Saudi Arabia
ഫ്രാന്‍സില്‍ പ്രവാകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ അറബ് രാജ്യങ്ങളില്‍ പ്രതിഷേധം പുകയവെ പ്രതികരണവുമായി സൗദി അറേബ്യ. പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അഭിപ്രായ സ്വാതന്ത്ര്യമെന്നും വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു എന്നുമാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്. ഒപ്പം സാമുവേല്‍ പാറ്റി എന്ന അധ്യാപകന്റെ കൊലപാതകത്തെ സൗദി അപലപിക്കുകയും ചെയ്തു. അതേസമയം ഫ്രാന്‍സിനെതിരെ നിരോധനാഹ്വാനം സൗദി സര്‍ക്കാര്‍ നടത്തിയിട്ടില്ല. സൗദിയുള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ ഫ്രാന്‍സിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. കുവൈറ്റ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിപണിയില്‍ ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ക്കെതിരെ അനൗദ്യോഗിക
വന്ദേഭാരത് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 30 വരെ ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍ഇന്ത്യയുടെ 36 സര്‍വീസുകള്‍ ഉണ്ടാകുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കേരളത്തില്‍ കോഴിക്കോട്ടേക്ക് മാത്രമായിരിക്കും സര്‍വീസുകള്‍. നവംബര്‍ ,ഡിസംബര്‍ മാസങ്ങളിലായി 9 സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് ഉണ്ടാവുക. നവംബര്‍ 3,10, 17,24 തിയതികളിലാണ് കോഴിക്കോട്ടേക്കുള്ള
തൊഴിലാളികളുടെ താമസത്തിനായി ജിദ്ദയില്‍ സമ്പൂര്‍ണ പാര്‍പ്പിടനഗരം സ്ഥാപിക്കുന്നു. 2,50,000 ചതുരശ്ര മീറ്ററില്‍ 17,000 തൊഴിലാളികള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള പാര്‍പ്പിടസമുച്ചയം അബ്‌റക് റആമ ബലദിയ മേഖലയിലാണ് നിര്‍മിക്കുന്നത്. ക്ലിനിക്കുകള്‍, വിനോദകേന്ദ്രങ്ങള്‍, കായികഗ്രൗണ്ടുകള്‍, എ.ടി.എം സൗകര്യം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പള്ളികള്‍, ഹോട്ടലുകള്‍, ക്വാറന്റീന്‍ റൂമുകള്‍
പതിനഞ്ച് വര്‍ഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിറുത്തു തുടരുന്ന സൗദി രാജകുമാരന്‍ ബല്‍ വലീദ് ബിന്‍ ഖാലിദ് അല്‍ സൗദ് വിരലുകള്‍ ചലിപ്പിച്ചു. കുടുംബാംഗങ്ങളിലൊരാള്‍ കട്ടിലിന് സമീപമിരുന്നു സംസാരിക്കുന്നതിനിടെ രാജകുമാരന്‍ തന്റെ കൈവിരലുകള്‍ ചലിപ്പിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു. എന്നാല്‍ 2015ലും സമാന സംഭവം
പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പുതിയ ഇലക്ട്രോണിക് ഓണ്‍ലൈന്‍ സേവനങ്ങളുമായി സൗദി അറേബ്യ. വിസ, പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇനി ഓണ്‍ലൈനായി ലഭിക്കും. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്‌സിന്റെ പുതിയ സേവനങ്ങളുടെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി അബ്ദുല്‍അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ നിര്‍വഹിച്ചു. വ്യക്തികള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന അബ്ഷാര്‍
സൗദിയില്‍ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമാ തിയറ്റര്‍ 18 സ്‌ക്രീനുകളുമായി മുവി സിനിമാസ് ദമ്മാമിലെ ദഹ്‌റാനില്‍ പ്രവര്‍ത്തനം തുടങ്ങി. ദഹ്‌റാന്‍ മുന്‍സിപ്പാലിറ്റി മേധാവി എന്‍ജി. മുഹമ്മദ് ബിന്‍ ജാസിം അല്‍ജാസിമാണ് ഉത്ഘാടനം നിര്‍വ്വഹിച്ചത്. ഏറ്റവും പുതിയ അമേരിക്കന്‍ ചിത്രമായ ആന്റി ബെല്ലം ഉത്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു. 18 സ്‌ക്രീനുകളുള്ള മൂവി സിനിമാസില്‍ 2368
പ്രവാസി മലയാളിയെ സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ജുബൈലിലെ മുസാദ് അല്‍സൈഫ് കമ്പനിയില്‍ പ്രൊജക്റ്റ് മാനേജരായിരുന്ന ആലപ്പുഴ ചിങ്ങോലി കീരിക്കാട് കൈമൂട്ടില്‍ തെക്കേതില്‍ വീട്ടില്‍ അനസ് ഫിറോസ് ഖാനെ (43) ആണ് കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഫോണില്‍ കിട്ടാഞ്ഞതിനെ തുടര്‍ന്നുള്ള
ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ചിട്ടും നാട്ടിലേക്ക് മടങ്ങാനാകാത്ത പ്രവാസികള്‍ക്ക് ആശ്വസിക്കാവുന്ന നടപടിയുമായി സൗദി അറേബ്യ. വിസയുടെ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടി നല്‍കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ചിട്ടും കോവിഡ് ബാധയെ തുടര്‍ന്ന് വിമാന സര്‍വിസില്ലാത്തതിനാല്‍ രാജ്യം വിടാന്‍ കഴിയാത്തവര്‍ക്കാണ് ഈ ആനുകൂല്യം
വ്യാജ മേല്‍വിലാസം നല്‍കി സൗദി അറേബ്യയിലെത്തി ആത്മഹത്യ ചെയ്തയാള്‍ കൊലക്കേസ് പ്രതി. കോട്ടയം ആര്‍പ്പൂക്കര പനമ്പാലം കദളിക്കാലായില്‍ മുഹമ്മദ് സാദിഖ് എന്നയാളാണ് വ്യാജ വിലാസം നല്‍കി സൗദിയിലെത്തി പെയിന്റിങ് ജോലി ചെയ്തു വരുന്നതിനിടെ ആത്മഹത്യ ചെയ്തത്. കൊല്ലം അയത്തില്‍ അഷ്‌റഫ് എന്ന പേരിലാണ് സാദിഖ് സൗദിയില്‍ കഴിഞ്ഞിരുന്നത്. തൊടുപുഴ സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം