Saudi Arabia

ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സാമ്പത്തികാരോപണത്തെ തുടര്‍ന്ന് പുറത്താക്കി
 ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുബൈര്‍ഖാനെ സാമ്പത്തികാരോപണത്തെ തുടര്‍ന്ന് പുറത്താക്കി. സ്‌കൂള്‍ രക്ഷാധികാരി ഇന്ത്യന്‍ അംബാസഡര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രിന്‍സിപ്പല്‍ സുബൈര്‍ ഖാനെ പുറത്താക്കിയത്. മുന്‍ ചെയര്‍മാനും ഫിനാന്‍സ് കമ്മിറ്റി അംഗവുമായ കലിം അഹമ്മദിനെ ഭരണ സമിതിയില്‍ അയോഗ്യനാക്കുകയും ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ ചൊവ്വാഴ്ച ഉച്ചയോടെ രക്ഷിതാക്കള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പ്രിന്‍സിപ്പലിനും കമ്മിറ്റി അംഗത്തിനും എതിരെ സ്വീകരിച്ച നടപടിയെ കുറിച്ച് വെളിപ്പെടുത്തിയത്. സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിലും സ്‌കുള്‍ നിയമങ്ങള്‍ പിന്തുടരുന്നതിലും വീഴ്ചവരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. മൂന്നു പതിറ്റാണ്ടിലേറെ

More »

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന വിദേശികള്‍ മൂന്നു ദിവസം ക്വാറന്റീനില്‍ കഴിയണം
നിയമാനുസൃത വിസയുള്ള വിദേശികളെ സ്വീകരിക്കാന്‍ സൗദി അറേബ്യന്‍ വിമാനത്താവളങ്ങള്‍ സജ്ജമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. കോവിഡ് നെഗറ്റീവ് പിസിആര്‍ ടെസ്റ്റുമായി എത്തുന്ന വിദേശികള്‍ സൗദിയിലെത്തിയാല്‍ മൂന്നു ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ ആറു മണി മുതല്‍ സൗദി വിമാനത്താവളങ്ങളില്‍ നിന്ന് വിദേശങ്ങളിലേക്കും

More »

സൗദിയില്‍ ഈവാലറ്റുകള്‍ വഴി ശമ്പളം വിതരണം ചെയ്യാന്‍ അനുമതി
സൗദിയില്‍ ഈവാലറ്റുകള്‍ വഴി ശമ്പളം വിതരണം ചെയ്യുന്നതിന് മന്ത്രാലയം അനുമതി നല്‍കി. ചെറുകിട ഇടത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളമാണ് ഈ വാലറ്റുകള്‍ വഴി വിതരണം ചെയ്യുന്നതിന് അനുമതി നല്‍കിയത്. പദ്ധതി സംബന്ധിച്ച കരാറില്‍ മന്ത്രാലയവും ഈവാലറ്റ് സ്ഥാപനങ്ങളും തമ്മില്‍ ധാരണയായി. മാനവവിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് അനുമതി നല്‍കിയത്. ചെറുകിട, ഇടത്തരം സംരഭങ്ങളിലെ ജീവനക്കാരുടെ

More »

സൗദിയുടെ അതിര്‍ത്തികള്‍ ചൊവ്വാഴ്ച തുറക്കും
സെപ്തംബര്‍ 15 മുതല്‍ സൗദിയുടെ കര, ജല വ്യോമ അതിര്‍ത്തികള്‍ ഭാഗികമായി തുറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ ആറു മാസം മുമ്പ് അടച്ചിട്ടതായിരുന്നു അതിര്‍ത്തികള്‍, സന്ദര്‍ശക വിസ, തൊഴില്‍ വിസ എന്നിവയുള്ളവര്‍ക്കും അവധിയിലുള്ളവര്‍ക്കും അന്ന് മുതല്‍ സൗദിയില്‍ എത്താവുന്നതാണ്. എന്നാല്‍ അതിര്‍ത്തിയില്‍ സമ്പൂര്‍ണ്ണമായി തുറന്ന് വിമാന

More »

