Kerala
പൂരത്തിനിടെ ആംബുലന്‍സില്‍ വന്നിറങ്ങിയെന്ന് സമ്മതിച്ച് സുരേഷ് ഗോപി എംപി. ആളുകള്‍ക്കിടയിലൂടെ നടക്കാന്‍ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലന്‍സില്‍ കയറിയതെന്നുമാണ് സുരേഷ് ഗോപിയുടെ വാദം. 15 ദിവസം കാല് ഇഴച്ചാണ് പ്രവര്‍ത്തനം നടത്തിയത്. ആംബുലന്‍സില്‍ വന്നെന്ന് പറഞ്ഞ് പരാതി കൊടുത്തയാളുടെ മൊഴി പൊലീസ് എടുത്തെങ്കില്‍ എന്താണ് കേസ് എടുക്കാത്തത്? ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പരത്തുന്നത് പ്രചരിപ്പിക്കുന്നത് എന്തിനാണ്? എയര്‍പോര്‍ട്ടില്‍ കാര്‍ട്ട് ഉണ്ട്, എന്ന് കരുതി സുരേഷ് ഗോപി കാര്‍ട്ടിലാണ് വന്നതെന്ന് പറയുമോ? വയ്യായിരുന്നു. കാന കടക്കാന്‍ സഹായിച്ചത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചില യുവാക്കളാണ്, അവര്‍ എടുത്താണ് എന്നെ ആംബുലന്‍സില്‍ കയറ്റിയത്, സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കലില്‍ കേസെടുത്തത് കരുവന്നൂര്‍ തട്ടിപ്പ് മറയ്ക്കാനാണെന്നും അതിനായി പൂരമല്ല,
ആലപ്പുഴയില്‍ 'മരണം' സ്ഥിരീകരിച്ച് പൊലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയ ആള്‍ ആറ് ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ച് വീണ്ടും മരിച്ചു. സ്റ്റേഡിയം വാര്‍ഡ് ഹാജി മന്‍സിലില്‍ റിയാസ് (47) ആണ് മരിച്ചത്. ഈ മാസം 23 നാണ് രാത്രിയാണ് റിയാസ് മരിച്ചതായി ആദ്യം സ്ഥിരീകരിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന ബന്ധുവിന്റെ മൊഴിയില്‍ പൊലീസ് സ്ഥലത്തെത്തുകയും മരണം
കെഎസ്ആര്‍ടിസി ബസില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. പൊന്നാനി ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുല്‍ അസീസിന്റെ(45) ലൈസന്‍സാണ് പൊന്നാനി എംവിഡി സസ്‌പെന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച് വൈകിട്ട് തിരുരില്‍ നിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് അബ്ദുല്‍ അസീസ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്. ഡ്രൈവര്‍
ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടികുളം അജയ് ഭാര്യ മിനി (56), മകന്‍ ജെയ്തു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ച 5 മണിയോടെ ഭര്‍ത്താവ് അജയനാണ് മിനിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അയല്‍ക്കാരെ അറിയിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളില്‍ മകന്‍ ജെയ്തു മരിച്ച്
സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോള്‍ തലയില്‍ കൊണ്ട് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. മലപ്പുറം കോട്ടക്കല്‍ കോട്ടൂര്‍ എ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തപസ്യയാണ് മരിച്ചത്. പത്ത് ദിവസം മുമ്പാണ് അപകടം ഉണ്ടായത്. സ്‌കൂളില്‍ പി ടി പീരിയഡില്‍ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ
വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയെ ഇന്ദിരാ ഗാന്ധിയോട് ഉപമിക്കുന്നതിനെ വിമര്‍ശിച്ച് ജി സുധാകരന്‍. രാഷ്ട്രീയത്തില്‍ സൗന്ദര്യത്തിന് സ്ഥാനമില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ മൂക്ക് ഇന്ദിരാ ഗാന്ധിയുടേത് പോലെയെന്ന് പറയുന്നതെന്തിനാണെന്ന് ചോദിച്ച ജി സുധാകരന്‍, ഒരുപാട് സൗന്ദര്യമുള്ളവരെ ജനങ്ങള്‍ക്കിഷ്ടമല്ലെന്നും പ്രതികരിച്ചു. 'പ്രിയങ്ക ഗാന്ധിക്ക്
പാറശാലയിലെ വ്‌ലോഗര്‍ ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഭാര്യ പ്രിയലതയെ (40) ഭര്‍ത്താവ് സെല്‍വരാജ് (45) കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം. പ്രിയ കൊല്ലപ്പെട്ടു പത്തു മണിക്കൂറിന് ശേഷമാണ് സെല്‍വരാജ് ആത്മഹത്യ ചെയ്തത്. പ്രിയലതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൊബൈലില്‍ വിടപറയുന്ന മട്ടിലുള്ള പാട്ട് സെല്‍വരാജ് അപ്ലോഡ് ചെയ്തുവെന്നും
വടക്കുമുറിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. തലോര്‍ പൊറത്തൂക്കാരന്‍ വീട്ടില്‍ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിനകത്ത് വെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു വീടിന്റെ ടെറസിന് മുകളിലെത്തി തൂങ്ങി
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. എഡിഎമ്മിന് മനോവേദനയുണ്ടാക്കാന്‍ ഉദ്ദേശിച്ചില്ലെന്നും പറഞ്ഞത് അഴിമതിക്കെതിരെയാണെന്നും ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു. യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞത്