Cinema

ഇതൊക്കെ അറിഞ്ഞ് കൊണ്ട് നമ്മളെ വഞ്ചിക്കുന്നവരാണ് കേമന്മാര്‍, എന്നിട്ടിപ്പോ എന്തായി: കുളപ്പുള്ളി ലീല
നെഗറ്റീവ് ഷേഡുള്ള റോളുകളാണ് കുളപ്പുള്ളി ലീലയെ തേടി എത്തുന്നത്. പിന്നീട് തനിക്ക് ആ വേഷം പോലും ലഭിക്കാതെയായെന്ന് നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമാ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. കൂടുതലായും ഞാന്‍ ചെയ്തിട്ടുള്ളത് നെഗറ്റീവ് വേഷങ്ങളാണ്. അത്തരമൊരു വേഷം കിട്ടിയാല്‍ ഞാന്‍ തന്നെ കൂതറയാവാം എന്ന് സംവിധായകരോട് പറയും'.എന്നാല്‍ ഇപ്പോള്‍ തനിക്ക് തീരെ വര്‍ക്ക് തനിക്ക് കിട്ടുന്നില്ലെന്നാണ് നടിയുടെ പരാതി. പോയതൊന്നും തിരിച്ച് കിട്ടില്ല. വരാനുള്ളത് എന്ത് ചെയ്യാമെന്ന് മാത്രം നോക്കിയാല്‍ മതി. എത്ര പൈസ എനിക്ക് പോയി അത് തിരിച്ച് കിട്ടുമോ? എന്റെ ഭര്‍ത്താവും മക്കളും പോയി, തിരിച്ച് കിട്ടുമോ? ഒന്നും കിട്ടില്ല. എന്നാല്‍ ഇതൊക്കെ അറിഞ്ഞ് കൊണ്ട് നമ്മളെ വഞ്ചിക്കുന്നവരാണ് കേമന്മാര്‍. എന്നെ ആള്‍ക്കാര്‍ ഇത്രയും നശിപ്പിച്ചെങ്കിലും അവര്‍

More »

മേലാളന്മാര്‍, സൈബര്‍ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും, ലേശം പോലും വിഷമിക്കണ്ട, ; നിഖിലയ്ക്ക് പിന്തുണയുമായി മാലാ പാര്‍വതി
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ വേര്‍തിരിവ് കാണിക്കരുതെന്ന പ്രസ്താവനയ്ക്ക് പിന്നാലെ നടി നിഖില വിമലിന്റെ നേരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി മാലാ പാര്‍വതി. നിഖില വിമല്‍ വിഷമിക്കേണ്ടതില്ല ഇത് കേരളമാണ്. കൂടെ നില്‍ക്കുന്നവര്‍ ഉണ്ടാകുമെന്നാണ് മാലാ പാര്‍വതി പറയുന്നത്. 'നിഖിലയോടുള്ള ഒരു ചോദ്യത്തിന് നിഖില വ്യക്തമായി മറുപടി പറഞ്ഞു. എല്ലാ ജീവജാലങ്ങളും ഒരു

More »

'എന്റെ രൂപം, സിനിമയിലെ എന്റെ സ്ഥാനം ഒക്കെ വച്ചിട്ട് അവരതിന് തയ്യാറായി'; പാര്‍വതിക്കൊപ്പം അഭിനയച്ചതിനെ കുറിച്ച് അപ്പുണ്ണി ശശി
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം പുഴു മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തില്‍ ബികെ കുട്ടപ്പനെന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അപ്പുണ്ണി ശശിയായിരുന്നു. ഈ കഥാപാത്രത്തിന് നിറഞ്ഞ കൈയടിയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ മമ്മൂട്ടിയും പാര്‍വതിയും തന്ന സഹകരണങ്ങളോട് നന്ദി പറഞ്ഞിരിക്കുകയാണ് താരം. 'പാര്‍വതിയും

More »

കോഴിക്കില്ലാത്ത പരിഗണന പശുവിനും വേണ്ട, വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്: നിഖില വിമല്‍
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിലെ തന്റെ നിലപാട് വ്യക്തമാക്കി നടി നിഖില വിമല്‍. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുതെന്നും മറ്റ് മൃഗങ്ങള്‍ക്ക് ഇല്ലാത്ത പരിഗണന പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നും നിഖില പറഞ്ഞു. 'മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍

More »

സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ധ്യാനേ, ശ്രീനിവാസന്റെ പുത്രനാണെന്ന പേരില്‍ കേള്‍ക്കാന്‍ കുറച്ചാളുണ്ടാകും; എന്നുകരുതി ഇമ്മാതിരി വര്‍ത്താനം പറയരുത്; ഡോ.ഷിംന അസീസ്
മീ ടൂ മൂവ്‌മെന്റിനെതിരായ ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ ഡോ. ഷിംന അസീസ്. അവരവര്‍ ജീവിക്കുന്ന പൊട്ടക്കിണറ് മാത്രമാണ് ലോകമെന്ന തോന്നല്‍ പടുവിഡ്ഢിത്തരമാണെന്നും ശ്രീനിവാസന്റെ പുത്രനാണെന്ന പേരില്‍ കേള്‍ക്കാന്‍ കുറച്ചാളുണ്ടായി എന്ന് വച്ച് ഇങ്ങനെയൊരു സെന്‍സിറ്റീവ് ടോപ്പിക്കില്‍ ഇമ്മാതിരി വര്‍ത്താനം പറയരുതെന്നും രൂക്ഷമായ ഭാഷയിലാണ് അവര്‍ വിമര്‍ശിച്ചിരിക്കുന്നത്.