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കോവിഡ് നിയന്ത്രണ വിധേയമായ ശേഷം ; സൗദി ആരോഗ്യമന്ത്രി
സൗദിയിലേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായിതിന് ശേഷം മാത്രമായിരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി പഠന വിധേയമാക്കി വരികയാണ്. സ്ഥിതിഗതികള്‍ കൂടുതല്‍ വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കകയെന്നും മന്ത്രി കൂട്ടിചേര്‍ത്തു. രാജ്യത്തെ

More »

സൗദിയില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ചു മരിച്ചു
സൗദിയില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. ഷറൂറ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന കോട്ടയം വൈക്കം സ്വദേശി അമൃത മോഹനാ(31)ണ് മരിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷറൂറ ആശുപത്രിയിലും പിന്നീട് നജ്‌റാന്‍ കിംഗ് ഖാലിദ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഗര്‍ഭസ്ഥശിശുവിനെ

More »

സൗദി ദേശീയ ദിനം ; നിയന്ത്രണങ്ങളോടെ ആഘോഷം ; ജീവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചു
23നാണ് സൗദിയുടെ ദേശീയ ദിനാഘോഷം. സൗദി അറേബ്യ ജീവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചു. ഇതു പ്രകാരം പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് സെപ്തംബര്‍ 23, 24 ദിവസങ്ങളില്‍ അവധിയാണ്. 25 ഉം 26ഉം വെള്ളി ശനി ദിവസങ്ങളാണ്. ഇതോടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് തുടരെ നാലു ദിവസം അവധി ലഭിക്കും. സ്വകാര്യ മേഖലയില്‍ 23ന് ബുധനാഴ്ച മാത്രമാണ് അവധി. എന്നാല്‍ ചില സ്വകാര്യ സ്ഥാപനങ്ങള്‍ 24നും ആഘോഷത്തിന്റെ ഭാഗമായി ശമ്പളത്തോടെ

More »

സൗദിയില്‍ വാട്‌സ്ആപ്പിന് പകരമായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷന്‍ വരുന്നു
സൗദിയില്‍ വാട്‌സ്ആപ്പിന് പകരമായി പുതിയ മെസ്സേജിങ് ആപ്ലിക്കേഷന്‍ വരുന്നു. പൂര്‍ണ്ണമായും രാജ്യത്തിനകത്ത് വെച്ച് തന്നെ നിയന്ത്രിക്കപ്പെടും വിധമാണ് ആപ്ലിക്കേഷന്റെ നിര്‍മ്മാണം. ഉയര്‍ന്ന സുരക്ഷയും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതാണ് പുതിയ ആപ്ലിക്കേഷനെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ഉപയോഗത്തിലുള്ള വാട്‌സ്ആപ്പ് പോലുള്ള വിദേശ കമ്പനികളുടെ സേവനങ്ങള്‍

More »

ദേശീയ ദിനം ; സൗദി അറേബ്യയിലെ പൊതു സ്വകാര്യ മേഖലയ്ക്ക് അവധി
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പൊതു സ്വകാര്യ മേഖലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതു സംബന്ധിച്ച് അറിയിപ്പു കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പൊതു മേഖലയ്ക്ക് സെപ്തംബര്‍ 23,24 തിയതികളിലും സ്വകാര്യ മേഖലയ്ക്ക് സെപ്തംബര്‍ 23 ബുധനാഴ്ച മാത്രവുമായിരിക്കും

More »

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന്

സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍

സൗദിയില്‍ ആദ്യമായി സ്വകാര്യ ടാക്‌സി രംഗത്ത് ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയര്‍ന്ന പ്രകടനവും

മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി

മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി

ഡെലിവറി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ യൂണിഫോം ധരിക്കണം

ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്

സൗദിയില്‍ ഇത്തവണ കടുത്ത തണുപ്പ് ഉണ്ടാകില്ല

സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യ കാലത്തെ

വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍

1.2 മില്ല്യണ്‍ കാപ്‌റ്റോജെന്‍ ഗുളികകള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍.ഹലാത് അമ്മാര്‍ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. എക്‌സ് റേയും, സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്. ഗുളികകള്‍ മാര്‍ബിള്‍