Kuwait

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ കുവൈത്തി യുവാവിന് വധശിക്ഷ
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച സംഭവത്തില്‍ യുവാവിന് വധശിക്ഷ . കുവൈത്തി പൗരന്‍ പ്രതിയായ കേസില്‍ നേരത്തെ വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കീഴ് കോടതിയുടെ ശിക്ഷാ വിധി ശരിവെച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം അപ്പീല്‍ കോടതിയും കേസില്‍ വിധിപറഞ്ഞത്. മകളെ കുറച്ച് ദിവസമായി കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ അമ്മയാണ് ഫിര്‍ദൗസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. മകളുടെ ഭര്‍ത്താവ് തന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണെന്നും ആരോടും പ്രതികരിക്കുന്നില്ലെന്നും അമ്മ പൊലീസിനെ അറിയിച്ചു. മകളും ഭര്‍ത്താവും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. പരാതി ലഭിച്ചയുടന്‍ തന്നെ കാണാതായ യുവതിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഒപ്പം ഭര്‍ത്താവിനായുള്ള അന്വേഷണവും ഊര്‍ജിതമാക്കി.

More »

കുവൈത്തില്‍ രേഖകളില്ലാതെ പിടിയിലാകുന്ന വിദേശികളുടെ നാടുകടത്തല്‍ നടപടി വേഗത്തിലാക്കും
കുവൈത്തില്‍ രേഖകളില്ലാതെ പിടിയിലാകുന്ന വിദേശികളുടെ നാടുകടത്തല്‍ നടപടി വേഗത്തിലാക്കാന്‍ താമസകാര്യ വകുപ്പ് പ്രത്യേക ഓഫീസ് തുറക്കുന്നു. പൊലീസ് പരിശോധനയില്‍ പിടിയിലാകുന്നവരില്‍ താമസ നിയമം ലംഘിച്ചവരുടെ ഫയലുകള്‍ പ്രത്യേകം പരിശോധിച്ച് കാലതാമസമില്ലാതെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുന്നതിനായാണ് അല്‍ അസ്ഹാം റൗണ്ട് എബൗട്ടിനു സമീപം ഓഫീസ് തുറക്കുന്നത്.  നാടുകടത്തല്‍

More »

കുവൈത്തില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമില്ല
കുവൈത്തിലേക്ക് വരുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് വിശദീകരണം. ബൂസ്റ്റര്‍ വാക്‌സിന്‍ എടുത്തിരിക്കണം എന്നത് യാത്രാനിബന്ധനകളില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ബൂസ്റ്റര്‍ ഡോസ് വിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് മൂന്നാം ഡോസ്

More »

കോവിഡ് പ്രതിരോധത്തിലെ പിഴവുകള്‍ ; കുവൈത്ത് ആരോഗ്യമന്ത്രിയെ കുറ്റവിചാരണ ചെയ്യാന്‍ നീക്കം
രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ പിഴവുകള്‍ സംഭവിച്ചെന്നാരോപിച്ച് കുവൈത്ത് ആരോഗ്യ മന്ത്രി  ഡോ. ബാസില്‍ അല്‍ സബാഹിനെ കുറ്റ വിചാരണ ചെയ്യാന്‍ നീക്കം. പാര്‍ലമെന്റ് അംഗമായ ഹിഷാം അല്‍ സാലിഹാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.  രാജ്യത്തെ ഇപ്പോഴത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ചും കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ പൊതു ഖജനാവിലെ പണം പാഴാക്കിയെന്നതടക്കമുള്ള ആരോപണങ്ങളും

More »

കുവൈത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ; കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ രക്ഷിച്ചു
കുവൈത്തിലെ സഫാത് ടവറില്‍ തീപ്പിടിച്ചു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ  തുടര്‍ന്ന് വ്യാഴാഴ്!ച വൈകുന്നേരമാണ് തീപ്പിടുത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ അതിവേഗം തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതെ

More »

പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് സംവിധാനങ്ങള്‍ നവീകരിക്കാനൊരുങ്ങി കുവൈത്ത്
രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം നവീകരിക്കാനൊരുങ്ങി കുവൈത്ത്. ഇതിനായി കുവൈറ്റ് ക്യാബിനറ്റ് പബ്ലിക് മാന്‍പവര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനുള്ള ഫീ ഉയര്‍ത്തുന്നതിനും ക്യാബിനറ്റ് വ്യവസ്ഥ ചെയ്തിട്ടുണ്ട്.  വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, ഫീ, അനുബന്ധ

