മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബെഡ്ഷീറ്റിന് തീപിടിച്ചു ; സഹോദരങ്ങളായ നാലു കുട്ടികള്‍ വെന്തു മരിച്ചു

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബെഡ്ഷീറ്റിന് തീപിടിച്ചു ; സഹോദരങ്ങളായ നാലു കുട്ടികള്‍ വെന്തു മരിച്ചു
യുപിയിലെ മീററ്റില്‍ പല്ലവപുരത്ത് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോര്‍ട്ട് സര്‍ക്യൂട്ടായി വീടിന് തീപിടിച്ച് നാലു കുട്ടികള്‍ മരിച്ചു. സഹോദരങ്ങളായ സരിക (10), നിഹാരിക(8), സംസ്‌കര്‍ (6), കാലു(4) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ജോണി ബബിത ദമ്പികളുടെ മക്കളാണ് മരിച്ചത്.

കുട്ടികളുടെ മാതാവ് ബബിതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട് . 60 ശതമാനത്തോളം പൊള്ളലേറ്റ ഇവര്‍ ന്യൂഡല്‍ഹി എയിംസില്‍ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ ജോണിക്ക് പരിക്കുകളോടെ രക്ഷപ്പെട്ടു.

പല്ലവപുരം ജനതാ കോളനിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബെഡ് ഷീറ്റിന് തീപിടിക്കുകയായിരുന്നുു. തീ പിന്നീട് ആളി പടര്‍ന്നതെന്നും പിതാവ് ജോണി പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം നടത്തിയാലെ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ.

Other News in this category



4malayalees Recommends