USA

യുഎസിലേക്ക് കടന്ന് വരാന്‍ പത്ത് വര്‍ഷങ്ങള്‍ക്കിടെ പ്രായപൂര്‍ത്തിയാവാത്ത 8000ത്തോളം പങ്കാളികളെ അനുവദിച്ച് ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍; ഈ പ്രവണതയ്ക്ക് വിരാമമിടാന്‍ നിയമം പൊളിച്ചെഴുതണമെന്ന ആവശ്യം ശക്തം; 17കാരിയെ കൊണ്ടു വരാന്‍ 71കാരന്‍ അപേക്ഷ നല്‍കി
പ്രായപൂര്‍ത്തിയാവാത്ത 8000ത്തോളം പങ്കാളികളെ  യുഎസിലേക്ക് കടന്ന് വരാന്‍ ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ അനുവദിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇക്കാരണത്താല്‍ ഇത് തടയുന്നതിന് പര്യാപ്തമായ വിധത്തില്‍ നിയമങ്ങള്‍ മാറ്റണമെന്ന ആവശ്യവും ശക്തമായി. 2007നും 2017നുമിടയില്‍ പ്രായപൂര്‍ത്തിയാവാത്ത പങ്കാളികള്‍ അല്ലെങ്കില്‍ 18 വയസിന് താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍  എന്നിവരെ കൊണ്ടു വരുന്നതിനായി വിദേശത്ത് നിന്നുമുള്ളവരില്‍ നിന്നും  വിസ അല്ലെങ്കില്‍ ഗ്രീന്‍കാര്‍ഡുകള്‍ക്കുള്ള  5000ത്തില്‍ അധികം അപേക്ഷകളാണ് യുഎസ് ഗവണ്‍മെന്റ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ഒരു സെനറ്റ് കമ്മിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ഫലം വ്യക്തമാക്കുന്നത്.  സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഇത്തരം അപേക്ഷകള്‍ക്ക് അന്തിമ അനുമതി നല്‍കുന്നതിന് മുമ്പ് യുഎസ് സിറ്റിസന്‍ഷിപ്പ്

More »

യുഎസ് പ്രസിഡന്റാകാന്‍ ഒരുങ്ങി ഇന്ത്യന്‍ വംശജ തുല്‍സി ഗബാര്‍ഡ്; 2020ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും; ജയിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റാകുന്ന ആദ്യത്തെ ഹിന്ദുവെന്ന റെക്കോര്‍ഡ് തുല്‍സിക്ക് സ്വന്തം; ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ ഡസനോളം പേര്‍
കോണ്‍ഗ്രസ് വുമണായ തുല്‍സി ഗബാര്‍ഡ് 2020ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.  യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഹിന്ദുവെന്ന റെക്കോര്‍ഡ് ഇതോടെ തുല്‍സിക്ക് സ്വന്തമാകും.  പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍  കൊതിക്കുന്ന ഒരു ഡസനോളം ഡെമോക്രാറ്റിക് നേതാക്കളില്‍ ഒരാളായിരിക്കും തുല്‍സിയെന്നാണ്

More »

യുഎസിന്റെ അതിര്‍ത്തികളിലെ പ്രശ്‌നങ്ങള്‍ ട്രംപ് പെരുപ്പിച്ച് കാട്ടുന്നുവെന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വുമണ്‍; അനധികൃത കുടിയേറ്റത്തെക്കുറിച്ച് നിറം പിടിപ്പിച്ച കഥകള്‍ മെനഞ്ഞ് മതില്‍ നിര്‍മാണത്തിന് ട്രംപ് കോപ്പ് കൂട്ടുന്നുവെന്ന് നാനെറ്റ് ബാരാഗന്‍
യുഎസിന്റെ അതിര്‍ത്തികളില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും ട്രംപ് പെരുപ്പിച്ച് കാട്ടുന്നത് പോലെയുള്ള കടുത്ത പ്രതിസന്ധികളൊന്നുമില്ലെന്ന് സാക്ഷ്യപ്പെടുത്തി ഡെമോക്രാറ്റിക് കോണ്‍ഗ്രസ് വുമണായ നാനെറ്റ് ബാരാഗന്‍ രംഗത്തെത്തി. തന്റെ ഡെമോക്രാറ്റിക് സഹപ്രവര്‍ത്തകരുമായി അതിര്‍ത്തി സന്ദര്‍ശിച്ച ശേഷമാണ് അവരീ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബില്യണ്‍ കണക്കിന് ഡോളര്‍ മുടക്കി