More »

വിജയ് ബാബുവിനെതിരെ നടപടിയെടുക്കാന്‍ അമ്മയ്ക്ക് പരിമിതിയുണ്ട്, രാജി വെച്ച് പോയവരെ തിരികെ കൊണ്ടുവരണം: ആസിഫ് അലി
താരസംഘടന അമ്മയില്‍നിന്ന് രാജിവച്ചുപോയവരെ തിരിച്ചുകൊണ്ടുവരേണ്ടതാണെന്ന് നടനും അമ്മ മുന്‍ എക്‌സിക്യുട്ടീവ് അംഗവുമായ ആസിഫ് അലി. . അതേസമയം നടന്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതില്‍ അമ്മ നിയമാവലിയില്‍ പരിമിതിയുണ്ടെന്നും ആസിഫ് അലി പ്രതികരിച്ചു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ആഭ്യന്തര പരാതി പരിഹാര സെല്‍ നിലവില്‍ വരുമ്പോള്‍ പുറത്തുപോയവരെ അമ്മയിലേക്ക്

More »

കെജിഎഫ് 2 ഒരു ഭീമമായ വൃക്ഷം പോലെ, അതിന്റെ നിഴലില്‍ ഒരു മരവും വളരുന്നില്ല: രാം ഗോപാല്‍ വര്‍മ
കന്നഡ ചിത്രം 'കെജിഫ് ചാപ്റ്റര്‍ ടു'വിനെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. കെജിഎഫ് 2 ഒരു ഭീമമായ വൃക്ഷം പോലെയാണെന്നും അതിന്റെ നിഴലില്‍ ഒരു മരവും വളരുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.'എനിക്ക് തോന്നുന്നു, കെജിഎഫ് 2 ഒരു ഭീമമായ വൃക്ഷം പോലെയാണ്, അതിന്റെ നിഴലില്‍ ഒരു മരവും വളരുന്നില്ല.' 'കെജിഎഫ് 2 ഒരു വലിയ ഇരുണ്ട മേഘം പോലെയാണ് മറ്റെല്ലാ വമ്പന്‍ സിനിമകള്‍ക്കും മേല്‍

More »

കെജിഎഫിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് നിര്‍ണായക പ്രഖ്യാപനവുമായി നിര്‍മ്മാതാവ്
കെജിഎഫിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് നിര്‍ണായക പ്രഖ്യാപനവുമായി നിര്‍മ്മാതാവ് വിജയ് കിരഗന്ദൂര്‍. ഒക്ടോബരില്‍ 'കെജിഎഫ് ചാപ്റ്റര്‍ 3'യുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 'മൂന്നാം ഭാഗം മാര്‍വല്‍ ശൈലിയില്‍ ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. പ്രശാന്ത് നീല്‍ ഇപ്പോള്‍ സലാറിന്റെ തിരക്കിലാണ്. ഈ വര്‍ഷം ഒക്ടോബര്‍നവംബര്‍ മാസത്തോടെ ഞങ്ങള്‍ അത്

More »

കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഒന്നും ഇല്ല'; ഇങ്ങനൊന്ന് കണ്ടിട്ട് കുറച്ചുകാലമായെന്ന് പൂര്‍ണിമ
പ്രേക്ഷകരുടെ ഇമോഷന്‍സ് എല്ലാം രജിസ്റ്റര്‍ ചെയ്ത ഒരു സിനിമയാണെന്ന് പത്താം വളവ് എന്ന് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ചിത്രം കണ്ട ശേഷമുള്ള തന്റെ അനുഭവം മാധ്യമങ്ങളോട് പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അവര്‍. 'കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഒന്നും ഇല്ല. നമ്മുടെ ഇമോഷന്‍സ് എല്ലാം രജിസ്റ്റര്‍ ചെയ്ത ഒരു സിനിമ കാണാന്‍ പറ്റിയിട്ട് കുറച്ച് കാലമായി. ഒരു ഫാമിലി സിനിമ എന്ന് പറയുമ്പോള്‍ ഫാമിലി

More »

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി. അന്തരിച്ച

മാളവിക ജയറാം വിവാഹിതയായി

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ്

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു

മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചര്‍ച്ചയായി സോഷ്യല്‍ മീഡിയ പോസ്റ്റ്

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ'ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കോപ്പിയടി ആരോപണം. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന്റെ തിരക്കഥ കോപ്പിയടി ആണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ട ഒരു പോസ്റ്റില്‍ പറയുന്നത്. കുഞ്ചാക്കോ

ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി

സിനിമ നടി രൂപാലി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു രുപാലിയുടെ പാര്‍ട്ടി പ്രവേശം. ടിവി ഷോകളിലൂടെ എല്ലാവരുടെയും പരിചിത മുഖമാണ് രൂപാലി ഗാംഗുലി രാജ്യത്തെ സേവിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര