Indian
'ദുര്‍മന്ത്രവാദ' പ്രയോഗത്തിലൂടെ തന്നെ ആരൊക്കെയോ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപിച്ച് ബിജെപി എംഎല്‍എ രംഗത്ത്. ഉത്തര്‍പ്രദേശിലെ മുഹമ്മദിയില്‍ നിന്നുള്ള എംഎല്‍എയായ ലോകേന്ദ്ര പ്രതാപ് സിംഗ് ആണ് വിചിത്ര ആരോപണവുമായി എത്തിയത്. ദുര്‍മന്ത്രവാദത്തിനായി സജ്ജീകരിച്ച വസ്തുക്കളുടെ ചിത്രമുള്‍പ്പടെ ലോകേന്ദ്ര പ്രതാപ് ഫേസ്ബുക്കില്‍ പങ്കുവച്ചു. ചുവന്ന തുണിയില്‍ കുറച്ച് വിത്തുകളും എംഎല്‍എയുടെ ഫോട്ടോയും ഉള്‍പ്പെടുന്നു. ഒരു ചെറിയ പാത്രം, മഞ്ഞ നിറമുള്ള ദ്രാവകം നിറച്ച ഒരു കുപ്പി എന്നിവയും ചിത്രത്തിലുണ്ട്. താന്‍ ശിവഭക്തനായതിനാല്‍ ഈ 'തന്ത്രങ്ങളെ' ഭയപ്പെടുന്നില്ലെന്നും ലോകേന്ദ്ര പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചു. 'നമ്മള്‍ ചന്ദ്രനിലെത്തി, എന്നിട്ടും ചിലര്‍ മന്ത്രവാദത്തില്‍ വിശ്വസിക്കുന്നു. ദൈവം അവര്‍ക്ക് ജ്ഞാനം നല്‍കട്ടെ,' ലോകേന്ദ്ര പ്രതാപ് കുറിച്ചു. ഇപ്പോഴും
മണിപ്പൂര്‍ സംഘര്‍ഷാവസ്ഥയ്ക്ക് പിന്നില്‍ വിദേശ ശക്തികളാണെന്ന് എന്‍ഐഎ. സംഘര്‍ഷത്തിന് പിന്നില്‍ ബംഗ്ലാദേശും മ്യാന്‍മാറും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണെന്ന് എന്‍ഐഎ കണ്ടെത്തല്‍. ബംഗ്ലാദേശും മ്യാന്‍മാറും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരവാദി ഗ്രൂപ്പുകള്‍ വംശീയ കലാപത്തിനായി ഇന്ത്യയിലെ ഭീകര സംഘടനകളുമായി ഗൂഢാലോചന നടത്തിയതായും എന്‍ഐഎ
കോണ്‍ഗ്രസ് നേതാവും നടിയുമായ അര്‍ച്ചന ഗൗതമിനെ എഐസിസി ആസ്ഥാനത്ത് അക്രമിച്ചതായി പരാതി. നടിക്കും പിതാവിനും നേരെയാണ് അക്രമമുണ്ടായത്. ഇവര്‍ പാര്‍ട്ടി ഓഫീസ് സന്ദര്‍ശിക്കുന്നതിനോട് വിയോജിപ്പുള്ള ചില പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന. ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം നടക്കുന്നതും തള്ളിയിടുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പാര്‍ട്ടി
ലോകകപ്പില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച ഹൈദരാബാദിലെത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് സംഘം വിമാനത്താവളത്തിന് പുറത്തും ഹോട്ടലിലും ഊഷ്മളമായ സ്വീകരണമാണ് ഏറ്റുവാങ്ങിയത്. നിരവധി പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരുടെ ഗംഭീര സ്വീകരണത്തിന് നന്ദി അറിയിച്ചു. എന്നാലിപ്പോഴിതാ പാകിസ്ഥാന് ഇന്ത്യയില്‍ ലഭിച്ച വമ്പിച്ച സ്വീകരണത്തില്‍ വിചിത്ര
മണിപ്പൂര്‍ കലാപത്തിന് അന്ത്യം കാണാത്തതില്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ഘടകം. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപെട്ടു. ജനരോഷവും പ്രതിഷേധവും വര്‍ധിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്ക് സംസ്ഥാന നേതാക്കള്‍ കത്തയച്ചു. ബിജെപി മണിപ്പുര്‍ അധ്യക്ഷ എ ശാരദാ ദേവിയും എട്ട്
യുപിയിലെ ചമ്രഹ ഗ്രാമത്തില്‍ സ്ത്രീയുടെ മൃതദേഹം കഴുത്തറുത്തെ നിലയില്‍ കണ്ടെത്തി. ഇവരുടെ നാല് വിരലുകളും അറുത്തു മാറ്റിയ നിലയിലായിരുന്നു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ പഹ്‌റ ഗ്രാമവാസിയായ രാംകുമാര്‍ അഹിര്‍വാറിന്റെ ഭാര്യ മായാ ദേവിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ ഭാഗികമായി മാത്രമാണ് വസ്ത്രം ഉണ്ടായിരുന്നതെന്നും മൃതദേഹം കിടന്നിടത്തു നിന്നും കുറച്ച് അകലെ നിന്നാണ് തല
മധ്യപ്രദേശില്‍ ഉജ്ജയിനില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ സഹായിക്കാത്തവര്‍ക്കെതിരെ കേസെടുത്തേക്കുമെന്ന് സൂചന. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വഴി നീളെ സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെ ഹൃദയ ഭേദകമായ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി തുടങ്ങിയത്. പോക്‌സോ ആക്ട് പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കുന്നത് പരിശോധിക്കുമെന്നാണ് അഡീഷണല്‍
ഉജ്ജയിന്‍ ബലാത്സംഗ കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ നല്‍കണമെന്ന് പ്രതിയുടെ പിതാവ്. ബലാത്സംഗത്തിനിരയായി ചോരയൊലിക്കുന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ 12കാരി സഹായത്തിനായി റോഡിലൂടെ അലഞ്ഞ സിസിടിവി ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി ഡ്രൈവര്‍ ബലാത്സംഗം
തമിഴ്‌നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരേ വലിയ പ്രതിഷേധമാണ് കന്നട കര്‍ഷക സംഘടനകള്‍ നടത്തിവരുന്നത്. ഇതിനിടയില്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ നടന്‍ സിദ്ധാര്‍ത്ഥിനു നേരെയും പ്രതിഷേധമുയരുകയും നടനെ വേദിയില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. നടനുണ്ടായ അധിക്ഷേപത്തിനെ തുടര്‍ന്ന് മാപ്പ് പറഞ്ഞെത്തിയിരിക്കുകയാണ് കന്നട താരം ശിവരാജ് കുമാര്‍. തന്റെ നാട്ടില്‍