രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി
കഠിന കഠോരമീ അണ്ഡകടാഹം എന്നെ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് പാര്‍വതി ആര്‍ കൃഷ്ണ. സിനിമയ്ക്ക് പുറമെ അവതാരികയായും മോഡലിങ്ങിലും യൂട്യൂബ് വ്‌ളോഗുകളിലൂടെയും സജീവമാണ് താരം. ഇപ്പോഴിതാ ഒരു മാസത്തിനുള്ളില്‍ 10 കിലോ ശരീര ഭാരം കുറച്ചതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പാര്‍വതി .

ഭക്ഷണത്തിന് സ്‌ട്രെസ്സ് ലെവല്‍ കുറയ്ക്കാന്‍ കഴിയുമെന്നും അതുകൊണ്ട് തന്നെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ധാരാളം ഭക്ഷണം കഴിച്ചെന്നും, അതുകൊണ്ട് തന്നെ ഒരു മാസം കൊണ്ട് 10 കിലോ ശരീര ഭാരം വര്‍ദ്ധിച്ചെന്നും പാര്‍വതി പറയുന്നു.

'കഴിഞ്ഞഒരു മാസമായി അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു കൊണ്ട് തന്നെ ഞാന്‍ ശരിക്കും വളരെ ബുദ്ധിമുട്ടിയിരുന്നു. ഭക്ഷണത്തിന് സ്‌ട്രെസ് ലെവല്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഞാന്‍ മുന്‍പ് എവിടെയോ വായിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ സമയത്ത് ശരീരം നോക്കാതെ ഞാന്‍ ധാരാളം ഭക്ഷണം കഴിച്ചു. ഒരു മാസത്തിനുള്ളില്‍ ഞാന്‍ 10 കിലോ ഭാരം വച്ചു.

എന്നാല്‍ ഇതെന്റെ ആത്മവിശ്വാസത്തെ വല്ലാതെ ബാധിക്കുകയും ചെയ്തു. പഴയ പോലെ ആകണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചു. അതിനാല്‍ ഇതാ, എന്റെ ആഗ്രഹങ്ങളെ നിയന്ത്രിച്ച് എന്റെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള എന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു.. എനിക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്കും സാധിക്കും.' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പാര്‍വതി പറയുന്നത്.

Other News in this category4malayalees Recommends