Kerala

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും
ഭൂട്ടാനില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് നേരിട്ട് വിളിപ്പിച്ചേക്കും. ദുല്‍ഖര്‍ സമര്‍പ്പിച്ച രേഖകളില്‍ പരിശോധന തുടരുന്നതിനിടെയാണിത്. ദുല്‍ഖറിന്റെ അപേക്ഷയില്‍ ഏഴു ദിവസത്തിനകം തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വിട്ടു നല്‍കണമെന്നാണ് ദുല്‍ഖറിന്റെ ആവശ്യം. ദുല്‍ഖറിന്റെ അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റിയായ അഡീഷണല്‍ കമ്മീഷണര്‍ പരിഗണിക്കും. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടു നല്‍കാന്‍ കഴിയും. വാഹനം വിട്ട് നല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം കസ്റ്റംസ് രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി

More »

'തലയില്‍ വലിയ ഓപ്പറേഷന്‍ ചെയ്തിട്ടും മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളു'; ഷാഫിക്കെതിരായ ട്രോളുകള്‍ക്കിടയില്‍ സജിത
ഷാഫി പറമ്പില്‍ എംപിയുടെ മൂക്ക് ശസ്ത്രക്രിയയുടെ ഭാഗമായി മീശയും താടിയും നീക്കം ചെയ്യാത്തതിലെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കിടയില്‍ പ്രതികരണവുമായി നടി സജിതാ മഠത്തില്‍. തനിക്ക് തലയില്‍ വലിയ ഓപ്പറേഷന്‍ ചെയ്തിട്ടും മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുള്ളുവെന്ന് സജിതാ മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പുറത്ത് നിന്ന് നോക്കിയാല്‍ തലയില്‍ ഇത്രയും വലിയ ഓപ്പറേഷന്‍ ചെയ്തതായി

More »

ആഡംബര കാര്‍ ആവശ്യപ്പെട്ടുള്ള തര്‍ക്കത്തില്‍ മകനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍
മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. ആഡംബര കാറ് വേണം എന്ന് വാശി പിടിച്ച് വീട്ടില്‍ തര്‍ക്കമുണ്ടാക്കുകയും മാതാപിതാക്കളെ മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പിതാവ് മകന്റെ തലയ്ക്ക് കമ്പിപ്പാര ഉപയോഗിച്ച് അടിക്കുകയായിരുന്നു. പരിക്കേറ്റ ഹൃത്വികി(22)നെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

More »

കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞു; ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞ് ഫയര്‍മാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂര്‍ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ ആറ്റിങ്ങല്‍ സ്വദേശി സോണി എസ് കുമാര്‍(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടില്‍ അര്‍ച്ചന (33), കൂടെ താമസിച്ചിരുന്ന ആണ്‍സുഹൃത്ത് ശിവകൃഷ്ണന്‍(23) എന്നിവരാണ്

More »

23 കാരിയുടെ ആത്മഹത്യ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമത്തെ തുടര്‍ന്നല്ലെന്ന് പൊലീസ് കുറ്റപത്രം, മീസ് 'ഇടപ്പള്ളി സെക്സ് വര്‍ക്കേഴ്സ്' എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും ഇടപ്പള്ളിയില്‍ പോയതും പെണ്‍കുട്ടി കണ്ടെത്തിയതോടെയുള്ള പ്രശ്‌നങ്ങളെന്നുംറിപ്പോര്‍ട്ട്‌
കോതമംഗലത്തെ 23-കാരിയായ ടിടിസി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമത്തെ തുടര്‍ന്നല്ലെന്ന് പൊലീസ് കുറ്റപത്രം. കേസില്‍ പ്രതിയായ പാനായിക്കുളം സ്വദേശി റമീസ് യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണസംഘം ഈ ആഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കൊല്ലപ്പെട്ട

More »

