അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

അഭിനയം നന്നായിട്ടുണ്ട്,  പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം
വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു എത്തിയത്. എന്നാല്‍ ഇത് പ്രീ റെക്കോര്‍ഡഡ് ആണെന്നാണ് പൊതുവേ ഉയര്‍ന്നുവരുന്ന വിമര്‍ശനം. ഇത്തരം പ്രീ റെക്കോര്‍ഡഡ് സംഭവങ്ങള്‍ ഇനിയെങ്കിലും നിര്‍ത്തിക്കൂടെ, അഭിനയം നന്നായിട്ടുണ്ട്, ഇത്രയും നന്നായി മലയാളത്തില്‍ ഹിന്ദി പാട്ട് പാടാന്‍ ആര്‍ക്കെങ്കിലും പറ്റുമോ, ഇങ്ങനെയുള്ള പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍. പാടാന്‍ അറിയാവുന്നവര്‍ പാടട്ടെ, അഭിനയം നന്നായിട്ടുണ്ടെന്നു പ്രതേകിച്ചു വിശേഷിപ്പിക്കണ്ടാലോ എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

അതേസമയം മഞ്ജുവിനെ അഭിനന്ദിച്ചും നിരവധി ആളുകള്‍ എത്തുന്നുണ്ട്. ഈ വിമര്‍ശനം നടത്തുന്നവര്‍ ഇതുപോലെയൊന്ന് പാടാമോ എന്നൊക്കെയാണ് ചിലര്‍ ചോദിക്കുന്നത്.

Other News in this category



4malayalees Recommends