Indian
500 രൂപ നോട്ടുകളുടെ കൂമ്പാരത്തില്‍ കിടന്നുറങ്ങുന്ന അസ്സമില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്റെ ദൃശ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഉദയഗിരി ജില്ലയിലെ ബൈരാഗുരിയിലെ വില്ലേജ് കൗണ്‍സില്‍ ഡവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായ ബെഞ്ചമിന്‍ ബസുമതാരി എന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ കിടക്കുന്ന ഇയാളുടെ സമീപത്ത് നോട്ടുകള്‍ വിതറിയിട്ടിരിക്കുന്നതും കാണാം. പ്രധാനമന്ത്രി ആവാസ് യോജനയുമായും ഗ്രാമീണ മേഖലയില്‍ തൊഴില്‍ നല്‍കുന്ന പദ്ധതിയുമായും ബന്ധപ്പെട്ട് വന്‍ അഴിമതി നടത്തിയെന്ന കേസില്‍ പ്രതിയാണ് ഇയാള്‍. ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ ബസുമതാരിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് യുപിപിഎല്‍ വിശദീകരണക്കുറിപ്പ് ഇറക്കി. ബസുമതാരിയുടെ നടപടിക്ക് പാര്‍ട്ടി ഉത്തരവാദിയാകില്ലെന്നും യുപിപിഎല്‍
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യമായ ഫണ്ട് തന്റെ പക്കലില്ലെന്ന് ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി മുന്നോട്ടുവെച്ച അവസരം നിരസിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ആന്ധ്രാപ്രദേശില്‍ നിന്നോ തമിഴ്‌നാട്ടില്‍ നിന്നോ മത്സരിക്കാനുള്ള അവസരമാണ് ജെപി നദ്ദ തനിക്ക് നല്‍കിയതെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 'പത്ത് ദിവസമോ ഒരാഴ്ചയോ ആലോചിച്ച
ഖാലിസ്ഥാന്‍ അനുകൂല സംഘടന നേതാവ് ഗുര്‍പട്‌വന്ത് സിംഗ് പന്നുവിന്റെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി ആം ആദ്മി പാര്‍ട്ടിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും. ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതിയെ വിട്ടയയ്ക്കാമെന്ന വാഗ്ദാനത്തില്‍ പണം വാങ്ങിയെന്നാണ് പന്നുവിന്റെ ആരോപണം. 1993ല്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹി സ്‌ഫോടനക്കേസ്
ഭാര്യയേയും രണ്ട് പെണ്‍മക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് തീ വച്ച് കര്‍ഷകന്‍. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. പിംപാലഗാവ് ലങ്ക ഗ്രാമത്തിലെ വീട്ടില്‍ വച്ചാണ് സുനില്‍ ലാങ്കടേ എന്ന 45കാരന്‍ 13, 14 വയസുള്ള പെണ്‍മക്കളേയും 36കാരിയായ ഭാര്യയേയും ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് സുനില്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നത്
സ്‌കൂട്ടറില്‍ ഇരുന്ന് 'റൊമാന്റിക്ക്' വീഡിയോയിലൂടെ ഹോളി ആഘോഷിച്ച പൊണ്‍കുട്ടികള്‍ക്ക് പിഴ ചുമത്തി നോയിഡ പൊലീസ്. റോഡ് നിയമം ലംഘിച്ചതിന് 33,000 രൂപയാണ് പിഴയായി ചുമത്തിയത്. പെണ്‍കുട്ടികളുടെ വീഡിയോ വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ചത്. വീഡിയോ പ്രചരിച്ചത്തോടെ പെണ്‍കുട്ടികള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വീഡിയോയിലെ രംഗങ്ങള്‍ അശ്ശീല
വീട് പണിക്ക് പണം കണ്ടെത്താന്‍ ഒമ്പത് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊന്ന് ചാക്കില്‍ കെട്ടി വീടിന് പുറകില്‍ ഒളിപ്പിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് വൈകീട്ടോടെ പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രദേശത്ത് തന്നെ ടെയ്‌ലറിങ് ജോലി ചെയ്യുന്ന സല്‍മാന്‍ മൌലവിയെന്നയാളാണ് കൃത്യം നടത്തിയത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ ചാക്കിലാക്കി വീടിന്
യുപിയിലെ മീററ്റില്‍ പല്ലവപുരത്ത് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടായി വീടിന് തീപിടിച്ച് നാലു കുട്ടികള്‍ മരിച്ചു. സഹോദരങ്ങളായ സരിക (10), നിഹാരിക(8), സംസ്‌കര്‍ (6), കാലു(4) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ജോണി ബബിത ദമ്പികളുടെ മക്കളാണ് മരിച്ചത്. കുട്ടികളുടെ മാതാവ് ബബിതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട് . 60 ശതമാനത്തോളം പൊള്ളലേറ്റ ഇവര്‍ ന്യൂഡല്‍ഹി
തമിഴ്നാട്ടില്‍ സിറ്റിംഗ് എംപിയെ കീടനാശിനി ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡ് ലോക്‌സഭാ മണ്ഡലം എംപിയും എംഡിഎംകെ നേതാവുമായ എ ഗണേഷ് മൂര്‍ത്തിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ ടിക്കറ്റില്‍ മത്സരിച്ചു വിജയിച്ച ഗണേശമൂര്‍ത്തിയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. താന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ അഞ്ചാം ഘട്ട പട്ടികയില്‍ അപ്രതീക്ഷിത സ്ഥാനം നേടിയത് സിനിമാ താരം കങ്കണാ റണാവത്താണ്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലാണ് താരം മത്സരിക്കുന്നത്. മണ്ഡിയിലെ ഒരു ചെറിയ നഗരത്തിലാണ് കങ്കണ ജനിച്ചത്. അതിനാല്‍ത്തന്നെ മണ്ഡലത്തിന് ലഭിക്കാവുന്നതില്‍വെച്ച് മികച്ച സ്ഥാനാര്‍ഥിയാണ് കങ്കണ എന്നാണ് പാര്‍ട്ടിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര