Cinema

അന്ന് എന്നെ ഒറ്റപ്പെടുത്താന്‍ മുന്നില്‍ നിന്നത് മണിയന്‍പിള്ള രാജു, പല സിനിമകളില്‍ നിന്നും കട്ട് ചെയ്തു ; കൊല്ലം തുളസി
അമ്മയുടെ തുടക്കം മുതല്‍ ഞാനുണ്ട്. ഒരിക്കല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയുള്ള പാനല്‍ വന്നു. ഞാന്‍ അന്ന് ഒരു അഭിപ്രായം പറഞ്ഞു, ജനാധിപത്യ പ്രക്രിയയിലൂടെ വേണം തിരഞ്ഞെടുക്കേണ്ടത് എന്ന്. അന്ന് എന്നെ ഒറ്റപ്പെടുത്തി. അന്ന് ഒറ്റപ്പെടുത്താന്‍ മുന്നില്‍ നിന്നത് മണിയന്‍പിള്ള രാജുവായിരുന്നു. എന്നെ പല സിനിമകളില്‍ നിന്നും കട്ട് ചെയ്തു. ഇന്ന് ആ മണിയന്‍പിള്ള രാജു ജനാധിപത്യ പ്രക്രിയയിലൂടെ മത്സരിക്കുന്നതാണ് കണ്ടത്. ജനാധിപത്യം നല്ലതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് നമ്മളോടൊരു ബാധ്യതയുണ്ട്. നമുക്ക് അവരിലൊരു അധികാരമുണ്ട്. നമുക്ക് അവരോട് ചെന്ന് പറയാം. ഇതുവരെ അതില്ലായിരുന്നു. അദ്ദേഹം പറഞ്ഞു. ഭരിക്കാന്‍ അറിയുന്നവര്‍ ആകണമെന്നില്ലല്ലോ അവിടെയിരിക്കുന്ന എല്ലാവരും. മഹാനടന്‍ ആണെന്ന് കരുതി ഭരിക്കാന്‍ അറിയണമെന്നില്ല.

More »

പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല, എങ്കിലും അന്ന് നട്ടം തിരിഞ്ഞപ്പോള്‍ രക്ഷക്കെത്തിയത് അദ്ദേഹം; അനൂപ് മേനോന്‍
സാമ്പത്തിക പ്രശ്‌നത്തില്‍ പെട്ട് നട്ടം തിരിഞ്ഞപ്പോള്‍ സുരേഷ് ഗോപി സഹായിച്ച കഥ പങ്കുവെച്ച് അനൂപ് മേനോന്‍. സുരേഷ് ഗോപിയെ നായകനാക്കി ദിഫാന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡോള്‍ഫിന്‍സ്. ഈ സിനിമയുടെ ചിത്രീകരണം ഒരു ഘട്ടത്തില്‍ നിന്നുപോയെന്നും പിന്നീട് സുരേഷ് ഗോപിയാണ് പണം മുടക്കി സഹായിച്ചതെന്നും അനൂപ് പറഞ്ഞു. 'ആദ്യമെഴുതിയ തിരക്കഥയില്‍ നിന്നുമുള്ള ചില

More »

ഓസ്‌കാര്‍ പുരസ്‌കാര വിതരണത്തിനിടെ അവതാരകനെ തല്ലി വില്‍ സ്മിത്ത്
ഓസ്‌കാര്‍ പുരസ്‌കാര വിതരണത്തിനിടെ അവതാരകനെ തല്ലി വില്‍ സ്മിത്ത്. വേദിയിലെ ദമ്പതികളെ കുറിച്ച് തമാശ പറയുന്നതിനിടെ തന്റെ ഭാര്യയുടെ പേര് വലിച്ചിഴയ്‌ക്കേണ്ട എന്ന ആക്രോശത്തോടെയാണ് വില്‍ സ്മിത്ത് സ്‌റ്റേജിലേക്ക് കയറി അവതാരകനെ തല്ലിയത്. തൊട്ടുപിന്നാലെ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം വില്‍ സ്മിത്തിനെ തേടിയെത്തി. കിംഗ് റിച്ചാര്‍ഡിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം.

