USA

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന കുടിയേറ്റ വിരുദ്ധ നയങ്ങള്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഇടിവുണ്ടാക്കിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ അമേരിക്ക വിദ്യാര്‍ത്ഥി വിസകള്‍ അനുവദിച്ചതില്‍ അഞ്ചിലൊന്ന് കുറവ് രേഖപ്പെടുത്തിയതായും ഇന്ത്യയ്ക്ക് വന്‍ ഇടിവാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിലേക്കുള്ള വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഇന്ത്യയെ പിന്നിലാക്കി ചൈന മുന്നിലെത്തിയതായും ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്റെ കണക്കുകള്‍ പറയുന്നു. യുഎസ് സര്‍വകലാശാലകളില്‍ സാധാരണയായി പ്രവേശന നടപടികള്‍ ആരംഭിക്കുന്നത് ഓഗസ്റ്റ് മാസത്തിലാണ്. 3,13,138 വിദ്യാര്‍ത്ഥി വിസകളാണ് ഈ ഓഗസ്റ്റില്‍ യുഎസ് അനുവദിച്ചത്. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1 കുറവ് വിസകളുടെ എണ്ണത്തില്‍ ഉണ്ടായതായി ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍

അമേരിക്കയിലെ ദല്ലാസില്‍ ഇന്ത്യന്‍ ദന്ത ഡോക്ടറെ വെടിവച്ച് കൊലപ്പെടുത്തി. ഹൈദരാബാദ് സ്വദേശിയായ 27കാരന്‍ ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ദല്ലാസിലെ ഗ്യാസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനിടെ ഇവിടെയെത്തിയ അജ്ഞാതന്‍ ഇദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. ഹൈദരാബാദില്‍ നിന്ന് ഡെന്റല്‍ സര്‍ജറിയില്‍ ബിരുദം കരസ്ഥമാക്കിയ ശേഷമാണ്

അമേരിക്കയില്‍ നിലവില്‍ വന്ന ഷട്ട് ഡൗണ്‍ തുടരുന്നു. ഷട്ട്ഡൗണ്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കടുത്ത പ്രതിസന്ധിയാണ് ജനങ്ങള്‍ നേരിടുന്നത്. ഡെമോക്രാറ്റിക് ചായ്വുള്ള സംസ്ഥാനങ്ങള്‍ക്കുള്ള തുകയും മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കി. അതോടൊപ്പം രാജ്യത്ത് അടച്ചുപൂട്ടല്‍ തുടരേണ്ടി വരുമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. രാജ്യത്ത്

അമേരിക്ക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വിവിധ മേഖലകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. അവസാന നിമിഷം പോലും സെനറ്റില്‍ സമവായത്തിലെത്താന്‍ കഴിയാതെ വന്നതോടെയാണ് അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്തംഭിച്ചത്. സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിക്കും. പുതിയ സാമ്പത്തിക വര്‍ഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബില്‍

അമേരിക്കയുടെ വിദേശ ആശ്രയത്വം കുറയ്ക്കാനുള്ള നടപടികളാണ് പ്രസിഡന്റ് ട്രംപ് എടുക്കുന്നതെന്ന് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. ട്രംപ് നൂറു ശതമാനം തീരുവ ഏര്‍പ്പെടുത്തിയാല്‍ തീരുന്നതേയുള്ളൂ ചൈനീസ് കമ്പനികളുടെ ആധ്യപത്യമെന്നും നവാരോ പറഞ്ഞു. ഇന്ത്യയും ചൈനയും ചേര്‍ന്ന് അമേരിക്കന്‍ വിപണി പിടിച്ചെടുത്തിരിക്കുകയാണെന്നും അമേരിക്കന്‍ കമ്പനികളുടെ വരുമാനവും തൊഴിലും

അമേരിക്കയിലെ മിഷിഗണില്‍ പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്കിടെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാല് ആയി. അക്രമി ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം വെടിയുതിര്‍ക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്യുകയായിരുന്നു. വെറും 10 മിനിറ്റ് മാത്രം നീണ്ടുനിന്ന ഈ ആക്രമണത്തിന് പിന്നാലെ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തി. പ്രാര്‍ത്ഥന

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ പ്ലാന്റുകളുള്ള കമ്പനികള്‍ക്ക് ഈ തീരുമാനം ബാധകമാകില്ല. 2025 ഒക്ടോബര്‍ 1 മുതല്‍ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റുള്ള മരുന്നുകള്‍ക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയില്‍ പ്ലാന്റിന്റെ പണി തുടങ്ങിയ കമ്പനികള്‍ക്കും ഇത്

യുഎസിന്റെ എച്ച് വണ്‍ ബി വീസയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ട്രംപ് ഭരണകൂടം. H1B ലോട്ടറി സംവിധാനം അവസാനിപ്പിക്കുവാന്‍ സാധ്യത. കൂടുതല്‍ യോഗ്യത ഉള്ളവരെ ഉള്‍പ്പെടുത്തി വെയ്റ്റഡ് സെലക്ഷന്‍ രീതി നടപ്പാക്കാന്‍ ആലോചന. പുതിയ ശമ്പള ബാന്‍ഡുകള്‍ സൃഷ്ടിക്കാനും നീക്കം. നേരത്തെ എച്ച് വണ്‍ ബി വീസയുടെ ഫീസ് കുത്തനെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരിഷ്‌കരണത്തിന് കൂടി ട്രംപ് ഭരണകൂടം

യുഎസ് ഏര്‍പ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ അപേക്ഷകള്‍ക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തിയത്. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9:31 മുതലാണ് ഫീസ് ഈടാക്കുക. നിലവിലെ H1ബി വീസകള്‍ക്ക് ഇത് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം, പുതിയ ട്രംപ് നയത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസ് ചേംബര്‍ ഓഫ് കോമേഴ്സ് രം?ഗത്തെത്തി. ട്രംപ്