Cinema

മോഹന്‍ലാല്‍ യുദ്ധമുറകള്‍ അഭ്യസിച്ചതും കുറുമ്പാച്ചി മലയില്‍
പാലക്കാട് മലമ്പുഴയിലെ ചെറാട് എലിച്ചിരം കുറുമ്പാച്ചി മല മുകളില്‍ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തിനെ പ്രശംസിക്കുകയാണ് കേരളം. 46 മണിക്കൂറുകള്‍ക്കൊടുവിലാണ് ബാബുവിനെ സൈന്യം മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്തിയത്. ബാബു കുടുങ്ങിയ മലയ്ക്ക് മലയാള സിനിമയുമായുള്ള ബന്ധമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍ നായകനായ യോദ്ധ എന്ന സിനിമയ്ക്ക് വേണ്ടി ചില രംഗങ്ങള്‍ ചിത്രീകരിച്ചത് ഇതേ മലമുകളില്‍ തന്നെയാണ്. തൈപ്പറമ്പില്‍ അശോകന്‍ യുദ്ധ മുറകള്‍ പഠിക്കുന്നത് കുറുമ്പാച്ചിമലയിലാണ്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധയില്‍ ഹിമാലയ രംഗങ്ങളായാണ് ഇത് ചിത്രീകരിച്ചത്. ഈ മലയുടെ ഒരു ഭാഗത്താണ് ബാബു

More »

ബോഡി ഷെയ്മിംഗ് സന്ദേശങ്ങളും മീമുകളും ആരെയും സഹായിക്കില്ല ; കാജല്‍ അഗര്‍വാള്‍
ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് കാജല്‍ അഗര്‍വാള്‍. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകളുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും കാജല്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബോഡി ഷെയ്മിംഗ് സന്ദേശങ്ങളും മീമുകളും ആരെയും സഹായിക്കില്ലെന്ന് കാജല്‍ കുറിപ്പില്‍ പറയുന്നു. കാജലിന്റെ കുറിപ്പ്: എന്റെ

More »

'വിഗ്‌നേഷ് കാമുകന്‍ ആയിരിക്കാം, എന്ന് കരുതി ഒരു പൊതുവേദിയില്‍ കാണിക്കേണ്ട മര്യാദകളുണ്ട്'; വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ
ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ ഒരു പ്രവര്‍ത്തി ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അവാര്‍ഡ് വേദിയില്‍ വച്ച് അല്ലു അര്‍ജുനില്‍ നിന്നും പുരസ്‌കാരം വാങ്ങാതെ കാമുകനും സംവിധായകനുമായ വിഗ്‌നേഷ് ശിവനെ ക്ഷണിച്ചു വരുത്തിയ സംഭവമാണ് വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടുന്നത്. 2016 സൈമ അവാര്‍ഡ്‌സിന്റെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നത്. നാനും റൗഡി

More »

ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിന് ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനോട് അനുവാദം ചോദിച്ചോ ?ചോദ്യത്തിന് മറുപടി നല്‍കി ദീപിക
ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിന് ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനോട് അനുവാദം ചോദിച്ചോ എന്ന ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി നടി ദീപിക. കേള്‍ക്കുമ്പോള്‍ വിഡ്ഢിത്തമാണെന്ന് തോന്നുന്നു. ഇത്തരം ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല ദീപിക പറഞ്ഞു. ഭര്‍ത്താവിന്റെ ജോലിത്തിരക്കുകള്‍ കാരണം ജീവിതത്തില്‍ ഏകാന്തത അനുഭവിക്കുന്ന അലീഷ ഖന്ന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍

More »

പ്രായപൂര്‍ത്തിയായൊരു മകളുണ്ട് ദിലീപിന്, കഴിഞ്ഞ 5 വര്‍ഷമായി അനുഭവിക്കുകയാണ്, ആ കുട്ടിയുടെ വികാരത്തെ കുറിച്ച് ഒന്നും പറയാനില്ലേ: മഹേഷ്
ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷമാണെന്ന് നടന്‍ മഹേഷ്. ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടണം. എന്നാല്‍ താന്‍ ഇഷ്ടപ്പെടുന്ന ഒരു നടന് ദുര്‍വിധി വരണമെന്ന് ആഗ്രഹിക്കുന്നില്ല എന്നാണ് മഹേഷ് കൈരളി ടിവിയിലെ ചര്‍ച്ചയ്ക്കിടെ വ്യക്തമാക്കിയത്. ദിലീപിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമാണ്. കേസ് ഇല്ലാതായിട്ടില്ലെന്ന് അറിയാം. കൃത്യമായ അന്വേഷണത്തിലൂടെയായി സത്യം പുറത്തു

More »

നടി ചോദിച്ച പ്രതിഫലം കേട്ട് ഞെട്ടി മഹേഷ് ബാബു
നടന്‍ മഹേഷ് ബാബു സഹനടിയുടെ പ്രതിഫലം കേട്ട് ഞെട്ടിയെന്ന് റിപ്പോര്‍ട്ട്. സെക്കന്‍ഡ് ഹീറോയായിട്ടാണ് ശ്രീ ലീലയെ സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസന്‍ സമീപിച്ചത്. എന്നാല്‍ ഒരു കോടി രൂപയാണ് നടി പ്രതിഫലമായി ചോദിച്ചത്. ഒരു സമയത്ത് മഹേഷ് ബാബു ചിത്രത്തില്‍ മുഖം കാണിക്കാനായി നടി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആ നടിയാണ് ഇപ്പോള്‍ ഒരു കോടി രൂപ പ്രതിഫലം ചോദിച്ചിരിക്കുന്നത്. ശ്രീ ലീലയ്ക്ക്

More »

അവര്‍ക്കൊപ്പം കോടതിയില്‍ പോയി കൂടെയിരിക്കാന്‍ പറ്റില്ല, എന്നാല്‍ നമുക്ക് പറയാനുള്ളത് പറയാം; സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി
സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും അത്തരം സംഭവങ്ങളില്‍ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ശബ്ദമുയര്‍ത്തി നടി ഐശ്വര്യലക്ഷ്മി. ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സമൂഹത്തിലും തൊഴില്‍ മേഖലയിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും അതില്‍ ഓരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെ

More »

ഞാന്‍ പുറത്താണെങ്കില്‍ മടങ്ങിവരുന്നതുവരെ വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും സമാധാനമുണ്ടാകില്ല; തുറന്നുപറഞ്ഞ് ദുല്‍ഖര്‍
താന്‍ യാത്ര പോകാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണെന്നും എന്നാല്‍ തന്റെ മാതാപിതാക്കല്‍ കൂടുതല്‍ പ്രൊട്ടക്റ്റീവ് ആയതുകൊണ്ട് അതിന് അവസരം ലഭിച്ചിരുന്നില്ലെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുമായി സമീര്‍ക്ക എന്നെ സമീപിച്ചപ്പോള്‍ അന്ന് പറഞ്ഞത് ഇന്നും ഓര്‍ക്കുന്നുണ്ട്. എനിക്ക് വളരെ പ്രൊട്ടക്റ്റീവായ

More »

കരിയറില്‍ ഒരു പ്ലാനിംഗും ഇല്ലാത്തതു കൊണ്ട് എങ്ങും എത്താതെ പോയ നടന്‍'; അധിക്ഷേപ പോസ്റ്റിന് മറുപടിയുമായി അജ്മല്‍ അമീര്‍
കരിയര്‍ പ്ലാനിംഗ് ഇല്ലാത്തത് കൊണ്ട് എങ്ങും എത്താതെ പോയ നടന്‍ എന്ന ആരോപണത്തിന് മറുപടിയുമായി അജ്മല്‍ അമീര്‍. ഫെയ്‌സ്ബുക്കിലെ മൂവി ഗ്രൂപ്പായ സിനിഫൈലില്‍ (CinePhile) വന്ന പോസ്റ്റ് ആണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇതിനാണ് അജ്മല്‍ മറുപടിയുമായി എത്തിയത്. 'തന്റെ കരിയറില്‍ ഒരു പ്ലാനിംഗും ഇല്ലാഞ്ഞതു കൊണ്ട് എങ്ങും എത്താതെ പോയ നടന്‍ – അജ്മല്‍ അമീര്‍. കൊ പോലെ ഒരു ചിത്രം പാന്‍ ഇന്ത്യ