More »

ആമിര്‍ മോഹന്‍ലാലിനൊപ്പം മലയാളത്തിലേക്ക് ?
മോഹന്‍ലാലും ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാനും ഒന്നിച്ചെത്തുന്ന സിനിമയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സംസാരം. ഇത്തരമൊരു സിനിമയെക്കുറിച്ച് ഔദ്ദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും ആവേശകരമായ പോസ്റ്റുകളാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ നിറയുന്നത്. എന്താണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് വഴിതെളിച്ചിരിക്കുന്നത് എന്ന് തിരഞ്ഞു പോയാല്‍ ലഭിക്കുന്നത്

More »

വിദ്യാര്‍ത്ഥിയോട് സൂപ്പര്‍ താരത്തിന്റെ ശകാരം എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ ; സത്യമിതാണ്
നടന്‍ മമ്മൂട്ടി സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ താരം ഒരു വിദ്യാര്‍ത്ഥിയെ ശകാരിക്കുന്നതായും കാണാം. വിദ്യാര്‍ത്ഥിയോട് സൂപ്പര്‍ താരത്തിന്റെ ശകാരം അഹങ്കാരമെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയതോടെ ഫാന്‍ ഫൈറ്റിലേക്ക് വരെ കാര്യങ്ങളെത്തി. എന്നാല്‍ സത്യത്തില്‍ നിലവില്‍

More »

ആ സിനിമയുടെ രണ്ടാം ഭാഗം ആലോചിക്കുന്നുണ്ട്, പക്ഷെ അത് ഇപ്പോള്‍ ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസമില്ല ; മനോജ് കെ ജയന്‍
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത കഥാപാത്രമാണ് മനോജ് കെ. ജയന്‍ അനന്തഭദ്രം സിനിമയില്‍ അവതരിപ്പിച്ച ദിഗംബരന്‍. ഒരുപാട് ആരാധകരാണ് ഇന്നും ഈ കഥാപാത്രത്തിനുള്ളത്. സന്തോഷ് ശിവന്റെ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് 2005ല്‍ പുറത്തിറങ്ങിയ അനന്തഭദ്രം. ഇപ്പോഴിതാ, അനന്തഭദ്രം രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്നും, എന്നാല്‍ തനിക്ക് ദിഗംബരനാകാന്‍ പേടിയാണെന്നും

More »

വീട്ടില്‍ നമ്മളെ കൊണ്ട് അവിടെ ആവശ്യമില്ലെങ്കില്‍, അതെന്റെ വിധി; വിവാഹമോചനത്തെക്കുറിച്ച് സായ് കുമാര്‍
ബിന്ദുപണിക്കരുമായുള്ള വിവാഹമോചനത്തെക്കുറിച്ച് നടന്‍ സായ് കുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കരെ കുറിച്ചുള്ള ചോദ്യത്തിന് അതിനെ പറ്റി സംസാരിക്കേണ്ടതില്ലെന്നു അവതാരകനോട് സായി കുമാര്‍ പറഞ്ഞതാണ് ചര്‍ച്ച. ബിന്ദുപണിക്കരെക്കുറിച്ചുള്ള ചോദ്യം സായികുമാറിനെ പ്രകോപിതനാക്കിയോ? എന്ന പേരില്‍ ഈ

More »

മാധ്യമപ്രവര്‍ത്തകക്കെതിരായ പരാമര്‍ശം; ക്ഷമ ചോദിച്ച് വിനായകന്‍
മാധ്യമപ്രവര്‍ത്തകക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നടന്‍ വിനായകന്‍. തന്റെ ഭാഷാപ്രയോഗത്തിന്മേല്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നു. പരാമര്‍ശം വ്യക്തിപരമായിരുന്നില്ല എന്ന് വിനായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 'ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍

More »

ബോചെ ഗോള്‍ഡ് ലോണിന്റെ 151 മത് ബ്രാഞ്ച് രാജനുകുണ്ടെയില്‍
ബാംഗ്ലൂരില്‍ 30 ദിവസത്തിനുള്ളില്‍ 15 പുതിയ ബ്രാഞ്ചുകളുമായി ബോചെ ഗോള്‍ഡ് ലോണ്‍. മാര്‍ച്ച് 23 ന് വൈകീട്ട് 4 ന് നടന്ന ചടങ്ങില്‍  151 ാ മത് ബ്രാഞ്ച് രാജനുകുണ്ടെയില്‍  ചെയര്‍മാന്‍ ബോചെ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 15 നും എപ്രില്‍ 14 നും മദ്ധ്യേ ബോചെ ഗോള്‍ഡ് ലോണിന്റെ 15 പുതിയ ബ്രാഞ്ചുകളാണ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയൊട്ടാകെ ചെമ്മണൂര്‍

More »

തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍.. നിങ്ങളെ ചിരിപ്പിക്കുന്ന ഞാന്‍ കഴിഞ്ഞ കുറേ കാലമായി കരഞ്ഞു കൊണ്ടിരിക്കുകയാണ്: ദിലീപ്

വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താന്‍ കുറച്ച് കാലമായി കരയുകയാണെന്ന് നടന്‍ ദിലീപ്. 'പവി കെയര്‍ ടേക്കര്‍' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് വൈകാരികമായി പ്രതികരിച്ചത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിന് എത്തിക്കുന്ന ചിത്രമാണ് പവി

ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി. ശില്‍പ്പയുടെ

ഷോയ്ക്കില്ല 16 കിലോ ഭാരം വര്‍ദ്ധിപ്പിച്ചു ; വെളിപ്പെടുത്തി പരിനീതി ചോപ്ര

വിവാഹത്തിന് ശേഷം അടുത്തിടെയായി നടി പരിനീതി ചോപ്ര പൊതു പരിപാടികളിലോ റെഡ് കാര്‍പറ്റുകളിലോ പ്രത്യക്ഷപ്പെടാറില്ല. ബ്രാന്‍ഡ് ഷൂട്ടുകളും താരം നിര്‍ത്തി വച്ചിരുന്നു. ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഇപ്പോള്‍. പുതിയ ചിത്രത്തിന്റെ ഭാഗമായാണ് പരിനീതി

അബ്ദുല്‍ റഹീമിന്റെ സംഭവം അറിഞ്ഞിരുന്നില്ല, സിനിമയാക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല; ബോബി ചെമ്മണ്ണൂരിനോട് പ്രതികരിച്ച് ബ്ലെസി

അബ്ദുല്‍ റഹീമിന്റെ ജീവിതം സിനിമയാക്കാന്‍ താന്‍ സമ്മതിച്ചുവെന്ന ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ തള്ളി സംവിധായകന്‍ ബ്ലെസി. കഴിഞ്ഞ ദിവസം പ്രസ് കോണ്‍ഫറന്‍സിലാണ് ബോബി ചെമ്മണ്ണൂര്‍, 18 വര്‍ഷമായി സൗദിയിലെ ജയിലില്‍ കഴിഞ്ഞ അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന്

എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്? മകന്‍ അര്‍ഹാനോട് മലൈക; പോഡ്കാസ്റ്റ് വിവാദത്തില്‍

മകന്‍ അര്‍ഹാന്‍ ഖാന്റ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിച്ച മലൈക അറോറയ്ക്ക് കടുത്ത വിമര്‍ശനം. അര്‍ഹാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മലൈക എത്തിയത്. ഷോയുടെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലൈക മകനായ അര്‍ഹാനോട് ചോദിക്കുന്നത് എപ്പോഴാണ് നിന്റെ കന്യകാത്വം

സല്‍മാന്‍ ഖാന്റെ വീടാക്രമണത്തിന് പിന്നാലെ ഷാരുഖ് ഖാനും കനത്ത സുരക്ഷ

സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ അടുത്തിടെയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന് താരത്തിന് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷയും വര്‍ദ്ധിപ്പിച്ചു. ഐപിഎലില്‍ തന്റെ ക്രിക്കറ്റ് ടീമിനെ