Kerala

ഗര്‍ഭസ്ഥശിശുവും മാതാവും മരിച്ച സംഭവം കൊലപാതകം; ജ്യൂസില്‍ വിഷം നല്‍കി കുടുംബസുഹൃത്ത് കൊലപ്പെടുത്തിയത് ; നാട്ടുകാരുടെ സംശയം കേസില്‍ നിര്‍ണ്ണായകമായി
വയനാട് മൂളിത്തോടില്‍ ഗര്‍ഭസ്ഥ ശിശുവിന്റെയും മാതാവിന്റെയും മരണം കൊലപാതകമെന്ന് തെളിഞ്ഞു. എടവക മൂളിത്തോട് പള്ളിക്കല്‍ ദേവസ്യയുടെ മകള്‍ റിനിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണമാണ് കൊലപാതകമെന്ന് വ്യക്തമായത്. ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപാതകം നടത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്. ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുടെ പിതൃത്വം റിമാന്‍ഡില്‍ കഴിയുന്ന പ്രതിയും റിനിയുടെ കുടുംബ സുഹൃത്തുമായ റഹീമിന്റേതെന്നും വ്യക്തമായി. മാനസികമായി വെല്ലുവിളി നേരിട്ടിരുന്നയാളാണ് റിനി. ശാസ്ത്രീയ പരിശോധനയിലാണ് കൊലപാതകമെന്ന് വ്യക്തമായത്. ഇതോടെ കൊലപാതക കുറ്റത്തിന് പുറമേ ഭ്രൂണഹത്യക്കുകൂടി റഹീമിനെതിരെ കേസെടുത്തിട്ടുണ്ട്. നേരത്തെ തന്നെ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, പ്രതി മൂളിത്തോടുകാരനായ പുതുപറമ്പില്‍ റഹീമിനെ (53) മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2021 നവംബര്‍ 18നാണ്

More »

കോവിഡ് കേസുകളുയരുന്നു ; രാജ്യത്ത് 2.34 ലക്ഷം പുതിയ കോവിഡ് കേസുകള്‍, 893 മരണം, ടി.പി.ആര്‍ 14.50 ശതമാനം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 893 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,94,091 ആയി ഉയര്‍ന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.50 ശതമാനമായി ഉയര്‍ന്നു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.40 ശതമാനമാണ്. നിലവില്‍ 18.84 ലക്ഷം സജീവ കേസുകളാണ് രാജ്യത്തുള്ളത്. 18,84,937 പേരാണ് രോഗ ബാധിതരായി

More »

ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് അധികം ഉപയോഗിച്ചത് അനൂപിന്റെയും കാവ്യയുടെയും ഫോണുകളാണ്, വേങ്ങര സംഭവം നടക്കുമ്പോഴും കാവ്യയുടെ ഫോണാണ് ദിലീപ് ഉപയോഗിച്ചത് ; നിര്‍ണായകമായ കാവ്യയുടെ ഫോണും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബാലചന്ദ്രകുമാര്‍
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ ഫോണും പരിശോധിക്കണമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദിലീപ് അധികം ഉപയോഗിച്ചത് അനൂപിന്റെയും കാവ്യയുടെയും ഫോണുകളാണ്. വേങ്ങര സംഭവം നടക്കുമ്പോഴും ദിലീപ് ഉപയോഗിച്ചിരുന്നത് കാവ്യയുടെ ഫോണാണെന്ന്

More »

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് പെരിയ അരങ്ങനടുക്കത്ത് സ്വദേശി വിനോദാണ് മരിച്ചത്. 33 വയസായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വിനോദിന്റെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയത്. രണ്ടു ദിവസം ഭാര്യയെ അന്വേഷിച്ചിട്ടും കണ്ടെത്താനാവാതിരുന്നതോടെ വിനോദ് പൊലീസില്‍ പരാതി നല്‍കി.പരാതി അന്വേഷിച്ച ബേക്കല്‍ പൊലീസ് പയ്യന്നൂര്‍ സ്വദേശിയായ

More »

ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ കേസ്; മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയ ശേഷം കണ്ടെത്തിയ കുട്ടികളില്‍ തന്റെ മകളെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് ഒരാളുടെ രക്ഷിതാക്കള്‍ രംഗത്ത്. കുട്ടിയെ വിട്ട് കിട്ടണം എന്നാവശ്യപ്പെട്ട് ഇവര്‍ ജില്ലാ കളക്ടര്‍ക്കും സി.ഡബ്ലൂ.സിക്കും പൊലീസിനും പരാതി നല്‍കി. മകളെ വിട്ട് നല്‍കാനാവില്ലെന്ന നിലപാടിലാണ് ചില്‍ഡ്രന്‍സ് ഹോം അധികൃതരെന്ന്

More »

മധുവിന് വേണ്ടി കേസ് നടത്തും , എല്ലാ ചെലവുകളും ഏറ്റെടുത്ത് മമ്മൂട്ടി
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന സംഭവത്തില്‍ കേസ് നടത്തിപ്പിനായി സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി. സഹായ വാഗ്ദാനം മമ്മൂട്ടി ഓഫീസില്‍ നിന്ന് നേരിട്ട് വിളിച്ചറയിച്ചതായി മധുവിന്റെ സഹോദരി പറഞ്ഞു. ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടിയുടെ ഓഫീസില്‍ നിന്നുള്ളവര്‍ മധുവിന്റെ അട്ടപ്പാടിയിലെ വീട്ടിലെത്തുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു.

