Indian

'ഇസ്‌ലാമിക രാജ്യങ്ങളില്‍ ഹിജാബിനെതിരെ പോരാടുകയാണ് സ്ത്രീകള്‍': സുപ്രീം കോടതിയില്‍ ഇറാന്‍ വിഷയം ഉദ്ധരിച്ച് കര്‍ണാടക
ശിരോവസ്ത്രം ധരിക്കുന്നത് ഇസ്‌ലാമില്‍ അനിവാര്യമായ ഒരു മതപരമായ ആചാരമല്ലെന്ന് സുപ്രീം കോടതിയില്‍ വാദിക്കാന്‍ ഇറാനില്‍ സ്ത്രീകള്‍ നടത്തുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങളെ ഉദ്ധരിച്ച് കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തെ പ്രീയൂണിവേഴ്‌സിറ്റി കോളേജുകളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത് ഭരണഘടനാ വിരുദ്ധമല്ലെന്നും ആരുടെയും സംസാരിക്കാനുള്ള അവകാശം ലംഘിക്കുന്നതല്ലെന്നും കര്‍ണാടക വാദിച്ചു. ഹിജാബിനെതിരെ പശ്ചിമേഷ്യന്‍ രാജ്യത്ത് നടക്കുന്ന പ്രകടനങ്ങളെക്കുറിച്ചും, അവയ്ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ചും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സംസാരിച്ചു. ഹിജാബ് ശരിയായി ധരിക്കാത്തതിന്റെ പേരില്‍ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ യുവതി ചികിത്സയിലിരിക്കെ മാട്രനപ്പെട്ടത് ഇറാനില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഈ

More »

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഭാരത് ജോഡോ യാത്ര കാരണം റോഡുകളില്‍ ഗതാഗതസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി. ഹൈക്കോടതിയിലെ ഒരു അഭിഭാഷകനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഗതാഗതതടസ്സം ഒഴിവാക്കാന്‍ ഭാരത് ജോഡോയാത്ര ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും മറുഭാഗം ഗതാഗതത്തിനായി തുറന്നു

More »

ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ത്ഥികളില്ല, അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നത്'; സോണിയാ ഗാന്ധി
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ത്ഥികളില്ലെന്ന് സോണിയാ ഗാന്ധി. സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരെയും ഒരേ പോലെയാണ് കാണുന്നതെന്നും സോണിയ പറഞ്ഞു. തന്റെ സന്ദേശം താഴെ തട്ടിലേക്ക് നല്‍കാന്‍ നേതാക്കളോട് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ നിര്‍ദേശം നല്‍കി. എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ അടിയന്തിരമായി സോണിയാ ഗാന്ധി

More »

പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത പ്രതികളുടെ വീട് മധ്യപ്രദേശ് സര്‍ക്കാര്‍ ഇടിച്ചുനിരത്തി
പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികളുടെ വീട് ഇടിച്ചുനിരത്തി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശിലെ രേവയിലാണ് പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതികളുടെ വീടാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്. ക്ഷേത്രത്തിലെത്തിയ

More »

'മോദി ജീ, നിങ്ങള്‍ കാരണം ഞാന്‍ ആത്മഹത്യ ചെയ്യുന്നു', പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കി
മഹാരാഷ്ട്രയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസ നേര്‍ന്നുകൊണ്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ നിന്നുള്ള 42 കാരനായ കര്‍ഷകനാണ് ഉള്ളിക്ക് കുറഞ്ഞ താങ്ങുവില ലഭിക്കാത്തതിന്റെ പേരില്‍ മോദിക്ക് കത്തെഴുതിവച്ച് ആത്മഹത്യ ചെയ്തത്. മോദിക്ക് ജന്മദിനാശംസകള്‍ നേരുകയും ഉള്ളിക്കും മറ്റ് വിളകള്‍ക്കും താങ്ങുവില ഉറപ്പ് നല്‍കണമെന്ന് ആവശ്യപ്പെടുകയും

More »

