Saudi Arabia
200 ലധികം പ്രവാസികളെ നാടുകടത്തി സൗദി അറേബ്യ. 285 ഇന്ത്യന്‍ തടവുകാരെയാണ് നാടുകടത്തിയത്. ദമാമിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നവരാണ് തിങ്കളാഴ്ച നാടണഞ്ഞത്. തൊഴില്‍, വിസാ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായവരെയാണ് സൗദി നാടുകടത്തിയത്. എട്ട് മലയാളികളും 20 തെലങ്കാന ആന്ധ്ര സ്വദേശികളും 18 ബിഹാറികളും 13 ജമ്മുകാശ്മീര്‍ സ്വദേശികളും 12 രാജസ്ഥാനികളും തമിഴ്‌നാട്ടുകാരും 88 യുപിക്കാരും 60 പശ്ചിമബംഗാള്‍ സ്വദേശികളുമാണ് സംഘത്തിലുള്ളത്. ദമാം വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഡല്‍ഹിയിലേക്കാണ് ഇവരെ എത്തിച്ചത്. ഇഖാമ പുതുക്കാത്തത്, ഹുറൂബ് കേസ്, തൊഴില്‍ നിയമലംഘനം എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ബുധന്‍, വെള്ളി ദിവസങ്ങളിലായി റിയാദില്‍ നിന്ന് 580 ഇന്ത്യന്‍ തടവുകാര്‍ നാട്ടിലെത്തിയിരുന്നു. ഇതിലും ദമാമില്‍ പിടിയിലായവര്‍
ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് സൗദിയില്‍ ഇതിനകം കോവിഡ് വാക്‌സിന്‍ നല്‍കിയത്. ആദ്യ ഘട്ടത്തില്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. വാക്‌സിന്‍ സ്വീകരിച്ചതോടെ കോവിഡിനെതിരെയുള്ള ആത്മ വിശ്വാസം വര്‍ധിച്ചതായും ഇവര്‍ പറയുന്നു. കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും എത്തിച്ചേ അതിരുകള്‍ പൂര്‍ണമായും തുറക്കൂ എന്ന് പ്രഖ്യാപിച്ച രാജ്യം കൂടിയാണ്
കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട സൗദിയുടെ എല്ലാ അതിര്‍ത്തികളും പൂര്‍ണമായും മാര്‍ച്ച് 31ന് തുറക്കും. ഇന്ത്യയടക്കം മുഴുവന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അന്ന് മുതല്‍ സൗദിയിലേക്ക് നേരിട്ട് വരാം. വിദേശ വിമാനങ്ങള്‍ക്കുമുള്ള വിലക്ക് നീക്കിയതായും സൗദി ആഭ്യന്തര മന്ത്രാലയം
തൊഴിലാളികളുടെ ശമ്പളം അനധികൃതമായി വെട്ടിക്കുറയ്ക്കുന്ന നടപടികള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി സൗദി മന്ത്രാലയം. നിയമപരമായി അനുവദിക്കപ്പെട്ട സന്ദര്‍ഭങ്ങളിലല്ലാതെ തൊഴിലാളികളുടെ ശമ്പളത്തില്‍ കുറവു വരുത്താന്‍ തൊഴിലുടമകള്‍ക്ക് അധികാരമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമപരമല്ലാതെ ശമ്പളം വെട്ടിക്കുറച്ചാല്‍ തൊഴിലുടമക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ജീവനക്കാരന്
സൗദിയില്‍ ആരംഭിച്ച കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിച്ച് നിരവധി മലയാളികളും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായംചെന്നവര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന് അവസരം ലഭിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചതോടെ കോവിഡിനെതിരിലുള്ള ആത്മവിശ്വാസം വര്‍ധിച്ചതായും അനുഭവസ്ഥര്‍ പറയുന്നു. ആരോഗ്യ രംഗത്തുള്ള ഡോക്ടര്‍മാര്‍ക്കും പ്രായം കൂടിയ
നാലു വര്‍ഷത്തോളം നീണ്ട പ്രതിസന്ധിക്കൊടുവില്‍ സൗദി അറേബ്യയും ഖത്തറും അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചു. കുവൈത്ത് വിദേശ കാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ ഖത്തറുമായുള്ള കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറന്നു. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും കരാറിലെത്തി. ആശയ ഭിന്നതയുള്ള വിഷയങ്ങളില്‍ ചര്‍ച്ച തുടരാനാണ് തീരുമാനം. യുഎസ് വക്താവ് ജെറാദ് കുഷ്‌നറുടെ
സൗദിയിലേക്കുള്ള വിമാന സര്‍വിസുകള്‍ക്ക് നിലനിന്നിരുന്ന താല്‍ക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള വിമാനങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരുമെന്ന് അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് മഹാമാരിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വിസുകള്‍ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ പുനരാരംഭിച്ചിരുന്നുവെങ്കിലും ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന
രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതോടെ ആത്മവിശ്വാസത്തിലാണ് സൗദി ആരോഗ്യ മന്ത്രാലയം. നൂറിനും താഴെ കേസുകളെത്തിയതോടെ ആഹ്ലാദത്തിലാണ് രാജ്യത്തെ സ്വദേശികളും വിദേശികളും. വാക്‌സിനേഷന്‍ ആരംഭിച്ചതോടെ ഈ വര്‍ഷം പാതിക്ക് മുന്നേ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. വകഭേദം വന്ന കോവിഡ് ഭീതിയെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ട
സൗദിയില്‍ അനധികൃത പണമിടപാടുകള്‍ നടത്തിയെന്ന സംശയത്തില്‍ പത്തോളം മലയാളികള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിടിയിലായി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇവാലറ്റുകള്‍ വഴി പണം അയച്ചവരാണ് പിടിയിലായത്. അനധികൃതമായ പണമിടപാടുകള്‍ക്ക് കര്‍ശന നിയന്ത്രണമുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഹവാല ഇടപാടുകളും കള്ളപ്പണ ഇടപാടുകളും തടയുന്നതിന് കടുത്ത ജാഗ്രതയാണ് രാജ്യം പുലര്‍ത്തി