കൈയ്യില്‍ പ്ലാസ്റ്ററിട്ട് ഐശ്വര്യ , ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

കൈയ്യില്‍ പ്ലാസ്റ്ററിട്ട് ഐശ്വര്യ , ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മുടങ്ങാതെ എത്തുന്ന താരങ്ങളില്‍ ഒരാളാണ് ഐശ്വര്യ റായ്. താരത്തിന്റെ ഔട്ട്ഫിറ്റുകളെല്ലാം ശ്രദ്ധ നേടാറുമുണ്ട്. ഇത്തവണ കാനില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ ഐശ്വര്യ എത്തിയിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ഔട്ട്ഫിറ്റ് അല്ല ഇപ്പോള്‍ ശ്രദ്ധ നേടുന്നത്, മറിച്ച് പരിക്കുപറ്റിയ താരത്തിന്റെ കൈയ്യാണ്.

വലതുകൈയ്യില്‍ പ്ലാസ്റ്ററിട്ടാണ് മകള്‍ ആരാധ്യക്കൊപ്പം ഐശ്വര്യ എത്തിയിരിക്കുന്നത്. പ്ലാസ്റ്ററിട്ട കൈയ്യുമായി വിമാനത്താവളത്തില്‍ എത്തിയ ഐശ്വര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഐശ്വര്യയ്ക്ക് ഇതെന്തുപറ്റി എന്നാണ് ആരാധകര്‍ ഒന്നടങ്കം ചര്‍ച്ച ചെയ്യുന്നത്.

താരം വേഗം തന്നെ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നവരും കുറവല്ല. പരുക്കേറ്റ കൈയ്യുമായി മകള്‍ക്കൊപ്പം എയര്‍പോര്‍ട്ടിലെത്തിയ ഐശ്വര്യയെ അഭിനന്ദിക്കുന്നവരുമുണ്ട്.

Other News in this category4malayalees Recommends