്കള്‍ വന്ന് കുട്ടിയെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തി