ബൈജു മോനേ സൂക്ഷിച്ചോ;സുനിലിന്റെ പേര് നോട്ട് ചെയ്തിട്ടുണ്ട്; ഏപ്രില്‍ കഴിഞ്ഞാല്‍ നിങ്ങളെ കാണും'; പോലീസിനെതിരെ വേണുഗോപാല്‍
ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുണ്ടായ മര്‍ദ്ദനത്തില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ . ഡിവൈ.എസ്.പി. സുനിലിന്റെ പേരെടുത്ത് പറഞ്ഞ്, 'ഡിവൈ.എസ്.പി. സുനില്‍ ഒന്ന് സൂക്ഷിച്ചോ, ഞങ്ങളുടെ ബുക്കില്‍ പേര് നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്' എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ പിണറായി വിജയന്‍ ആജീവനാന്തം മുഖ്യമന്ത്രിയായി

More »

കടയില്‍ കയറി മോഷ്ടിച്ച കള്ളനെ കണ്ടെത്തി 'മീശ മാധവന്‍ പുരസ്‌കാരം' നല്‍കി കടയുടമയുടെ ആദരം
ബേക്കറി കയറി മോഷണം നടത്തിയ കള്ളനെ കണ്ടെത്തി പൊന്നാടയും പുരസ്‌കാരവം നല്‍കി ആദരിച്ച് കടയുടമ. മീശമാധവന്‍ അവാര്‍ഡ്! തിരുവനന്തപുരം കടക്കാവൂരുള്ള ആദിത്യ ബേക്കറി ആന്‍ഡ് ഫാസ്റ്റ് ഫുഡിലാണ് മോഷണം നടന്നത്. വളരെ വിദഗ്ധമായാണ് മോഷണം നടത്തിയതെങ്കിലും കടയിലെ സിസി ടിവി ക്യാമറയില്‍ കള്ളന്‍ കുടുങ്ങുകയായിരുന്നു. 500 രൂപയോളം വിലവരുന്ന സാധനങ്ങളാണ് ഇയാള്‍ മോഷ്ടിച്ച് ആരും അറിയാത്ത ഭാവത്തില്‍

More »

'മുഖ്യമന്ത്രിയുടേത് തിരുട്ട് ഫാമിലി, കടത്തി കടത്തി ശബരിമലയിലെ സ്വര്‍ണവും കാണാനില്ല'; ആക്ഷേപിച്ച് കെ എം ഷാജി
മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ ആക്ഷേപിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. മുഖ്യമന്ത്രിയുടേത് തിരുട്ട് ഫാമിലിയെന്നായിരുന്നു അധിക്ഷേപം. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമം പോലെയാണ് മുഖ്യമന്ത്രിയുടെ കുടുംബമെന്നും മുഖ്യമന്ത്രിയും മകളും മകനും മകന്റെ ഭാര്യാ പിതാവും കള്ളന്മാരാണെന്നും കെ എം ഷാജി ആരോപിച്ചു. സ്വര്‍ണം കടത്തി കടത്തി ശബരിമലയിലെ സ്വര്‍ണവും കാണാനില്ല.

More »

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക അന്വേഷണസംഘം ; പ്രതികളെ ഉടന്‍ ചോദ്യം ചെയ്യും
ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക അന്വേഷണസംഘം. പ്രതികളെ ഉടന്‍ ചോദ്യം ചെയ്യാനാണ് നീക്കം. അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തിലാക്കും. ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലിന്റെ തുടര്‍ച്ചയെന്നോണമാകും അന്വേഷണം. ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നാം പ്രതിയായ കേസിലെ പ്രതിപ്പട്ടികയില്‍ ഒമ്പത്

More »

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ മാനേജ്‌മെന്റിന് ഗുരുതര വീഴ്ചയുണ്ടായി; മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസില്‍ എത്താം, മന്ത്രി വി ശിവന്‍കുട്ടി

ഹിജാബ് ധരിച്ച എട്ടാം ക്ലാസുകാരിയെ ക്ലാസിന് പുറത്തുനിര്‍ത്തിയ സംഭവത്തില്‍ എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് എതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഇങ്ങനെയൊരു അനുഭവം ഇനി ഒരു കുട്ടിക്കും ഉണ്ടാകാന്‍ പാടില്ല.