More »

കുവൈത്തില്‍ വിദേശ വനിത പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്തു
കുവൈത്തില്‍ വിദേശ വനിത പൊലീസ് സ്റ്റേഷനുള്ളില്‍ ആത്മഹത്യ ചെയ്തു. ജഹ്‌റ പൊലീസ് സ്റ്റേഷനിലെ സെല്ലിലായിരുന്നു സംഭവം. വീട്ടുജോലിക്കാരിയായ 43 വയസുകാരിയാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്വന്തം വസ്ത്രം ഉപയോഗിച്ചാണ് ഇവര്‍ സെല്ലിനുള്ളില്‍ തൂങ്ങി മരിച്ചത്. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാലാണ് നേരത്തെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

More »

വ്യാജ മൊബൈല്‍ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം
കുവൈത്തില്‍ വാക്‌സിന്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടു വരുന്ന വ്യാജ മൊബൈല്‍ സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. ഇത്തരം സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് വാക്‌സിനേഷന്റെ ഭാഗമായ ബൂസ്റ്റര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ ചിലരുടെ മൊബൈലിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ പേരില്‍ വ്യാജ സന്ദേശം

More »

കുവൈത്തില്‍ കൂടുതല്‍ കുട്ടികള്‍ വിദ്യാലയത്തിലേക്ക്
അഞ്ചു ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് കുവൈത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ 18 മാസമായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെ ആരോഗ്യ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് പുതിയ ക്രമീകരണം. താപനില

More »

നിയമവിരുദ്ധ സംഘത്തില്‍ ചേര്‍ന്ന് ഭീകരാക്രമണം ആസൂത്രണം ചെയ്തു; കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ അനുമതി

സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ചേരുകയും രാജ്യത്ത് ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ചെയ്ത കുറ്റത്തിന് കുവൈറ്റ് പൗരനെ റിമാന്‍ഡ് ചെയ്യാന്‍ കുവൈറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധിത

അഞ്ചു വര്‍ഷത്തിനിടെ കുവൈത്ത് പിരിച്ചുവിട്ടത് പതിനായിരം പേരെ

കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിന്ന് അഞ്ചു വര്‍ഷത്തിനിടെ പതിനായിരം വിദേശികളെ പിരിച്ചുവിട്ടു. സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആദ്യ വര്‍ഷത്തില്‍ 3140 പേരെയാണ് പിരിച്ചുവിട്ടത്. 1550,1437,1843,2000 എന്നിങ്ങനെയാണ് യഥാക്രമം 2 മുതല്‍ അഞ്ചു വര്‍ഷങ്ങളില്‍

കുവൈറ്റില്‍ പുതിയ മന്ത്രി സഭ അമീര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

കുവൈറ്റില്‍ പുതുതായി രൂപീകരിച്ച സര്‍ക്കാര്‍ ബുധനാഴ്ച അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ അഹമ്മദ് അല്‍ സബാഹാണ് ആദ്യം സത്യപ്രജിഞ ചൊല്ലിയത്. തുടര്‍ന്ന് പുതുതായി രൂപീകരിച്ച

കുവൈത്തില്‍ ബയോമെട്രിക് രജിസ്‌ട്രേഷന്റെ സമയപരിധി ഡിസംബര്‍ 30 വരെ നീട്ടി

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ

വീട്ടില്‍ കഞ്ചാവ് കൃഷി ; കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

വീട്ടില്‍ കഞ്ചാവ് ചെടികള്‍ കൃഷി ചെയ്ത് വളര്‍ത്തിയ കേസില്‍ കുവൈറ്റിലെ രാജകുടുംബാംഗം ഉള്‍പ്പെടെ നാലു പേരെ രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. മറ്റു മൂന്നു പേര്‍ ഏഷ്യന്‍ പൗരത്വമുള്ള യുവാക്കളാണ്. ഇവരുടെ കൈയില്‍ നിന്ന്

കുവൈറ്റില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു

കുവൈറ്റില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍ സബാഹിന്റെ നേതൃത്വത്തിലാണ് രാജ കല്‍പ്പനയിലൂടെ പുതിയ