More »

അമേരിയ്ക്കക്ക് അനധികൃത ഇമിഗ്രേഷന്‍ കാരണം വര്‍ഷം തോറും 250 ബില്യണ്‍ ഡോളറിന്റെ നഷ്ടം;അതിര്‍ത്തിയിലെ കടുത്ത സുരക്ഷാ സംവിധാനത്തിനായും മറ്റും വര്‍ഷത്തില്‍ ചെലവാകുന്നത് വന്‍ തുക; വ്യാജകണക്കെന്ന് വിമര്‍ശനം
അനധികൃത കുടിയേറ്റം മൂലം യുഎസിന് വര്‍ഷത്തില്‍ 250 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുന്നുവെന്ന് മുന്നറിയിപ്പേകി യുഎസ് ഗവണ്‍മെന്റ് . ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ വച്ച് നടന്ന ചര്‍ച്ചക്കിടെയാണ് സര്‍ക്കാര്‍ ഈ കണക്ക് വീണ്ടും നിരത്തിയിരിക്കുന്നത്. യുഎസ്-മെക്സിക്കോ ബോര്‍ഡറില്‍ അനധികൃത കുടിയേറ്റം തടയുന്നതിനായി നിര്‍മിക്കാന്‍ നീക്കം ശക്തിപ്പെടുമ്പോഴാണ് ഈ

More »

അമേരിക്കയിലെ ജോലിസ്ഥലങ്ങളിലെ ഇമിഗ്രേഷന്‍ റെയ്ഡുകളില്‍ 2018ല്‍ 400 ശതമാനം വര്‍ധനവ്; കഴിഞ്ഞ വര്‍ഷം നടത്തിയിരിക്കുന്നത് 6848 വര്‍ക്ക് സൈറ്റ് ഇന്‍വെസ്റ്റിഗേഷനുകള്‍; 779 ക്രിമിനല്‍ അറസ്റ്റുകളും 1525 തൊഴിലിട അറസ്റ്റുകളുമുണ്ടായി
യുഎസിലെ തൊഴിലിടങ്ങളിലെ ഇമിഗ്രേഷന്‍ റെയ്ഡുകളില്‍ 2018ല്‍ 400 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ പിടികൂടുന്നതിനും നാടുകടത്തുന്നതിനും ട്രംപ് ഭരണകൂടം കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയത് മുതലാണ് ഇത്തരം റെയ്ഡുകളിലും വര്‍ധനവുണ്ടായിരിക്കുന്നത്. ഇത്തരം റെയ്ഡുകള്‍ക്കായി യുഎസ്

More »

യുഎസിലെ ഉന്നത കോളജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന കഴിവുറ്റ വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടെ തന്നെ തുടരണമെന്ന് ട്രംപ്; കഴിവുകളുടെ അടിസ്ഥാനത്തിലുള്ളതും നിയമപരവുമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ്
 യുഎസിലെ ഉന്നത കോളജുകളില്‍ നിന്നും പഠിച്ചിറങ്ങുന്ന കഴിവുറ്റ വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ തന്നെ തുടരണമെന്നും യുഎസ് സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടേകണമെന്നും ആവശ്യപ്പെട്ട് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. കഴിവുകളുള്ളവര്‍ യുഎസില്‍ തന്നെ തുടരണമെന്നും ഇവിടുത്തെ കമ്പനികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കണമെന്നുമാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച ഒരു

More »

യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള ക്യാപ് അവസാനിപ്പിച്ചേക്കും; ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും യുഎസ് പൗരത്വം നേടുന്നതില്‍ മുന്‍തൂക്കം ലഭിച്ചേക്കും;എച്ച്-1ബി വര്‍ക്ക് വിസകക്കാര്‍ നിലവില്‍ നേരിടുന്ന ദുരിതത്തിനും വിരാമമാകും
യുഎസ് ഗ്രീന്‍കാര്‍ഡില്‍ ഓരോ രാജ്യത്തിനുമുള്ള പരിധി അഥവാ ക്യാപ് അവസാനിപ്പിക്കുന്നുവെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും ചൈനയും അടക്കമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് യുഎസ് പൗരത്വം ലഭിക്കുന്നതിന് മുന്‍തൂക്കം ലഭിക്കുമെന്ന പ്രതീക്ഷ ശക്തമായി. ഏറ്റവും പുതിയ കോണ്‍ഗ്രഷണല്‍ റിപ്പോര്‍ട്ടാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.