More »

സുരേഷ് ഗോപിയുടെ മകന്‍ ആയതിനാല്‍ ചവിട്ട് ഇങ്ങോട്ടും വന്നിട്ടുണ്ട്, അതേ ആളുകള്‍ പിന്നീട് കെട്ടിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്: ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയുടെ മകന്‍ ആയതിനാല്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ്. പുതിയ ചിത്രം 'ഗഗനചാരി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ഗോകുല്‍ സംസാരിച്ചത്. തന്നെ ചവിട്ടിയിട്ടുള്ള ആളുകള്‍ തന്നെ പിന്നീട് ചില വേദികളില്‍ വച്ച് കെട്ടിപ്പിടിക്കുകയും

കല്യാണത്തിന് മുമ്പ് ട്രിപ്പ് പോയി, ഒരു യൂട്യൂബര്‍ അത് കണ്ടുപിടിക്കുകയും ചെയ്തു, പക്ഷെ..; പ്രണയത്തെ കുറിച്ച് അപര്‍ണ ദാസും ദീപക് പറമ്പോലും

ഏപ്രിലില്‍ ആയിരുന്നു നടി അപര്‍ണ ദാസും നടന്‍ ദീപക് പറമ്പോലും വിവാഹിതരായത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ തങ്ങളുടെ പ്രണയം വളരെ രഹസ്യമാക്കി താരങ്ങള്‍ സൂക്ഷിച്ചിരുന്നു. തങ്ങളുടെ പ്രണയത്തെ കുറിച്ച് ദീപക്കും അപര്‍ണയും

കിംഗ് ഖാന്റെ വസതിയില്‍ താമസിക്കാം, ഒരു രാത്രിയ്ക്ക് രണ്ട് ലക്ഷം

നടന്‍ഷാരൂഖിന്റെ കാലിഫോര്‍ണിയയിലെ വീട് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ഈ വീട്ടില്‍ ഒരു ദിവസം താമസിക്കണമെങ്കില്‍ ചിലവഴിക്കേണ്ട തുകയാണ് ചര്‍ച്ചകളില്‍ നിറയുന്നത്. രണ്ട് ലക്ഷം രൂപയാണ് ഒരു രാത്രി ഈ മാളികയില്‍ താമസിക്കാന്‍ ചിലവിടേണ്ടത് എന്നാണ് പ്രചാരണം. എന്നാല്‍ ഇതിന്റെ ഔദ്യോഗിക

ഈ വെറുപ്പാണ് എന്നെ കൂടുതല്‍ പ്രാപ്തയാക്കിയത്: പാര്‍വതി തിരുവോത്ത്

മലയാള സിനിമയിലെ സ്ത്രീകളുടെ അഭാവത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ അടുത്തിടെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷം സൂപ്പര്‍ ഹിറ്റുകള്‍ ആയി മാറിയ മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു, ഭ്രമയുഗം എന്നീ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവമായിരുന്നു ചര്‍ച്ചയായത്. സംവിധായിക അഞ്ജലി മേനോന്‍

മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമം ; 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് രവീണ ടണ്ടന്‍

100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബോളിവുഡ് നടി രവീണ ടണ്ടന്‍. ആള്‍ക്കൂട്ടവുമായി നടന്ന പ്രശ്‌നത്തില്‍ തനിക്കെതിരെ വീഡിയോ പ്രചരിപ്പിച്ചയാള്‍ക്കെതിരെയാണ് നടി കേസ് നല്‍കിയിരിക്കുന്നത്. എക്‌സിലൂടെ വീഡിയോ പങ്കുവെച്ച ആള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍

ഉള്ളൊഴുക്ക് കാണാന്‍ കാത്തിരിക്കുകയാണ്..; വൈറലായി സാമന്തയുടെ പോസ്റ്റ്

'ഉള്ളൊഴുക്ക്' സിനിമ കാണാനായി കാത്തിരിക്കുകയാണ് താന്‍ എന്ന് നടി സാമന്ത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ഉര്‍വശിയും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടിയിരുന്നു. ട്രെയ്‌ലര്‍ പങ്കുവച്ചു കൊണ്ടാണ് സാമന്തയുടെ