More »

ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ചു, കുഞ്ഞിനെ കട്ടിലിലേക്ക് എറിഞ്ഞു ; 27 കാരന്‍ അറസ്റ്റില്‍
കൊല്ലത്ത് ജോലിക്ക് പോകാന്‍ നിര്‍ബന്ധിച്ച ഭാര്യയെ വിറക് കഷ്ണം കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തഴുത്തല മിനി കോളനിയില്‍ സുധീഷ് ഭവനത്തില്‍ സുധീഷിനെ(27)യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജോലിക്ക് പോകാന്‍ സ്ഥിരമായി ഭാര്യ ലക്ഷ്മി പറയാറുണ്ടെങ്കിലും, സുധീഷ് തയ്യാറായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ജനുവരി

More »

കേരളത്തിലെ പൊലീസും കോടതിയുമൊക്കെ ദിലീപിന്റെ കാല്‍ക്കീഴിലാണോ?; ഇത്രയും പരിഗണന കോടതിയില്‍ നിന്ന് മറ്റേത് പ്രതിക്ക് കിട്ടും: ഹരീഷ് വാസുദേവന്‍
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ പൊലീസിന് കൈമാറില്ലെന്ന പ്രതി ദിലീപിന്റെ നിലപാടിനെ വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ദിലീപ് എന്ന വ്യക്തി നിയമത്തിനു മുകളില്‍ ആണോയെന്നും കേരളത്തിലെ പൊലീസും കോടതിയുമൊക്കെ ഇയാളുടെ കാല്‍ക്കീഴിലാണോയെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് കുറിപ്പില്‍

More »

ദിലീപിന് തിരിച്ചടി ; പ്രധാന തെളിവായ ഫോണ്‍ കൈമാറണം ; നിലപാട് കടുപ്പിച്ച് കോടതി
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന് തിരിച്ചടി. കേസില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണ്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കണമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു. ഫോണ്‍ മുംബൈയിലാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കൂടുതല്‍ ദിവസം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി രജിസ്ട്രാര്‍

More »

മകളുടെ വിവാഹത്തിന് നാട്ടിലെത്തി, എയര്‍പോട്ടില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി വാഹനാപകടം; അച്ഛനും മകളും മരിച്ചു

ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വള്ളികുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. വിദേശത്തായിരുന്ന സത്താര്‍ മകള്‍ ആലിയയുടെ

ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം ഒറിജിനലാണോയെന്ന് പരിശോധിക്കും; പ്രതികള്‍ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസ്

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം. 2 മാസത്തിനിടയില്‍ നിരവധി തവണ രാസലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതികളുടെ രക്തസാമ്പിളുകളില്‍ രാസ ലഹരി സാന്നിധ്യം

വിദേശത്തു നിന്നെത്തിയ യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് നിയന്ത്രണം കര്‍ശനം ; സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍

നിപക്ക് പിന്നാലെ എം പോക്‌സ് കൂടി സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യ വകുപ്പ് നിയന്ത്രണം കര്‍ശനമാക്കി. വിദേശത്തുനിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ടു മാപ്പും ഉടന്‍ പുറത്തുവിടും.

സിനിമാ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ പരാതി ; 16ാം വയസില്‍ സെക്‌സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപണം

സിനിമാ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ പരാതി. യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പതിനാറ് വയസുള്ളപ്പോള്‍ സെക്സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. യുവതി ഡിജിപിക്ക് പരാതി നല്‍കി.

പണിയെടുത്താലേ ഭരണം കിട്ടൂ, ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ല, രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍

ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്ന് തുറന്നടിച്ച് കെ മുരളീധരന്‍. കോഴിക്കോട് വെള്ളയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കവെയായിരുന്നു രൂക്ഷവിമര്‍ശനം. മുമ്പൊക്കെ ഒരു പൊതുയോഗത്തിനോ

ഏഴര വര്‍ഷത്തിനിടെ ജാമ്യം തേടിയത് 13 തവണ; ഒടുവില്‍ പള്‍സര്‍ സുനി പുറത്തേക്ക്, നാളെ ജയില്‍ മോചിതനാകും

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി പുറത്തേയ്ക്ക് എത്തുന്നത്. കേസില്‍ ഇന്നലെയാണ് സുപ്രീംകോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടികളെ സുപ്രീംകോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