Australia
2017ലെ മന്ദഗതിക്ക് ശേഷം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റത്തില്‍ 2018ല്‍ വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇന്റേണല്‍ എറൈവല്‍സ്, ഡിപ്പാര്‍ച്ചര്‍ എന്നിവയുമായി ബന്ധപ്പെട്ട ഡാറ്റകളുടെ അടിസ്ഥാനത്തില്‍ ദി ഓസ്ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് ഏറ്റവും പുതിയ ഇമിഗ്രേഷന്‍ കണക്കുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.ഇക്കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ നെറ്റ് ഫോറിന്‍ മൈഗ്രേഷന്‍ കടുത്ത രീതിയില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണീ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഈ ദശാബ്ദത്തിന്റെ ആദ്യത്തില്‍ ഓസ്ട്രേലിയയില്‍ ഖനി സമൃദ്ധിയുണ്ടായ കാലത്തേതിന് സമാനമായ തോതില്‍ കുടിയേറ്റം ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണീ കണക്കുകളിലൂടെ വ്യക്തമാകുന്നത്. ഇവിടേക്ക് എത്തിച്ചേര്‍ന്നവരുടെയും ഇവിടെ നിന്ന് വിട്ട് പോയവരുടെയും കണക്കുകളെ മാത്രം
ക്യൂന്‍സ്ലാന്‍ഡില്‍ 250ല്‍ അധികം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ഇനി ട്രക്കുകളുമായി റോഡിലിറങ്ങാനാവില്ല. ഇവരില്‍ ഭൂരിഭാഗം പേരും ഇന്ത്യയില്‍ നിന്നുള്ള ഡ്രൈവര്‍മാരാണെന്നും വെളിപ്പെട്ടിട്ടുണ്ട്. സ്റ്റേറ്റിലെ നിലവാരമനുസരിച്ചുള്ള ലൈസന്‍സല്ല ഇവരുടേതെന്ന് സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാര്‍ ഈ ലൈസന്‍സുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് ഇവര്‍
ഓസ്ട്രേലിയന്‍ പൗരത്വത്തിനായി കടുത്ത പ്രയത്‌നം നടത്തി അപേക്ഷിച്ചാലും വിവിധ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രത്യേകം ഓര്‍ത്താല്‍ കുടിയേറ്റക്കാര്‍ക്ക് നന്നായിരിക്കും. കഴിഞ്ഞ വര്‍ഷം മാത്രം 4000ത്തില്‍ അധികം സിറ്റിസണ്‍ഷിപ്പ് അപേക്ഷകളാണ് ഓസ്‌ട്രേലിയ നിരസിച്ചിരിക്കുന്നത്. ഇക്കൂട്ടത്തില്‍ പെടുന്ന ഒരു ആളാണ് ഇന്ത്യക്കാരനായ സാഗര്‍ ഷാ. 2012ല്‍ അപേക്ഷ
ലോകത്തില്‍ പഠിക്കാന്‍ ഏറ്റവും നല്ല ഡെസ്റ്റിനേഷനായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ പരിഗണിക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഓരോ വര്‍ഷവും ഓസ്‌ട്രേലിയ മൂന്ന് ലക്ഷത്തോളം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെയാണ് സ്വാഗതം ചെയ്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ വൈവിധ്യമാര്‍ന്ന കോഴ്‌സുകള്‍ക്കിടയില്‍ ഏതെല്ലാം കോഴ്‌സുകള്‍ തെരഞ്ഞെടുത്താലാണ് ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ജോലി
സമപ്രായക്കാരായ കൗമാരക്കാര്‍ ലൈംഗികത കലര്‍ന്ന ടെക്സ്റ്റ് മെസേജുകള്‍ അഥവാ സെക്സ്റ്റിംഗ് നടത്തുന്നത് ന്യൂ സൗത്ത് വെയില്‍സില്‍ പ്രശ്‌നമല്ലാതാകുന്നു. അതായത് സെക്സ്റ്റിംഗിനുള്ള നിരോധനം ദിവസങ്ങള്‍ക്ക് മുമ്പ് നീക്കിയതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച നടപടികളില്ലാതാകാന്‍ തുടങ്ങിയിരിക്കുന്നു. സാധാരണ ലൈംഗികത വികസിക്കുന്നതിന്റെ പ്രക്രിയയാണ് സെക്സ്റ്റിംഗ് എന്നും അതിനാല്‍ അത്
ഓസ്ട്രേലിയയിലേക്ക് വരാനുദ്ദേശിക്കുന്നവരെ ആകര്‍ഷിക്കുന്ന ജനകീയ വിസകളിലൊന്നാണ് പാര്‍ട്ണര്‍ വിസ (സബ്ക്ലാസ് 820).ഓസ്ട്രേലിയന്‍ സിറ്റിസണ്‍ അല്ലെങ്കില്‍ പിആര്‍ എന്നിവരുടെ പങ്കാളി അല്ലെങ്കില്‍ കോമണ്‍ ലോ പാര്‍ട്ണര്‍ എന്നിവര്‍ക്ക് ഓസ്ട്രേലിയയില്‍ താല്‍ക്കാലികമായി ജീവിക്കുന്നതിന് അവസരമൊരുക്കുന്ന വിസയാണിത്. പാര്‍ട്ണര്‍ വിസ ലഭിക്കുന്നവര്‍ക്ക് ക്രമേണ പെര്‍മനന്റ്
ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഥവാ ആക്ട് ഇതിന്റെ വിസ സ്ട്രീം റീഓപ്പണ്‍ ചെയ്തു. പുതിയ ഒരു പോയിന്റ് അധിഷ്ഠിത സിസ്റ്റം സഹിതമാണിത് റീ ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ഇതിന്റെ ഒക്യുപേഷന്‍ ലിസ്റ്റ് പുതുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ നേരത്തെ ലിസ്റ്റിലുണ്ടായിരുന്നു ജനകീയമായ ചില ഒക്യുപേഷനുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്‌കില്‍ഡ്
വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍, സീസണ്‍ വര്‍ക്കര്‍ പ്രോഗ്രാം എന്നീ വിസകളില്‍ ഓസ്‌ട്രേലിയ ഇളവുകള്‍ അനുവദിക്കുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സ്‌കോട്ട് മോറിസനാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തുള്ളവരെ വച്ച് ജോലി ഒഴിവുകള്‍ നികത്തുന്നതിനാണ് ഗവണ്‍മെന്റ് മുന്‍ഗണനയേകുന്നതെന്നും എന്നാല്‍ സ്‌ട്രോബെറി സീസണില്‍ ഓസ്‌ട്രേലിയന്‍
ഓസ്‌ട്രേലിയന്‍ വേതനം മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷംസെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസങ്ങള്‍ക്കിടെ വേതനത്തില്‍ 0.62 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. 2014ന് ശേഷം ഏറ്റവും വലിയ വേതന വര്‍ധനവാണുണ്ടായിരിക്കുന്നത്. തൊഴില്‍