Canada

കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ വിമര്‍ശനം. ഗായിക കാറ്റി പെറിയെ കെട്ടിപിടിച്ച് ചുംബിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് വിമര്‍ശനം. കാറ്റി പെറിയുടെ കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറയിലുള്ള ബോട്ടില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നത്. ഈ ട്രൂഡോ എന്തൊരു മനുഷ്യനാണെന്നും ഭാര്യയോടും മക്കളോടും അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടോയെന്നും ഒരു എക്‌സ് ഉപയോക്താവ് ചോദിക്കുന്നു. നിരവധി കമന്റുകളാണ് വരുന്നത്. അതേ സമയം ട്രൂഡോയുടെ പോയ കാല തെറ്റുകളും ഈ ചിത്രത്തിന് താഴെ വിലയിരുത്തുന്നുണ്ട്. ട്രൂഡോ ആരുമായി ഡേറ്റ് ചെയ്യുന്നുവെന്നത് വിഷയമല്ലെന്നും ആ വ്യക്തി ദശലക്ഷക്കണക്കിന് പേരുടെ ജീവിതം നശിപ്പിച്ചെന്നും ഒരു വിഭാഗം കനേഡിയക്കാരോട് വിദ്വേഷം കാണിച്ചെന്നും ഒരാള്‍ കമന്റ് ചെയ്തു. കനേഡിയന്‍സിന്റെ ചാര്‍ട്ടര്‍ ഓഫ്

ഇന്ത്യയുമായുള്ള ബന്ധം പുതുക്കുന്നതിന്റെ ഭാഗമായി കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഡല്‍ഹിയിലെത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും വാണിജ്യ മന്ത്രി പീയൂഷ് ഗോയലുമായും കൂടിക്കാഴ്ച നടത്തും. ഖാലിസ്ഥാന്‍ അനുകൂല വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യ-കാനഡ ബന്ധത്തില്‍ കഴിഞ്ഞ രണ്ട്

വിമാനയാത്രക്കാര്‍ക്കായി നോര്‍ത്ത് അമേരിക്കന്‍ എയര്‍ലൈന്‍സായ എയര്‍കാനഡ പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ എക്കണോമി ക്ലാസ് യാത്രക്കാര്‍ക്കും സൗജന്യമായി ബിയറും വൈനും വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. യാത്രക്കാരുടെ സന്തോഷത്തില്‍ ഭക്ഷണത്തിനും പാനീയത്തിനും വലിയ പങ്കുണ്ടെന്ന് എയര്‍ കാനഡയുടെ വൈസ് പ്രസിഡന്റ് സ്‌കോട്ട് ഓ ലിയറി വ്യക്തമാക്കി. ബാഗേജ് ഫീസുകള്‍

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ട്രംപിനെ ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്ന പ്രസിഡന്റ് എന്നു വിശേഷിപ്പിച്ച കാര്‍ണി ഇന്ത്യ പാക് രാജ്യങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവന്നത് ട്രംപാണെന്നും പറഞ്ഞു. രാജ്യാന്തര കാര്യങ്ങളേയും സാമ്പത്തിക സ്ഥിരതയേയും സ്വാധീനിച്ചതിനും ട്രംപിനെ കര്‍ണി പ്രശംസിച്ചു. വൈറ്റ് ഹൗസില്‍ ട്രംപുമായി

കാനഡയില്‍ നിലവില്‍ 47,000 വിദേശ വിദ്യാര്‍ത്ഥികള്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെന്ന് ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി, പൗരത്വ വകുപ്പ് കാനഡ ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റിയില്‍ വെളിപ്പെടുത്തി. വിദ്യാര്‍ത്ഥികളായി രാജ്യത്ത് പ്രവേശിച്ചെങ്കിലും പിന്നീട് വിസാ നിബന്ധനകള്‍ ലംഘിച്ചെന്നും അതിനാല്‍ അവര്‍ക്ക് രാജ്യത്ത് തുടരാന്‍ യോഗ്യതയില്ലെന്നും നാഷണല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഗായകന്‍ എപി ധില്ലന്റെ ബ്രിട്ടീഷ് കൊളംബിയയിലെ വീട്ടില്‍ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയി സംഘാംഗത്തിന് ആറുവര്‍ഷം തടവ് ശിക്ഷ. 26 കാരനായ അബ്ജീത് കിംഗ്രയെ ആണ് വിക്ടോറിയയിലെ കോടതി ശിക്ഷ വിധിച്ചത്. ഓഗസ്റ്റില്‍ കിംഗ്ര കുറ്റം സമ്മതിക്കുകയും സെപ്റ്റംബര്‍ അവസാനം അദ്ദേഹത്തിനെതിരെ കോടതി ശിക്ഷ വിധിക്കുകയുമായിരുന്നുവെന്ന് കനേഡിയന്‍ മാധ്യമങ്ങള്‍

കൊലപാതകം, ആയുധ-മയക്കുമരുന്ന് കടത്ത്, കൊളള തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കുപ്രസിദ്ധി നേടിയ ലോറന്‍സ് ബിഷ്ണോയ് സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. പൊതുസുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനിമുതല്‍ കാനഡയിലെ ബിഷ്ണോയ് സംഘത്തിന്റെ വാഹനങ്ങളും വീടും പണവുമുള്‍പ്പെടെയുളള സ്വത്തുക്കള്‍ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ

അമേരിക്കയിലെ ട്രംപ് ഭരണകൂടം എച്ച് 1 ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ അവസരം മുതലെടുക്കാനുള്ള നീക്കവുമായി കാനഡ. കുടിയേറ്റ നയം പുനപരിശോധിക്കുമെന്നും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരായ കുടിയേറ്റക്കാരെ ആകര്‍ഷിക്കാന്‍ തയ്യാറെന്നുമുള്ള സൂചന നല്‍കിയിരിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി പലരും സാങ്കേതിക മേഖലയില്‍ ഉള്ളവരാണെന്നും ജോലി

കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്ക് പുറമെ ചൈനയും ഇവര്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മോശമായ ഇന്ത്യ - കാനഡ ബന്ധം ശക്തിപ്പെടുത്താനാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