ഇമ്രാന്‍ ഹഷ്മിയ്‌ക്കെതിരെ കാശ്മീരില്‍ അജ്ഞാതരുടെ ആക്രമണം
ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹഷ്മിയെ ആക്രമിച്ച് അജ്ഞാതര്‍. ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ വെച്ചാണ് താരത്തിന് നേരെ കല്ലേറുണ്ടായത്. പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം ജമ്മുവിലെത്തിയത്. തേജസ് ദിയോസ്‌കര്‍ സംവിധാനം ചെയ്യുന്ന 'ഗ്രൗണ്ട് സീറോ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ശേഷം പഹല്‍ഗാമിലെ മാര്‍ക്കറ്റിലൂടെ അദ്ദേഹം സഞ്ചരിക്കവേയായിരുന്നു ആക്രമണമുണ്ടായത്.

More »

തെരുവ് നായയെ കാറില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഡോക്ടര്‍ ; കേസെടുത്ത് പൊലീസ്
തെരുവ് നായയെ കാറില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഡോക്ടര്‍. രാജസ്ഥാനിലാണ് സംഭവം. സംഭവത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രശസ്ത പ്ലാസ്റ്റിക് സര്‍ജനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തെരുവ് നായയെ കാറില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡോക്ടര്‍ രജനീഷ് ഗാല്‍വയ്‌ക്കെതിരെയാണ്

More »

വിവാഹം കഴിച്ചത് സ്ത്രീയെ ആയിരുന്നുവെന്ന് ഭാര്യ തിരിച്ചറിഞ്ഞത് നീണ്ട എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ; പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്തു
താന്‍ വിവാഹം കഴിച്ചത് സ്ത്രീയെ ആയിരുന്നുവെന്ന് ഭാര്യ തിരിച്ചറിഞ്ഞത് നീണ്ട എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ്. ഗുജറാത്ത് വഡോദരയിലെ 40 വയസ്സുകാരി ശീതളിനാണ് ഏറെ വിചിത്രമായ അനുഭവം ഉണ്ടായത്. സത്യം തിരിച്ചറിഞ്ഞതോടെ ശീതള്‍ പോലീസിന് പരാതി നല്‍കി. സംഭവത്തില്‍ ഭര്‍ത്താവ് വിരാജ് വര്‍ധനെതിരേ പ്രകൃതി വിരുദ്ധ പീഡനമടക്കം ചുമത്തി പോലീസ് കേസെടുത്തു. വിജയേത്രയെന്നായിരുന്നു ഇവരുടെ

More »

റോഡരികില്‍ പ്രസവവേദനയില്‍ പിടഞ്ഞ് ഭിക്ഷാടക: അമ്മയ്ക്കും കുഞ്ഞിനും സഹായിയായി പൊലീസുകാരി
റോഡരികില്‍ പ്രസവ വേദനയില്‍ പിടഞ്ഞ ഭിക്ഷാടകയ്ക്കും നവജാത ശിശുവിനും രക്ഷകയായി വനിതാ പോലീസുകാരി. വെല്ലൂരിനുസമീപമാണ് സംഭവം. റോഡരികില്‍ പ്രസവവേദനയില്‍ പിടഞ്ഞ ഭിക്ഷാടകയുടെ പ്രസവമെടുത്താണ് വെല്ലൂര്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജകുമാരി പ്രശംസ നേടുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെയുള്ള ഷിഫ്റ്റില്‍ ജോലിക്ക് എത്തിയതായിരുന്നു രാജകുമാരി.

