Australia

ഓസ്‌ട്രേലിയയില്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കില്ലെന്ന് റിസര്‍വ് ബാങ്ക് സൂചനകള്‍ നല്‍കി. കഴിഞ്ഞ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ബോര്‍ഡ് യോഗത്തിന്റെ മിനിട്‌സിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. പണപ്പെരുപ്പം കുറയുമോ എന്നു പഠിച്ച ശേഷം മാത്രമേ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത് ആലോചിക്കൂവെന്ന് മിനുട്‌സില്‍ പറയുന്നു. ആരോഗ്യ സംരക്ഷണം , ഹോസ്പിറ്റാലിറ്റി മേഖലകള്‍, എന്നിവ ഉള്‍പ്പെടെയുള്ള സേവന സമ്പത് വ്യവസ്ഥയിലെ വളര്‍ച്ച പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കൂടുതലാക്കാന്‍കാരണമായെന്ന് ബോര്‍ഡ് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. നവംബറില്‍ പലിശ നിരക്കില്‍ മാറ്റമില്ലാതെ തുടരാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞ

പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്, പ്രതിപക്ഷ നേതാവ് സൂസന്‍ ലേ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ നിന്ന് ഉപഭോക്തൃ വിവരങ്ങള്‍ ശേഖരിക്കുന്ന ഒരു തേര്‍ഡ് പാര്‍ട്ടി സൈറ്റാണ് ഇവ ചോര്ത്തിയത്. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവ ചോര്‍ത്തിയെന്നാണ് കരുതിയത്. ഡാറ്റാ

യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ ക്വാണ്ടസിന് കനത്ത പിഴയീടാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. 57 ലക്ഷം ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. മോചന ദ്രവ്യം ആവശ്യപ്പെട്ട് സൈബര്‍ കുറ്റവാളികള്‍ ക്വാണ്ടസ് അടക്കം ആറ് ആഗോള കമ്പനികളുടെ വിവരങ്ങളാണ് ചോര്‍ത്തിയത്. ക്വാണ്ടസിന്റെ ഔട്ട്‌സോഴ്‌സുകളായുള്ള വിദേശത്തുള്ള കോള്‍

16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് നടപ്പാക്കാന്‍ പോകുന്ന സോഷ്യല്‍മീഡിയ നിരോധനം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടേറിയതാണെന്ന് ഗൂഗിള്‍. കാന്‍ബെറയില്‍ നടന്ന സെനറ്റ് ഹിയറിങ്ങിലാണ് ഗൂഗിള്‍ നിലപാടറിയിച്ചത്. യൂട്യൂബില്‍ അക്കൗണ്ടില്ലാതെ ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്കായി നിലവില്‍ വിവിധ സംരക്ഷണ മാര്‍ഗ്ഗങ്ങളുണ്ടെന്ന് ഗൂഗിള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല നിരോധനം അപ്രതീക്ഷിതമായ

പലസ്തീന്‍ അനുകൂല റാലിയില്‍ സ്വതന്ത്ര സെനറ്റര്‍ ലിഡിയ തോര്‍പ്പ് നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ഞായറാഴ്ച മെല്‍ബണില്‍ നടന്ന റാലിയിലാണ് വേണ്ടിവന്നാല്‍ പാര്‍ലമെന്റ് കത്തിക്കുമെന്ന് ലിഡിയ തോര്‍പ്പ് പ്രസംഗിച്ചത്.. പലസ്തീനിലെ ജനങ്ങളുടെ ദുരവസ്ഥയെ ആദിമ വര്‍ഗ്ഗ ഓസ്‌ട്രേലിയക്കാരുടെ ജീവതവുമായി താരതമ്യം ചെയ്ത ലിഡിയ തോര്‍പ്പ് നീതിയ്ക്ക് വേണ്ടി എല്ലാ ദിവസവും

സ്റ്റീവന്‍ ഹാസിക് എന്നറിയപ്പെടുന്ന സിഡ്‌നിയിലെ ദന്ത ഡോക്ടറായ സഫുവാന്‍ ഹാസികില്‍ നിന്ന് ചികിത്സ തേടിയവര്‍ രക്തത്തിലൂടെ പകരുന്ന ഹെപ്പറൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ഐവി ഉള്‍പ്പെടെയുള്ള വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഡോക്ടര്‍ പ്രാക്ടീസ് നടത്തിയിരുന്നതെന്ന് പരിശോധനയില്‍

ശൈശവ വിവാഹത്തിനെതിരെ അവബോധം വളര്‍ത്താന്‍ ഓസ്‌ട്രേലിയ. ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ ഗേള്‍ ചൈല്‍ഡ് ദിനത്തിന്റെ പ്രധാന സന്ദേശം ശൈശവ വിവാഹത്തിനെതിരെ ശബ്ദമുയര്‍ത്തുക എന്നതാണ്. ലോകമെമ്പാടും 18വയസ്സില്‍ താഴെയുള്ള 12 ദശലക്ഷം പെണ്‍കുട്ടികള്‍ എല്ലാ വര്‍ഷവും വിവാഹം കഴിക്കുന്നുണ്ടെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഏകദേശം ഓരോ മൂന്നു സെക്കന്റിലും ഒരു വിവാഹം എന്ന

ടാസ്മാനിയയില്‍ കനത്ത കാറ്റില്‍ മരം കടപുഴകി വീണ് രണ്ട് മരണം.വടക്കുപടിഞ്ഞാറന്‍ ടാസ്മാനിയയിലെ ഒരു സ്വകാര്യ പ്രോപ്പര്‍ട്ടിയിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് മണിക്കൂറില്‍ നൂറു മുതല്‍ നൂറ്റിപത്ത് കിലോമീറ്റര്‍ വരെ കാറ്റുവീശിയെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തിന്റെ പലഭാഗത്തും അടുത്ത 72 മണിക്കൂര്‍ വരെ വൈദ്യുതി തകരാര്‍ നേരിടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ്

ഇസ്രയേല്‍ ബന്ദികളാക്കിയ നാല് ഓസ്‌ട്രേലിയന്‍ ആക്ടിവിസ്റ്റുകള്‍ ഇന്ന് രാജ്യത്ത് തിരിച്ചെത്തി. ഗാസയിലെ ഇസ്രയേലിന്റെ നാവിക ഉപരോധം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏകദേശം 500 പേര്‍ അടങ്ങുന്ന സംഘത്തിലുള്ളവരാണ് ഇവര്‍. അബൂബക്കര്‍ റഫീക്ക്, ജൂലിയറ്റ് ലാമോണ്ട്, ഹര്‍മിഷ് പാറ്റേഴ്‌സണ്‍ എന്നിവരെയാണ് ഇസ്രയേല്‍ സൈന്യം തടവിലാക്കിയത്. ഇസ്രയേല്‍ തടങ്കല്ലില്‍ അനുഭവിച്ച ദുരിതങ്ങള്‍ ഇവര്‍