സര്‍ക്കാര്‍ പരാജയപെട്ടു'; മണിപ്പൂര്‍ കലാപത്തില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന നേതാക്കള്‍

സര്‍ക്കാര്‍ പരാജയപെട്ടു'; മണിപ്പൂര്‍ കലാപത്തില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന നേതാക്കള്‍
മണിപ്പൂര്‍ കലാപത്തിന് അന്ത്യം കാണാത്തതില്‍ സ്വന്തം സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ഘടകം. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപെട്ടു. ജനരോഷവും പ്രതിഷേധവും വര്‍ധിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. അതൃപ്തി വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്ക് സംസ്ഥാന നേതാക്കള്‍ കത്തയച്ചു.

ബിജെപി മണിപ്പുര്‍ അധ്യക്ഷ എ ശാരദാ ദേവിയും എട്ട് സംസ്ഥാന ഭാരവാഹികളും ഒപ്പുവച്ച കത്താണ് നല്‍കിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് അഭ്യര്‍ഥന. അഭയാര്‍ഥികള്‍ക്ക് പുനരധിവാസം ഉടന്‍ ഉറപ്പാക്കണമെന്നും ദേശീയപാതയിലെ ഉപരോധങ്ങള്‍ അവസാനിപ്പിക്കണമെന്നും കത്തില്‍ പറയുന്നു. പ്രശ്‌നക്കാരെ അറസ്റ്റുചെയ്യണം. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കത്തില്‍ സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെടുന്നു.

അതേസമയം മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. ബിജെപി മന്ത്രി സുസീന്ദ്രോയുടെ വീടിന് മുന്നില്‍ ഇന്നലെ അര്‍ധരാത്രി സംഘര്‍ഷമുണ്ടായി. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയവരെ പൊലീസ് തടയുകയായിരുന്നു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്ക് പറ്റി.

Other News in this category



4malayalees Recommends