UK News

ഡോക്ടര്‍മാരുടെ നിര്‍ബന്ധിത ട്രെയിനിംഗ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്; ഡോക്ടര്‍മാരുടെ തൊഴില്‍ ജീവിതം മെച്ചപ്പെടുത്താന്‍ പരിശീലന കാലയളവ് കുറയ്ക്കും; ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം ക്ഷമ പരിശോധിക്കും
നിര്‍ബന്ധിത ട്രെയിനിംഗ് കാലയളവ് കുറച്ച് ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ജീവിതം നല്‍കാന്‍ എന്‍എച്ച്എസ്. നിര്‍ബന്ധിത ട്രെയിനിംഗ് ഡോക്ടര്‍മാര്‍ക്ക് വലിയ ഭാരമായി മാറുന്നുവെന്ന വിലയിരുത്തല്‍ വന്നതോടെയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് റിവ്യൂ ആരംഭിച്ചത്. ഇതിന്റെ ഫലമായി പരിശീലന കാലയളവ് വെട്ടിക്കുറയ്ക്കുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. ഓരോ വര്‍ഷവും 33 സെഷനുകള്‍ വരെയാണ് പരിശീലനത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്ക് ചെയ്യേണ്ടി വരുന്നത്. കരിയറിന്റെ ഏത് ഭാഗത്താണ് എത്തിനില്‍ക്കുന്നത് എന്നത് അനുസരിച്ചാണ് പരിശീലനം. 30 മിനിറ്റ് മുതല്‍ നിരവധി മണിക്കൂറുകള്‍ വരെയും, ദിവസം മുഴുവനുമായും ഈ പരിശീലനം നീളാറുണ്ട്.  പദ്ധതിയെ കുറിച്ച് എന്‍എച്ച്എസ് മേധാവികള്‍ മെഡിക്കല്‍ ഗ്രൂപ്പുകളെയും, ഹെല്‍ത്ത് സര്‍വ്വീസ് കെയര്‍ സേവനദാതാക്കളെയും അറിയിച്ചിട്ടുണ്ട്.

More »

കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റ് ബാറില്‍ ഒളിപ്പിച്ച് 'കഞ്ചാവ്'! പോലീസ് നടത്തിയ റെയ്ഡില്‍ തിരിച്ചറിഞ്ഞത് ഞെട്ടിക്കുന്ന തന്ത്രം; 50 ബാറുകളില്‍ നിറച്ച നിലയില്‍ മയക്കുമരുന്ന്
കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റ് ബാറുകള്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമുള്ള ഉത്പന്നമാണ്. എന്നാല്‍ മയക്കുമരുന്ന് കടത്തുകാര്‍ക്കും ചോക്ലേറ്റ് ഏറെ ഇഷ്ടമാണെന്നാണ് ഇപ്പോള്‍ പോലീസ് റെയ്ഡില്‍ തെളിഞ്ഞിരിക്കുന്നത്. മയക്കുമരുന്ന് റെയ്ഡിലാണ് കഞ്ചാവ് നിറച്ച നിലയില്‍ കാഡ്ബരി ഡയറി മില്‍ക്ക് ചോക്ലേറ്റ് ബാറുകള്‍ പോലീസ് കണ്ടെത്തിയത്. ഇതിന് പുറമെ

More »

യുകെ റെന്റല്‍ വിപണിയില്‍ 9.2 ശതമാനത്തിന്റെ റെക്കോര്‍ഡ് നിരക്ക് വര്‍ദ്ധന; 12 മാസത്തിനിടെ റോക്കറ്റ് വേഗത്തില്‍ കുതിച്ചെന്ന് ഒഎന്‍എസ്; അധികം വൈകാതെ 'തണുത്ത്' തുടങ്ങുമെന്ന് വിദഗ്ധര്‍
കഴിഞ്ഞ 12 മാസത്തിനിടെ രാജ്യത്തെ റെന്റുകളില്‍ 9.2 ശതമാനത്തിന്റെ റെക്കോര്‍ഡ് വര്‍ദ്ധന നേരിട്ടതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ. 2015ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശതമാന വളര്‍ച്ചയാണ് ഇതെങ്കിലും റെന്റല്‍ ഇന്‍ഫ്‌ളേഷന്‍ 'തണുത്ത്' തുടങ്ങുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്.  വാടകക്കാര്‍ക്ക് നിരക്കുകള്‍ താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് ഉയര്‍ന്നതോടെയാണ് ഈ

More »

വോട്ടര്‍മാരെ ചാക്കിലാക്കാന്‍ ഹണ്ടിന്റെ സാമ്പത്തിക ഇടപെടല്‍ വീണ്ടും; പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സ്റ്റാമ്പ് ഡ്യൂട്ടിയും, നാഷണല്‍ ഇന്‍ഷുറന്‍സും വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്; ഇളവുകളില്‍ വോട്ട് വീഴുമോ?
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സ്റ്റാമ്പ് ഡ്യൂട്ടിയും, നാഷണല്‍ ഇന്‍ഷുറന്‍സും വെട്ടിക്കുറയ്ക്കാനുള്ള നീക്കവുമായി ചാന്‍സലര്‍ ജെറമി ഹണ്ട്. വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നതിന് മുന്‍പ് സാമ്പത്തിക ഇടപെടല്‍ നടത്തുമെന്ന് നേരത്തെ ഹണ്ട് സൂചന നല്‍കിയിരുന്നു.  വീട് വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കുന്ന പരിധി 250,000 പൗണ്ടിന് പകരം 300,000 പൗണ്ടിലേക്ക്

