ബ്രിട്ടനിലെ ഡ്രൈവര്‍മാര്‍ ജീവിതത്തിലെ 175 ദിനങ്ങള്‍ ചെലവഴിക്കുന്നത് ട്രാഫിക് ജാമില്‍; വര്‍ഷത്തില്‍ 84 മണിക്കൂര്‍ ക്യൂവില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിതരായി വാഹന ഡ്രൈവര്‍മാര്‍; ഏറ്റവും ദുരിതം ലണ്ടനില്‍, പിന്നാലെ ബ്രിസ്റ്റോള്‍

ബ്രിട്ടനിലെ ഡ്രൈവര്‍മാര്‍ ജീവിതത്തിലെ 175 ദിനങ്ങള്‍ ചെലവഴിക്കുന്നത് ട്രാഫിക് ജാമില്‍; വര്‍ഷത്തില്‍ 84 മണിക്കൂര്‍ ക്യൂവില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിതരായി വാഹന ഡ്രൈവര്‍മാര്‍; ഏറ്റവും ദുരിതം ലണ്ടനില്‍, പിന്നാലെ ബ്രിസ്റ്റോള്‍
തിരക്കേറിയ ഒരു ദിവസം വാഹനവുമായി പുറത്തിറങ്ങുന്നത് ശ്വാസം മുട്ടിക്കുന്ന പരിപാടിയാണ്. എന്നാല്‍ ബ്രിട്ടനില്‍ ദിവസേന ഈ അവസ്ഥ നേരിടുന്നവരാണ് പൊതുവെയുള്ള ഡ്രൈവര്‍മാര്‍. ഇതിന്റെ ഫലമായി ജീവിതത്തിലെ 175 ദിവസങ്ങളാണ് ഡ്രൈവര്‍മാര്‍ ട്രാഫിക് ജാമുകളില്‍ ചെലവഴിക്കുന്നതെന്നാണ് കണക്ക്.

ശരാശരി വാഹന ഉപയോക്താക്കള്‍ പ്രതിവര്‍ഷം 84 മണിക്കൂറാണ് ക്യൂവില്‍ പെട്ട് കിടക്കുന്നതെന്നും പോള്‍ കണ്ടെത്തി. 1994-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടി സമയമാണ് ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ജാമുകളില്‍ ചെലവഴിക്കേണ്ടി വരുന്നത്. 50 വര്‍ഷക്കാലത്തെ കണക്കായി പരിഗണിക്കുമ്പോള്‍ 4200 മണിക്കൂറായി ഇത് മാറും.

ലണ്ടനിലാണ് ഏറ്റവും മോശം ട്രാഫിക് ജാമുകള്‍ അനുഭവിക്കുന്നത്. ഇവിടെ കാലതാമസം ഓരോ വര്‍ഷവും 148 മണിക്കൂര്‍ വരെയാണ്. ബ്രിസ്‌റ്റോള്‍ രണ്ടാം സ്ഥാനത്തുണ്ട്, 89 മണിക്കൂര്‍. മൂന്നാമതുള്ള മാഞ്ചസ്റ്ററില്‍ 88 മണിക്കൂര്‍ വരെയാണ് തടസ്സം.

ലെസ്റ്ററില്‍- 79, ഷെഫീല്‍ഡില്‍- 76, ലിവര്‍പൂള്‍, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളില്‍ 75, എഡിന്‍ബര്‍ഗ്- 74, ഹള്‍- 71, നോട്ടിംഗ്ഹാം- 69 എന്നിങ്ങനെ പോകുന്നു തടസ്സ കണക്കുകള്‍. ട്രാഫിക് ജാമുകളില്‍ കുടുങ്ങി മനസ്സ് മടുത്ത് പലരും കാര്‍ വില്‍ക്കുന്നുണ്ട്. ജാമില്‍ പെട്ട് ദേഷ്യം വന്നതോടെയാണ് കാര്‍ വിറ്റതെന്ന് ഈസ്റ്റ് ലണ്ടന്‍ ഹാക്ക്‌നിയില്‍ നിന്നുള്ള ആമി ടേണര്‍ പറയുന്നു. പകരം ഒരു സൈക്കിള്‍ വാങ്ങി, ഇപ്പോള്‍ രോഷാകുലരായ ഡ്രൈവര്‍മാരെ അനായാസം മറികടന്ന് പോകുന്നു, ഈ ഫിനാന്‍സ് അനലിസ്റ്റ് പറയുന്നു.

Other News in this category



4malayalees Recommends