സൗദിയില്‍ അറസ്റ്റിലായ കൂടുതല്‍ പേരും കുടിയേറ്റ നിയമ ലംഘകര്‍

സൗദിയില്‍ അറസ്റ്റിലായ കൂടുതല്‍ പേരും കുടിയേറ്റ നിയമ ലംഘകര്‍
നിയമ ലംഘകരായ 19662 പേര്‍ സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായി. ഇവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ (12436) താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്. അതിര്‍ത്തി നിയമം ലംഘിച്ച 4464 പേരും തൊഴില്‍ നിയമം ലംഘിച്ച 2762 പേരും ഇവരിലുണ്ട്. 1283 നുഴഞ്ഞുകയറ്റക്കാരും പിടിയിലായി.

നിയമ ലംഘകര്‍ക്ക് അഭയം നല്‍കുന്നവര്‍ക്ക് 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ. കൂടാതെ വസ്തുവും വാഹനവും കണ്ടുകെട്ടും.

Other News in this category



4malayalees Recommends