More »

ഇ-വിസകള്‍ നടപ്പിലാക്കി യുകെ; 2025-ഓടെ രേഖകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലാകും; തട്ടിപ്പ്, ദുരുപയോഗം എന്നിവ തടയുമെന്ന് ഹോം ഓഫീസ്; ബോര്‍ഡര്‍ സുരക്ഷ കൂടുതല്‍ കര്‍ശനമാകും; ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റുകള്‍ ഉള്ളവര്‍ ഇമെയില്‍ ശ്രദ്ധിക്കണം
ബോര്‍ഡര്‍, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെയും, ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗഗമായി ഇ-വിസകള്‍ നടപ്പാക്കുന്നത് പ്രാബല്യത്തില്‍ വരുത്തി യുകെ. പേപ്പര്‍ രേഖകളുള്ള ലക്ഷക്കണക്കിന് വിസക്കാരെ 2025-ഓടെ പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇ-വിസയിലേക്ക് മാറ്റാനാണ് യുകെയുടെ പദ്ധതി.  ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റ് എന്നറിയപ്പെടുന്ന പേപ്പര്‍ ഇമിഗ്രേഷന്‍ രേഖകള്‍

More »

സിടി, എംആര്‍ഐ ഫലങ്ങള്‍ക്കായി ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത് 28 ദിവസം! 7 ലക്ഷത്തിലേറെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാന്‍ നാല് ആഴ്ചയിലേറെ കാത്തിരിപ്പെന്നും കണക്കുകള്‍
ചികിത്സകള്‍ ആരംഭിക്കാന്‍ ടെസ്റ്റ് ഫലങ്ങള്‍ ലഭിക്കേണ്ടത് സുപ്രധാനമാണ്. എന്നാല്‍ എന്‍എച്ച്എസില്‍ രോഗികള്‍ക്ക് ടെസ്റ്റുകള്‍ നടത്തിയാല്‍ ഫലം ലഭിക്കാന്‍ ആഴ്ചകളുടെ കാത്തിരിപ്പ് വേണ്ടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എംആര്‍ഐ പോലുള്ള സുപ്രധാന പരിശോധനകള്‍ക്ക് വിധേയമായ ശേഷം 28 ദിവസത്തിലേറെയാണ് ആയിരക്കണക്കിന് എന്‍എച്ച്എസ് രോഗികള്‍ക്ക് കാത്തിരിക്കേണ്ടി

More »

ബ്രിട്ടനിലെ ഡ്രൈവര്‍മാര്‍ ജീവിതത്തിലെ 175 ദിനങ്ങള്‍ ചെലവഴിക്കുന്നത് ട്രാഫിക് ജാമില്‍; വര്‍ഷത്തില്‍ 84 മണിക്കൂര്‍ ക്യൂവില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിതരായി വാഹന ഡ്രൈവര്‍മാര്‍; ഏറ്റവും ദുരിതം ലണ്ടനില്‍, പിന്നാലെ ബ്രിസ്റ്റോള്‍
തിരക്കേറിയ ഒരു ദിവസം വാഹനവുമായി പുറത്തിറങ്ങുന്നത് ശ്വാസം മുട്ടിക്കുന്ന പരിപാടിയാണ്. എന്നാല്‍ ബ്രിട്ടനില്‍ ദിവസേന ഈ അവസ്ഥ നേരിടുന്നവരാണ് പൊതുവെയുള്ള ഡ്രൈവര്‍മാര്‍. ഇതിന്റെ ഫലമായി ജീവിതത്തിലെ 175 ദിവസങ്ങളാണ് ഡ്രൈവര്‍മാര്‍ ട്രാഫിക് ജാമുകളില്‍ ചെലവഴിക്കുന്നതെന്നാണ് കണക്ക്.  ശരാശരി വാഹന ഉപയോക്താക്കള്‍ പ്രതിവര്‍ഷം 84 മണിക്കൂറാണ് ക്യൂവില്‍ പെട്ട് കിടക്കുന്നതെന്നും പോള്‍

More »

ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ഫോട്ടോകള്‍ എടുത്ത ട്രെയിന്‍ ഡ്രൈവര്‍ക്ക് ജയില്‍ശിക്ഷ ; സ്വകാര്യതയെ ലംഘിക്കുന്നതെന്ന് റിപ്പോര്‍ട്ട്
ട്രെയിന്‍ യാത്രയില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ മോശം ഫോട്ടോകള്‍ എടുത്ത ട്രെയ്ന്‍ ഡ്രൈവര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. 2022 സെപ്തംബറില്‍ തന്റെ ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ട്രെയിന്‍ ഡ്രൈവര്‍ ആയ പൗലോ ബറോളാണ് പ്രതി. ലണ്ടന്‍ ബ്ലാക്ക്ഫ്രിയേഴ്‌സില്‍ നിന്ന് ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സെന്റ് ആല്‍ബള്‍സിലേക്ക് പോകുന്ന ട്രെയിനില്‍

More »

ജോലി കണ്ടെത്തൂ, അല്ലെങ്കില്‍ ബെനഫിറ്റുകള്‍ നഷ്ടപ്പെടാന്‍ തയ്യാറായിക്കൊള്ളൂ! സിക്ക് നോട്ട് സംസ്‌കാരത്തിനെതിരെ വാളെടുത്ത് ഋഷി; കഴിഞ്ഞ വര്‍ഷം ജിപിമാര്‍ നല്‍കിയത് 11 മില്ല്യണ്‍ സിക്ക് നോട്ടുകള്‍; പണിയെടുക്കാത്തവരെ പണം കൊടുത്ത് വളര്‍ത്തില്ല?
ജോലി കണ്ടെത്താന്‍ തയ്യാറാകാത്തവരുടെ ബെനഫിറ്റുകള്‍ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി. ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നതില്‍ കര്‍ശനമായ നിയന്ത്രണങ്ങളും, സിക്ക് നോട്ട് സംസ്‌കാരത്തിനെതിരെ നിലപാടുകളും പ്രഖ്യാപിക്കുകയായിരുന്നു ഋഷി സുനാക്.  ബെനഫിറ്റ് സിസ്റ്റം പരിഷ്‌കരിച്ച് കൂടുതല്‍ ആളുകളെ ജോലിക്ക് എത്തിക്കാനുള്ള സദാചാരപരമായ ദൗത്യമാണ് മുന്നോട്ട്

More »

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം

വീട് വില്‍ക്കുമെന്ന പേരില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനോട് വിലപേശുന്നു; റെന്റേഴ്‌സ് റിഫോം ബില്ലിനെ രക്ഷപ്പെടുത്തണമെന്ന് പിയേഴ്‌സിനോട് അഭ്യര്‍ത്ഥന; ലോര്‍ഡ്‌സില്‍ എത്തുന്നത് വെള്ളംചേര്‍ത്ത ബില്‍

വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താതിരിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ ബന്ദിയാക്കുന്നതായി കുറ്റപ്പെടുത്തല്‍. വീടുകള്‍ വില്‍ക്കുമെന്ന് ഭീഷണി മുഴക്കിയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ നിയമമാക്കി മാറ്റുന്നതിന് തടസ്സം നില്‍ക്കുന്നത്. വിവാദമായ

യുകെ ഗ്രാജുവേറ്റ് റൂട്ട് വിസ തുടരണം; ഗവണ്‍മെന്റിന് മുന്നില്‍ റിപ്പോര്‍ട്ട് എത്തി; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും രക്ഷിക്കുന്നു; മറ്റ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു

ബ്രിട്ടന്റെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍

കൊക്കെയിന്‍ കടത്തില്‍ പിടിക്കപ്പെട്ട അധ്യാപികയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ക്ലാസ്‌റൂം വിലക്ക്; ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായി ക്ലാസ് എ മയക്കുമരുന്ന് കടത്തവെ 36-കാരിയെ പൊക്കിയത് എസെക്‌സിലെ പബ്ബില്‍ നിന്ന്; ജയില്‍ശിക്ഷ ഒഴിവാക്കി

കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് കൊക്കെയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപികയ്ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി. മൂന്ന് വര്‍ഷത്തേക്ക് അധ്യാപികയ്ക്ക് ക്ലാസ്മുറികളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി. എസെക്‌സിലെ പബ്ബില്‍ വെച്ച് ക്ലാസ് എ മയക്കുമരുന്ന്

ഋഷി സുനാകിന്റെ റുവാന്‍ഡ സ്‌കീമിന് കോടതിയുടെ പാര! പുതിയ ഇമിഗ്രേഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബെല്‍ഫാസ്റ്റ് ഹൈക്കോടതി; മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി വിധി

ഋഷി സുനാകിന്റെ സ്വപ്‌നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി

ജയിലുകളിലെ തിരക്ക് മൂലം നേരത്തെ പുറത്തുവിടുന്ന തടവുകാരത്ര നല്ല പുള്ളികളല്ല! കുട്ടികള്‍ക്ക് അപകടം സൃഷ്ടിക്കുന്നവരും, ശല്യം ചെയ്യല്‍, ഗാര്‍ഹിക പീഡന കേസുകളുള്ളവരും സ്‌കീമില്‍ പുറത്തുകടക്കുന്നു?

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നേരിടുന്ന വന്‍തിരക്ക് ഒഴിവാക്കാന്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തടവുകാരെ പുറത്തുവിടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ മാത്രം ശിക്ഷ ബാക്കിനില്‍ക്കുന്നവരാണ് ഈ വിധം പുറത്തുവരുന്നതെന്നാണ് ഇതുവരെ നടത്തിയിരുന്ന