More »

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം, ഭര്‍ത്താവ് കുളിക്കുന്നില്ലെന്ന പരാതിയില്‍ വിവാഹ മോചനം തേടി യുവതി

വിവാഹം കഴിഞ്ഞിട്ട് 40 ദിവസം മാത്രം പിന്നിടവേ വിവാഹ മോചനം വേണമെന്ന ആവശ്യവുമായി യുവതി. ഭര്‍ത്താവ് കുളിക്കില്ലെന്നതാണ് കാരണം. മാസത്തില്‍ രണ്ട് തവണ മാത്രമാണ് ഭര്‍ത്താവ് കുളിക്കുന്നത്. അതിനാല്‍ ശരീരത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമാണെന്നും യുവതി പരാതിയില്‍

ഒല സ്‌കൂട്ടര്‍ ആരും വാങ്ങരുതേ... ഇലക്ട്രിക് സ്‌കൂട്ടറിനെതിരെയുള്ള യുവതിയുടെ പ്രതിഷേധം വൈറല്‍

കര്‍ണാടകയിലെ കലബുറഗിയില്‍ അടുത്തിടെ ഒരു ഒല ഇലക്ട്രിക് ഉപഭോക്താവ് ഒരു സര്‍വീസ് സ്റ്റേഷന് തീയിട്ട സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ മറ്റൊരു ഉപഭോക്താവ് ഒല കമ്പനിക്കെതിരെയുള്ള തന്റെ നിരാശ അല്പം വ്യത്യസ്തമായ രീതിയില്‍ പ്രകടിപ്പിക്കുകയാണ്. നിലവിലുള്ള

പ്രണയത്തെ എതിര്‍ത്തതിലുള്ള പക ; അമ്മയെ മകളും കാമുകനായ 20 കാരനും ചേര്‍ന്ന് കൊലപ്പെടുത്തി

വീട്ടമ്മയുടെ കൊലപാതകത്തില്‍ മകളും കാമുകനും അറസ്റ്റില്‍. ബെംഗളൂരു ബൊമ്മനഹള്ളി സ്വദേശി ജയലക്ഷ്മിയെ കൊല്ലപ്പെട്ട കേസിലാണ് മകള്‍ പവിത്ര(29), കാമുകനായ ലൗവ്ലിഷ്(20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പ്രണയത്തെ അമ്മ എതിര്‍ത്തതാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ

യെച്ചൂരിക്ക് ഇന്ന് അവസാന യാത്രയയപ്പ്; മൃതദേഹം മെഡിക്കല്‍ പഠനത്തിന്, എകെജി സെന്ററിലും പൊതുദര്‍ശനം

അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇന്ന് രാജ്യം അവസാന യാത്രയയപ്പ് നല്‍കും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ ഏകെജി ഭവനില്‍ പൊതു ദര്‍ശനം നടക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പൊതുജനങ്ങളും യെച്ചൂരിക്ക് ആദരാഞ്ജലികള്‍

സ്വന്തമായി വീട് വേണം, അയോധ്യ രാംലല്ലയ്ക്ക് മുന്നില്‍ പ്രതീകാത്മക വീടുകള്‍ പണിത് ഭക്തരുടെ പ്രാര്‍ത്ഥന

അയോധ്യ രാംലല്ലയ്ക്ക് മുന്നില്‍ പ്രതീകാത്മക വീടുകള്‍ പണിത് ഭക്തരുടെ പ്രാര്‍ത്ഥന.രാം ലല്ലയെ ദര്‍ശിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒട്ടേറെ പേരാണ് അയോദ്ധ്യയില്‍ എത്തുന്നത്. ഇപ്പോഴിതാ അയോദ്ധ്യയില്‍ വീടിന്റെ പ്രതിരൂപങ്ങള്‍ നിര്‍മ്മിക്കുന്ന ഭക്തരുടെ

ട്രെയിന്‍ യാത്രക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപണം, യുവാവിനെ മര്‍ദിച്ച് കൊന്ന് ബന്ധുക്കള്‍

യാത്രയ്ക്കിടെ 11 വയസുകാരിയെ ഉപദ്രവിച്ചു എന്നാരോപിച്ച് യുവാവിനെ ട്രെയിനിനുള്ളില്‍ വെച്ച് മര്‍ദിച്ചുകൊന്നു. ഉത്തര്‍പ്രദേശില്‍ വെച്ചായിരുന്നു സംഭവം. റെയില്‍വെ ഗ്രൂപ്പ് ഡി ജീവനക്കാരനായ പ്രശാന്ത് കുമാര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ബിഹാറില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഹംസഫര്‍