സഹോദരിയെ സ്‌കൂള്‍ വാനില്‍ നിന്ന് ഇറക്കാന്‍ പോയ മൂന്ന് വയസുകാരന് ദാരുണാന്ത്യം, അപകടം അമ്മയുടെ കണ്‍മുന്നില്‍

അമ്മയുടെ കണ്‍മുന്നില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം. സ്‌കൂള്‍ വാനിടിച്ചാണ് മൂന്ന് വയസുകാരന്‍ മരിച്ചത്. മാനിപുരം സ്വദേശി മുനീറിന്റെ മകന്‍ ഉവൈസിനാണ് ജീവന്‍ നഷ്ടപ്പെട്ടത്. വീടിന്റെ മുന്‍പില്‍ വച്ചാണ് അപകടം നടന്നത്.സഹോദരിയെ വാനില്‍ നിന്ന് ഇറക്കി ഡോര്‍ അടയ്ക്കുന്ന സമയത്ത്

'പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചു ,സജി ചെറിയാനെതിരെ നടപടി എടുക്കണം,എന്നെ ഉപദേശിക്കാന്‍ ഉള്ള അര്‍ഹത സജി ചെറിയാനില്ല , ' : ജി സുധാകരന്‍

മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് മുന്‍ മന്ത്രി ജി സുധാകരന്‍ രംഗത്ത്.പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സജി ചെറിയാന്‍ ശ്രമിച്ചു.പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കള്‍ പടക്കം പൊട്ടിച്ചു.ടീ പാര്‍ട്ടി നടത്തി.അതില്‍ സജി ചെറിയാനും പങ്കാളി ആണ്. സജി ചെറിയാനെതിരെ പാര്‍ട്ടി നപടി

എകെജി സെന്ററിനായി ഭൂമി വാങ്ങിയത് നിയമ പ്രകാരം, 9 നില കെട്ടിടം പണിയാന്‍ ചെലവഴിച്ചത് 30 കോടി രൂപ', സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി എം വി ഗോവിന്ദന്‍

എ കെ ജി സെന്റര്‍ ഭൂമി കേസില്‍ പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 2021 ല്‍ 32 സെന്റ് ഭൂമി വാങ്ങിയത് നിയമ പ്രകാരമാണ്. വാങ്ങിയ ഭൂമിയില്‍ 30 കോടി ചെലവഴിച്ചാണ് 9 നില കെട്ടിടം പണിതത് എന്നും എം വി ഗോവിന്ദന്‍. സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത വിവരങ്ങളാണിത്.

'ദേവന് നേദിക്കും മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പി, പരസ്യമായി പരിഹാരം ചെയ്യണം'; വള്ളസദ്യയില്‍ ആചാരലംഘനം ചൂണ്ടിക്കാട്ടി തന്ത്രിയുടെ കത്ത്

ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ചൂണ്ടിക്കാട്ടി തന്ത്രിയുടെ കത്ത്. ദേവന് നേദിക്കും മുന്‍പ് മന്ത്രിക്ക് സദ്യ വിളമ്പിയെന്നും ഇതിന് പരിഹാരമായി പരസ്യമായി പരിഹാരം ചെയ്യണമെന്നും തന്ത്രി കത്തില്‍ പറയുന്നു. ദേവസ്വം ബോര്‍ഡിന് ആണ് കത്ത് നല്‍കിയിരിക്കുന്നത്. ക്ഷേത്രനടയില്‍

സ്‌കൂളിലെ ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ തുറന്നു, പരാതി നല്‍കിയ വിദ്യാര്‍ത്ഥി അവധിയില്‍

പള്ളുരുത്തി സ്‌കൂളിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുണ്ടായ രണ്ടുദിവസത്തെ അവധിക്ക് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ തുറന്നു. ഹിജാബ് ധരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി ഇന്ന് സ്‌കൂളില്‍ എത്തില്ല. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം