സൗദിയില്‍ തെരുവു നായ്ക്കള്‍ നാലു വയസ്സുകാരിയെ കടിച്ചുകൊന്നു

സൗദിയില്‍  തെരുവു നായ്ക്കള്‍ നാലു വയസ്സുകാരിയെ കടിച്ചുകൊന്നു
സൗദി അറേബ്യയില്‍ തെരുവു നായ്ക്കള്‍ നാലു വയസ്സുകാരിയെ കടിച്ചുകൊന്നു. റിയാദില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അല്‍ വഷൈലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. അവധിക്കാലം ചെലവഴിക്കുന്നതിനായി വീട്ടിലെത്തിയതായിരുന്നു കുടുംബം. കളിക്കാനായി വീട്ടിനു പുറത്തേക്ക് ഇറങ്ങിയ സമയത്ത് തെരുവുനായ്ക്കള്‍ വന്ന് കുട്ടിയെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് പരിസരത്തുള്ളവര്‍ ഓടിയെത്തി നായ്ക്കളെ ഓടിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

കുറച്ചുനേരം കുട്ടിയെ വീട്ടിനകത്ത് കാണാതിരുന്നതിനെ തുടര്‍ന്ന് തിരഞ്ഞിറങ്ങിയ അമ്മയാണ് സംഭവം കണ്ടത്. ആളുകള്‍ വരുന്നത് കണ്ട് കുട്ടിയെ ഉപേക്ഷിച്ച് നായ്ക്കള്‍ ഓടിമറഞ്ഞെങ്കിലും അപ്പോഴേക്കും ഗുരുതരമായി മുറിവേറ്റിരുന്നു. ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

സംഭവത്തെ കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends