സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം

സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം
ബോളിവുഡില്‍ വീണ്ടും ചര്‍ച്ചയായി വിവാഹമോചന വാര്‍ത്തകള്‍. സെയ്ഫ് അലിഖാനും കരീനയും വിവാഹമോചിതരായേക്കും എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട അലിഖാന്റെ ലുക്ക് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ കൈയ്യിലെ ടാറ്റൂവിന് സെയ്ഫ് വരുത്തിയ മാറ്റമാണ് ചര്‍ച്ചയാകുന്നത്.

ഡേറ്റിംഗ് ആരംഭിച്ച കാലം മുതല്‍ക്കേ സെയ്ഫ് അലിഖാന്റെ കൈയ്യില്‍ കരീന എന്ന് ടാറ്റൂ ചെയ്തിരുന്നു. എന്നാല്‍ കരീന എന്ന ടാറ്റൂ ഇപ്പോള്‍ സെയ്ഫിന്റെ കൈയ്യില്‍ കാണാനില്ല. പകരം മറ്റൊരു ടാറ്റൂ ആണ് ഇപ്പോള്‍ കാണാനാവുക. എയര്‍പോര്‍ട്ടില്‍ എത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ചര്‍ച്ചയാവുകയാണ്.

കരീനയുടെ പേര് മറയ്ക്കാന്‍ സെയ്ഫിനെ പ്രേരിപ്പിച്ച ഘടകം എന്തെന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഒറിജിനല്‍ ടാറ്റു നീക്കം ചെയ്തിട്ടുണ്ടോ അതോ വരാനിരിക്കുന്ന സിനിമയിലെ ഒരു കഥാപാത്രത്തിന്റെ രൂപമാറ്റത്തിന്റെ ഭാഗമാണോ പുതിയ ടാറ്റു എന്നത് വ്യക്തമല്ല.

2012 ഒക്ടോബര്‍ 16ന് ആയിരുന്നു ഇവരുടെ വിവാഹം. അമൃത സിംഗ് ആണ് സെയ്ഫ് അലിഖാന്റെ ആദ്യ ഭാര്യ. 1991ല്‍ വിവാഹിതരായ ഇവര്‍ 2004ല്‍ വേര്‍പിരിഞ്ഞു. സാറ, ഇബ്രാഹിം എന്നിവരാണ് ഈ ബന്ധത്തില്‍ സെയ്ഫിന് ജനിച്ച മക്കള്‍. 2012ല്‍ ആണ് കരീനയെ സെയ്ഫ് വിവാഹം ചെയ്യുന്നത്.

തൈമൂര്‍, ജഹാംഗീര്‍ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. അതേസമയം, ദേവര എന്ന ചിത്രമാണ് സെയ്ഫിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ജൂനിയര്‍ എന്‍ടിആര്‍ നായകനായ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് സെയ്ഫ് വേഷമിടുന്നത്. ജുവല്‍ തീഫ് ആണ് ഇനി താരത്തിന്റേതായി ഒരുങ്ങുന്ന പുതിയ ചിത്രം.



Other News in this category



4malayalees Recommends