Cinema
വിവാഹത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ഹല്‍ദി ചടങ്ങ് ആഘോഷമാക്കി ശോഭിത ധൂലിപാല. തെലുങ്ക് പരമ്പരാഗത രീതിയിലാണ് വിവാഹച്ചടങ്ങുകള്‍ നടക്കുക. വധുവിന് അനുഗ്രങ്ങള്‍ നേര്‍ന്നുള്ള മംഗളസ്നാനം ഉള്‍പ്പടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളും ഇതിനൊപ്പം കാണാം. കുടുംബത്തിനൊപ്പമാണ് ഈ ചടങ്ങുകള്‍. ഓഗസ്റ്റ് 8ന് ആയിരുന്നു സോഭിതയുടെയും നാഗചൈതന്യയുടെയും വിവാഹനിശ്ചയം. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ചാകും വിവാഹം. അക്കിനേനി കുടുംബവുമായി ഏറെ വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂര്‍ണ. അതുകൊണ്ടുതന്നെ തന്റെ വിവാഹ ജീവിതം ഇവിടെ നിന്ന് തുടങ്ങാന്‍ നാഗചൈതന്യ തീരുമാനിക്കുകയായിരുന്നു. അന്നപൂര്‍ണയില്‍ നടന്ന എഎന്‍ആര്‍ നാഷണല്‍ അവാര്‍ഡ് ചടങ്ങിനിടെ ശോഭിത അക്കിനേനി കുടുംബത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ കണ്ടുകെട്ടി എന്ന് പറയുന്ന സ്വത്തുക്കള്‍ തന്റേതല്ലെന്ന് നടി ധന്യ മേരി വര്‍ഗീസ്. സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ധന്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫ്ളാറ്റ് തട്ടിപ്പ് കേസില്‍ ധന്യയുടെ പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന വാര്‍ത്തകള്‍ എത്തിയത്. ഇതിന് പിന്നാലെയാണ് ഔദ്യോഗിക അറിയിപ്പ് എന്ന
ഈ വര്‍ഷം വിഷു റിലീസ് ആയി എത്തിയ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ സിനിമയാണ് ഫഹദ് ഫാസിലിന്റെ ആവേശം. ഈ സിനിമ ഉണ്ടാക്കിയ ഓളം ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ പ്രകടമാണ്. രംഗണ്ണനും ഇല്ലുമിനാറ്റിയും ഇന്നും റീല്‍സുകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിനൊപ്പമായിരുന്നു ആവേശം എത്തിയത്. വര്‍ഷങ്ങള്‍ ശേഷത്തിന്റെ തിയേറ്റര്‍
കരിയറിന്റെ പീക്ക് ലെവലില്‍ നില്‍ക്കുമ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് 'ട്വല്‍ത്ത് ഫെയ്ല്‍' താരം വിക്രാന്ത് മാസി. താരത്തിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ദ് സബര്‍മതി റിപ്പോര്‍ട്ട് എന്ന ചിത്രത്തിലാണ് വിക്രാന്ത് അവസാനമായി അഭിനയിച്ചത്. അടുത്ത വര്‍ഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും തന്റെ അവസാന സിനിമകളെന്നും നടന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച
മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയയായ ദേവനന്ദയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ദേവനന്ദയുടെ ഒരു വിഡിയോ ആണ്. സ്‌കൂള്‍ കലോത്സവത്തില്‍ അതിഥിയായി പങ്കെടുക്കാനെത്തിയ ദേവനന്ദയുടെ കാലില്‍ പ്രായമായ ഒരാള്‍ തൊട്ടു വന്ദിക്കുകയായിരുന്നു. താരം നടന്നു വരുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അപ്രതീക്ഷിതമായി ഒരാള്‍ എത്തി കാലില്‍ തൊട്ടു
തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും എത്തുന്നത് മലയാളികളില്‍ ആവേശം ഇരട്ടിക്കുന്ന ഘടകം കൂടിയാണ്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും. റിലീസിന് ഇനി വെറും മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ അല്ലു അര്‍ജുന് വന്‍ തിരിച്ചടിയായിരിക്കുകയാണ് ഒരു
ഗായികയും അവതാരകയുമായ അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി. അഞ്ജു തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ചിത്രം പങ്കുവച്ച് ഈ വിവരം അറിയിച്ചത്. ആദിത്യ പരമേശ്വരന്‍ ആണ് വരന്‍. ഭാവിയെ കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്നവുമെന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതിയത്. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിന് മുന്നില്‍ നിന്നുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. നിരവധി പേരാണ് അഞ്ജു ജോസഫിന്
ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസുകളിലും ഇഡി റെയ്ഡ്. അശ്ലീല വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിന്റെ ഭാഗമായിട്ടാണ് പരിശോധന. കുന്ദ്രയിലെ ജുഹുവിലുള്ള വീട് ഉള്‍പ്പെടെ 15 ഇടങ്ങളിലായിരുന്നു പരിശോധന. 2021 ജൂലൈയില്‍ വെബ് സീരീസില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് അശ്ലീലചിത്രീകരണത്തിന് നിര്‍ബന്ധിച്ചതായി നാല്
ഹേമാ കമ്മിറ്റി വിശ്വാസവഞ്ചന കാട്ടിയെന്ന് നടി മാല പാര്‍വതി. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് ഹേമാ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ മാല പാര്‍തി സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയത് എന്നാണ് മാല പാര്‍വതി പറയുന്നത്. എന്നാല്‍