500 രൂപ നോട്ടുകളുടെ കൂമ്പാരത്തില്‍ കിടന്നുറങ്ങുന്ന അസ്സമില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്റെ ദൃശ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഉദയഗിരി ജില്ലയിലെ ബൈരാഗുരിയിലെ വില്ലേജ് കൗണ്‍സില്‍ ഡവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായ ബെഞ്ചമിന്‍ ബസുമതാരി എന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ കിടക്കുന്ന ഇയാളുടെ സമീപത്ത് നോട്ടുകള്‍ വിതറിയിട്ടിരിക്കുന്നതും കാണാം. പ്രധാനമന്ത്രി ആവാസ് യോജനയുമായും ഗ്രാമീണ മേഖലയില്‍ തൊഴില്‍ നല്‍കുന്ന പദ്ധതിയുമായും ബന്ധപ്പെട്ട് വന്‍ അഴിമതി നടത്തിയെന്ന കേസില്‍ പ്രതിയാണ് ഇയാള്‍.
ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ ബസുമതാരിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് യുപിപിഎല്‍ വിശദീകരണക്കുറിപ്പ് ഇറക്കി. ബസുമതാരിയുടെ നടപടിക്ക് പാര്‍ട്ടി ഉത്തരവാദിയാകില്ലെന്നും യുപിപിഎല്‍ അറിയിച്ചു.