Kerala

വൃദ്ധയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പൊലീസുകാരന്റെ ഭാര്യ തന്നെയെന്ന് സ്ഥിരീകരണം. പത്തനംതിട്ട കീഴ് വായ്പൂരിലാണ് സംഭവം നടന്നത്. 61കാരിയായ ലതയെ കയ്യും കാലും കെട്ടിയിട്ട് വീടിനു തീയിടുകയായിരുന്നു. വിദഗ്ദ പരിശോധനയില്‍ പൊലീസുകാരന്റെ ഭാര്യ സുമയ്യയാണ് തീയിട്ടതെന്ന് തെളിഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സമീപത്തെ ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന പൊലീസുകാരന്റെ ഭാര്യയാണ് സുമയ്യ. സ്വര്‍ണാഭരണങ്ങള്‍ ചോദിച്ചതില്‍ നല്‍കാത്തതിലൂള്ള വിരോധത്തില്‍ തീ കൊളുത്തുകയായിരുന്നു. പിന്നീട് ലതയുടെ മാലയും രണ്ടു വളയും കവര്‍ന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുമയ്യയിലേക്ക് സംശയമുന നീണ്ടത്. സ്വര്‍ണം കണ്ടെടുക്കാന്‍ ഇന്ന് പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തും. പ്രതി സുമയ്യ പൊലീസ്

പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പൊലീസ് അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പൊലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നും ആണ് പൊലീസിന്റെ ഭാഗത്ത് നിന്നും

പേരാമ്പ്ര സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്. പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും കലാപശ്രമത്തിനുമാണ് കേസെടുത്തത്. പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവുണ്ടായിട്ടില്ല എന്നാണ് പൊലീസിന്റെ ഭാഷ്യം. ഷാഫി പറമ്പില്‍ ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് എതിരെയാണ് കേസ്. ഇവര്‍ക്ക് പുറമേ 692 പേര്‍ക്കെതിരെയും പൊലീസ്

തിരുവനന്തപുരത്ത് ആഡംബര കാറിന് വേണ്ടി മകന്‍ അച്ഛനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹൃത്വിക്ക് എന്ന 28കാരനാണ് ലക്ഷങ്ങള്‍ വരുന്ന കാറിനായി അച്ഛനെ ആക്രമിച്ചത്. പ്രകോപിതനായ അച്ഛന്‍ മകനെ കമ്പിപ്പാരകൊണ്ട് തിരിച്ചടിക്കുകായിരുന്നു. 28കാരനായ മകന്‍ ആഡംബര കാര്‍ വേണമെന്നെന്ന് പറഞ്ഞ് വീട്ടില്‍ സ്ഥിരമായി പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ടിവി ഷോയ്‌ക്കെതിരെ വിമര്‍ശനവുമായി യു. പ്രതിഭ എംഎല്‍എ. പരിപാടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു എംഎല്‍എയുടെ വിമര്‍ശനം. പരിപാടി ഒളിഞ്ഞ് നോട്ടമാണെന്നും എംഎല്‍എ പറഞ്ഞു. കേരളത്തില്‍ ഇപ്പോള്‍ വൈകുന്നേരം നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞുനോക്കുകയും അവരുടെ വസ്ത്രം ഇറുങ്ങിയതാണോ എന്നു കമന്റ് ചെയ്യുകയും

ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ ഇ ഡി നടത്തിയ റെയ്ഡ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നത് വിവാദം മുക്കാനാണോയെന്നാണ് സംശയം. കേന്ദ്രമന്ത്രിയായതിനാല്‍ ഇപ്പോള്‍ കൂടുതലൊന്നും പറയുന്നില്ല. ഈ സര്‍ക്കാരിനെ ബാധിക്കുന്ന

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സലിത കുമാരിയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്ളിന് എതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മയുടെ മകന്‍ രാഹുല്‍. ജോസ് ഫ്രാങ്ക്ളിന് പിന്തുടര്‍ന്ന് നടത്തിയ കൊലപാതകമെന്ന് രാഹുല്‍. ജനപ്രതിനിധി എന്ന നിലയില്‍ പല ആവശ്യങ്ങള്‍ക്ക് ഇയാളുമായി ബന്ധപ്പെട്ടിരുന്നു. ജോസ് ഫ്രാങ്ക്ളിന്‍ ഉപദ്രവിക്കുന്നുവെന്ന് അമ്മ പരോക്ഷമായി

ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകാനായി നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കും. കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച ശേഷമാകും ചോദ്യം ചെയ്യലിലേക്ക് കടക്കുക. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അന്വേഷണ സംഘത്തിന് മുന്നില്‍

മഞ്ചേശ്വരത്തെ ദമ്പതികളുടെ ആത്മഹത്യക്ക് പിന്നില്‍ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കം എന്ന് സൂചന. ദിവസങ്ങള്‍ക്ക് മുന്പ് അജിത്തിന്റെ ഭാര്യ ശ്വേതയെ വീടിന് അടുത്ത് വച്ച് രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങളോ മറ്റോ ഉണ്ടായിരുന്നതായി രണ്ട് പേരും പറഞ്ഞിട്ടില്ലെന്നു കുടുംബം വ്യക്തമാക്കി. അജിത്തും ശ്വേതയും