Kerala

പുതിയ നാടകം, ഉളുപ്പുണ്ടോ സി.പി.എമ്മേ..! ക്ഷേത്രവളപ്പ് അലങ്കോലമാക്കിയതായി പരാതിയെന്ന കൈരളി വാര്‍ത്തക്കെതിരെ പി.കെ. ഫിറോസ്
സി.പി.ഐ.എം ചാനലായ കൈരളി ന്യൂസില്‍ വന്ന വാര്‍ത്തക്കെതിര രൂക്ഷ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. പി.കെ. ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കി കെ. റെയില്‍ കുറ്റി പിഴുതതായി പരാതിയെന്ന കൈരളി ന്യൂസ് ബ്രെയ്ക്ക് ചെയ്ത വാര്‍ത്തക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്. ഇത് സി.പി.ഐ.എമ്മിന്റെ നാടകമാണെന്ന് ഫിറോസ് കുറ്റപ്പെടുത്തി. ഫേസ്ബുക്കിലുടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ടി.പി. ചന്ദ്രശേഖരനെ കൊല്ലാന്‍ വന്ന ഇന്നോവ കാറില്‍ മാഷാ അള്ളാഹ് സ്റ്റിക്കര്‍ ഒട്ടിച്ചതിന് ശേഷം തലശ്ശേരിയിലെ ഫസലിനെ കൊന്ന് രക്തത്തുള്ളികള്‍ ടവ്വലിലാക്കി ആര്‍.എസ്.എസുകാരന്റെ വീട്ട് പടിക്കല്‍ കൊണ്ടിട്ടതിന് ശേഷം ബി.ജെ.പിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത് മേമുണ്ടയിലെ മദ്രസയില്‍ കൊണ്ടിട്ടതിന് ശേഷം സി.പി.ഐ.എമ്മിന്റെ അടുത്ത നാടകം. പി.കെ ഫിറോസ് ക്ഷേത്രവളപ്പ്

More »

ഗൂഢാലോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ദിലീപ് ഉള്‍പ്പെടെ പ്രതികളുടെ ഫോണ്‍ കേരളത്തിന് പുറത്തേക്ക് കടത്തിയതായി അന്വേഷണ സംഘം
ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകള്‍ കേരളത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണം സംഘം. ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഫോണുകള്‍ മാറ്റിയത്.ദിലീപ്, അനിയന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരുടെ മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ.ഐ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഈ മൂന്ന് ഫോണുകളും സംസ്ഥാനത്തിന് പുറത്തേക്ക് കടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.

More »

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്
കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലെത്തിച്ച കുട്ടികള്‍ക്ക് അവിടെ വെച്ച് ലഹരി നല്‍കി പീഡിപ്പിക്കാന്‍ ശ്രമം നടന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കള്‍ സംശയനിഴലിലാണ്. കൂടുതല്‍ പേര്‍

More »

സ്വകാര്യത സംരക്ഷിക്കണം, മുന്‍ ഭാര്യയുള്‍പ്പെടെയുള്ളവരുടെ സംഭാഷണം ഫോണിലുണ്ട്'; ദിലീപ് കോടതിയില്‍
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അപ്രതീക്ഷിത നീക്കങ്ങളുമായി ക്രൈംബ്രാഞ്ച്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെയാക്കണം എന്ന് ആവശ്യപ്പെട്ട് ഹര്‍ജിയില്‍ ദിലീപ് നിര്‍ണായക തെളിവുകളുള്ള ഫോണ്‍ ഹാജരാക്കിയില്ലെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ദീലീപ്

More »

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കടന്നുകളഞ്ഞ മുഴുവന്‍ കുട്ടികളേയും കണ്ടെത്തി ; ആണ്‍സുഹൃത്തുക്കളെ കാണാന്‍ നിലമ്പൂരിലെത്തി
റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നതിനിടെ ഏണി വെച്ച് വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഒളിച്ചോടിയ മുഴുവന്‍ പെണ്‍കുട്ടികളേയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബംഗളൂരുവില്‍ നിന്നും മറ്റൊരാളെ ഇന്ന് മൈസൂരുവില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കി നാല് പേരെ നിലമ്പൂരില്‍ നിന്നാണ് കണ്ടെത്തിയത്. ഇവര്‍ നിലമ്പൂരിലെ ആണ്‍ സുഹൃത്തുക്കളെ കാണാന്‍ ഇന്ന് രാവിലെ

More »

ജാമ്യത്തിലിറങ്ങി ദിലീപും കാവ്യയും പോയത് വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖന് അമ്പത് ലക്ഷം നല്‍കാന്‍: ബാലചന്ദ്രകുമാര്‍
നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം ദിലീപും കാവ്യയും മലപ്പുറം വേങ്ങരയിലെ രാഷ്ട്രീയ പ്രമുഖന്റെ വീട്ടിലെത്തി അമ്പത് ലക്ഷം രൂപ കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍.  ജാമ്യത്തിലിറങ്ങി പത്ത് മാസം കഴിഞ്ഞ ശേഷമാണ് ഇരുവരും വേങ്ങരയിലെത്തി പണം കൈമാറിയതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്ത് സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഒരു

More »

ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത് അച്ഛന്‍ വിലക്കി ; പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കി
തൃശൂര്‍ മാളയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാള പായ്യെഎരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്‌ജോത് (17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തു പോവുന്നത് അച്ഛന്‍ വിലക്കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് നവ്‌ജോത് ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മാള പൊലീസ് സ്ഥലത്തെത്തി തുടര്‍

More »

കൈക്കൂലി ചോദിച്ചതില്‍ പ്രതിഷേധിച്ച് രേഖകള്‍ കീറിയെറിഞ്ഞ യുവതിക്ക് ധാന്യ മില്‍ തുടങ്ങാന്‍ ലൈസന്‍സ് കിട്ടി ; മന്ത്രിയുടെ ഇടപെടല്‍ തുണയായി
ഉദ്യോഗസ്ഥരുടെ കൈക്കൂലി ചോദിച്ചുള്ള ശല്യം സഹിക്കാനാവാതെ രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച മിനി ജോസിക്ക് ഒടുവില്‍ മന്ത്രിയുടെ ഇടപെടലില്‍ അതിവേഗത്തില്‍ ലൈസന്‍സ് ലഭിച്ചു. ധാന്യ മില്‍ തുടങ്ങുന്നതിനുള്ള ലൈസന്‍സ് ആണ് മിനിക്ക് കിട്ടിയത്. ലൈസന്‍സിനായി ഓഫീസ് കയറിയിറങ്ങിയ യുവസംരംഭകയായ കൊച്ചി പെരുമ്പടപ്പ് സ്വദേശിനി മിനിയോട് നഗരസഭാ ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിച്ച സംഭവം ഏറെ

More »

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി ; നാലു പെണ്‍കുട്ടികളെ കൂടി അന്വേഷിക്കുന്നു
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി. മൈസൂരിലെ മാണ്ഡ്യയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കാണാതായ ആറ് പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ ബെംഗളൂരുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇനി നാല് കുട്ടികളെ കൂടി കണ്ടെത്താനുണ്ട്. ബുധനാഴ്ച്ച വൈകിട്ടാണ് വെളളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ്

More »

മകളുടെ വിവാഹത്തിന് നാട്ടിലെത്തി, എയര്‍പോട്ടില്‍ നിന്ന് വീട്ടിലേക്ക് പോകുംവഴി വാഹനാപകടം; അച്ഛനും മകളും മരിച്ചു

ഹരിപ്പാട് കെ വി ജെട്ടി ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. വള്ളികുന്നം സ്വദേശി സത്താര്‍, മകള്‍ ആലിയ (20) എന്നിവരാണ് മരിച്ചത്. വഴിയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. വിദേശത്തായിരുന്ന സത്താര്‍ മകള്‍ ആലിയയുടെ

ശ്രീക്കുട്ടിയുടെ എംബിബിഎസ് ബിരുദം ഒറിജിനലാണോയെന്ന് പരിശോധിക്കും; പ്രതികള്‍ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസ്

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം. 2 മാസത്തിനിടയില്‍ നിരവധി തവണ രാസലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതികളുടെ രക്തസാമ്പിളുകളില്‍ രാസ ലഹരി സാന്നിധ്യം

വിദേശത്തു നിന്നെത്തിയ യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് നിയന്ത്രണം കര്‍ശനം ; സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍

നിപക്ക് പിന്നാലെ എം പോക്‌സ് കൂടി സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യ വകുപ്പ് നിയന്ത്രണം കര്‍ശനമാക്കി. വിദേശത്തുനിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പര്‍ക്കമുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ടു മാപ്പും ഉടന്‍ പുറത്തുവിടും.

സിനിമാ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ പരാതി ; 16ാം വയസില്‍ സെക്‌സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപണം

സിനിമാ നടന്മാര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച ആലുവ സ്വദേശിനിക്കെതിരെ പരാതി. യുവതിയുടെ ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പതിനാറ് വയസുള്ളപ്പോള്‍ സെക്സ് മാഫിയയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചതായാണ് ആരോപണം. യുവതി ഡിജിപിക്ക് പരാതി നല്‍കി.

പണിയെടുത്താലേ ഭരണം കിട്ടൂ, ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ല, രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍

ഒരു പൊതുയോഗത്തിന് ഇണങ്ങുന്ന നേതാക്കള്‍ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസില്‍ ഇല്ലെന്ന് തുറന്നടിച്ച് കെ മുരളീധരന്‍. കോഴിക്കോട് വെള്ളയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കവെയായിരുന്നു രൂക്ഷവിമര്‍ശനം. മുമ്പൊക്കെ ഒരു പൊതുയോഗത്തിനോ

ഏഴര വര്‍ഷത്തിനിടെ ജാമ്യം തേടിയത് 13 തവണ; ഒടുവില്‍ പള്‍സര്‍ സുനി പുറത്തേക്ക്, നാളെ ജയില്‍ മോചിതനാകും

നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനി നാളെ ജയില്‍ മോചിതനാകും. ഏഴര വര്‍ഷത്തിന് ശേഷമാണ് സുനി പുറത്തേയ്ക്ക് എത്തുന്നത്. കേസില്‍ ഇന്നലെയാണ് സുപ്രീംകോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടികളെ സുപ്രീംകോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