സൗദിയുടെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ മഴ മുന്നറിയിപ്പ്

സൗദിയുടെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ മഴ മുന്നറിയിപ്പ്
സൗദി അറേബ്യയില്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മദീന, മക്ക, ജിദ്ദ, അബഹ, നജ്‌റാന്‍ മേഖലകളില്‍ ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഇടിമിന്നലും മിതമായതോ കനത്തതോ ആയ മഴയും പ്രതീക്ഷിക്കുന്നു.

ജനങ്ങള്‍ ജാഗ്രത പാലിക്കാനും മുന്‍കരുതലെടുക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

കൊടുങ്കാറ്റുള്ള സാഹചര്യത്തില്‍ വീടിനുള്ളില്‍ തന്നെ തുടരാനും അധികൃരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Other News in this category



4malayalees Recommends