More »

യുഎസിനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഗുരുതരമായി ബാധിക്കും;ട്രംപിന്റെ പരിസ്ഥിതി വിരുദ്ധ ഭരണപരിഷ്‌കാരങ്ങള്‍ ആത്യന്തികമായി സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമുണ്ടാക്കുമെന്ന് ഫെഡറല്‍ ഏജന്‍സികള്‍
 കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ യുഎസിനെ കടുത്ത രീതിയില്‍ സ്വാധീനിക്കുമെന്ന മുന്നറിയിപ്പുമായി 13 ഫെഡറല്‍ ഏജന്‍സികള്‍  രംഗത്തെത്തി.  ഇതിനെ പ്രതിരോധിക്കുന്നതിനുള്ള  നിര്‍ണായക ചുവട് വയ്പുകള്‍ നടത്തിയിട്ടില്ലെങ്കില്‍  ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 10 ശതമാനവും ഇല്ലാതാവുമെന്നും മുന്നറിയിപ്പുണ്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ

More »

ടംപിന്റെ കര്‍ശന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കി '; വിസകളില്‍ 44% കുറവ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ അമേരിക്ക വിദ്യാര്‍ത്ഥി വിസകള്‍ അനുവദിച്ചതില്‍ അഞ്ചിലൊന്ന് കുറവ് രേഖപ്പെടുത്തിയതായും

അമേരിക്കയില്‍ ഇന്ത്യന്‍ ദന്ത ഡോക്ടര്‍ വെടിയേറ്റ് മരിച്ചു ; കൊല്ലപ്പെട്ടത് ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനിടെ

അമേരിക്കയിലെ ദല്ലാസില്‍ ഇന്ത്യന്‍ ദന്ത ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ 27കാരന്‍ ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ദല്ലാസിലെ ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനിടെ ഇവിടെയെത്തിയ അജ്ഞാതന്‍ ഇദ്ദേഹത്തെ വെടിവച്ച്

അമേരിക്കയില്‍ അടച്ചുപൂട്ടല്‍ തുടരുന്നു ; മൂന്നുലക്ഷത്തോളം പേരെ പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നു

അമേരിക്കയില്‍ നിലവില്‍ വന്ന ഷട്ട് ഡൗണ്‍ തുടരുന്നു. ഷട്ട്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കടുത്ത പ്രതിസന്ധിയാണ് ജനങ്ങള്‍ നേരിടുന്നത്. ഡെമോക്രാറ്റിക് ചായ്വുള്ള സംസ്ഥാനങ്ങള്‍ക്കുള്ള തുകയും മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കി. അതോടൊപ്പം

അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിസാ സേവനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലകള്‍ സ്തംഭിച്ചു

അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. അവസാന നിമിഷം പോലും സെനറ്റില്‍ സമവായത്തിലെത്താന്‍ കഴിയാതെ വന്നതോടെയാണ് അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍

ട്രംപിന്റെ നൂറു ശതമാനം തീരുവയില്‍ ചൈനയുടെ പണി തീരും ; വീണ്ടും പീറ്റര്‍ നവാരോ

അമേരിക്കയുടെ വിദേശ ആശ്രയത്വം കുറയ്ക്കാനുള്ള നടപടികളാണ് പ്രസിഡന്റ് ട്രംപ് എടുക്കുന്നതെന്ന് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. ട്രംപ് നൂറു ശതമാനം തീരുവ ഏര്‍പ്പെടുത്തിയാല്‍ തീരുന്നതേയുള്ളൂ ചൈനീസ് കമ്പനികളുടെ ആധ്യപത്യമെന്നും നവാരോ പറഞ്ഞു. ഇന്ത്യയും ചൈനയും ചേര്‍ന്ന് അമേരിക്കന്‍

അമേരിക്കയെ നടുക്കി വീണ്ടും വെടിവെപ്പ്, മിഷിഗണില്‍ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനക്കിടെ ആക്രണം, 4 പേര്‍ മരിച്ചു

അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാല് ആയി. അക്രമി ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം വെടിയുതിര്‍ക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്യുകയായിരുന്നു. വെറും 10 മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ ആക്രമണത്തിന്