Kuwait

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റിന് വില ലക്ഷങ്ങള്‍ !
ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാന ടിക്കറ്റിന് തീവില. കൊച്ചിയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പറക്കണമെങ്കില്‍ ടിക്കറ്റിന് മൂന്ന് ലക്ഷം രൂപയിലധികം നല്‍കണം. നിരക്ക് നിയന്ത്രിക്കാന്‍ വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന നിലപാടിലാണ് യാത്രക്കാര്‍. കൊവിഡില്‍ മാസങ്ങളായി അടഞ്ഞ് കിടന്ന വ്യോമപാത തുറന്നപ്പോള്‍ കുവൈത്തിലെ പ്രവാസികള്‍ സന്തോഷിച്ചു. പിന്നെ എത്രയും പെട്ടെന്ന് നാട്ടിലെത്താന്‍ ടിക്കറ്റെടുക്കാനായി ശ്രമം. എന്നാല്‍ നിരക്ക് കണ്ടപ്പോള്‍ കണ്ണ് തള്ളി. വ്യാഴാഴ്ച കുവൈത്തില്‍ നിന്ന് കൊച്ചിയില്‍ പറന്നിറങ്ങണമെങ്കില്‍ 3,11,558 രൂപ നല്‍കണം. ഈ മാസത്തെ കുറഞ്ഞ ടിക്കറ്റ് നിരക്ക് 23നാണ്, അന്നത്തേക്ക് നല്‍കേണ്ടത് 1,27,808 രൂപ. ശരാശരി 15,000 രൂപ മാത്രം ടിക്കറ്റ് നിരക്കുണ്ടായിരുന്നിടത്ത് നിന്നാണ് ഈ കുതിപ്പ്. ഇതോടെ കുവൈത്തിലെ സാധാരണക്കാരായ പ്രവാസികള്‍

More »

ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാല്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കുവൈത്ത്
ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാല്‍ നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. ഈജിപ്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്ത് വിമാനത്താവളത്തിലെ വ്യോമഗതാഗത വിഭാഗം ഡയറക്ടര്‍ അബ്ദുല്ല ഫദ്ഗൂസ് അല്‍ രാജ്ഹി ആണ് ഇക്കാര്യം അറിയിച്ചത് . ഇന്ത്യയില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക്

More »

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ രണ്ടാം ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 15,000 സ്വദേശികള്‍ക്ക് തൊഴിലവസരം ലഭിക്കും
കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ രണ്ടാം ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 15,000 സ്വദേശികള്‍ക്ക് തൊഴിലവസരം ലഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. റന അല്‍ ഫാരിസ് പറഞ്ഞു. ടെര്‍മിനല്‍ രണ്ടിന്റെ നിര്‍മ്മാണത്തിലെ ആദ്യഘട്ടം 54 ശതമാനം പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു.  പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിനൊപ്പം നിര്‍മ്മാണ പുരോഗതി

More »

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കാന്‍ ധാരണയായി
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. പരമാവധി പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്താനാണ് അനുമതി. നിലവില്‍ പ്രതിദിനം 7500 യാത്രക്കാര്‍ എന്നതാണ് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി . ഇത് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രിസഭക്ക് കത്തു നല്‍കിയിരുന്നു.

More »

കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ താമസാനുമതി ആറ് മാസത്തേക്ക് കൂടി നീട്ടിനല്‍കും
കുവൈത്തില്‍ 60 വയസ്സ് കഴിഞ്ഞ ബിരുദമില്ലാത്ത വിദേശികളുടെ താമസാനുമതി ആറ് മാസത്തേക്ക് കൂടി നീട്ടിനല്‍കാന്‍ തീരുമാനം. 60 കഴിഞ്ഞവരുടെ വിസ പുതുക്കലുമായി ബന്ധപ്പെട്ട ഭേദഗതിനിര്‍ദേശത്തില്‍ മന്ത്രിസഭയുടെ അന്തിമ തീരുമാനം വൈകുന്നപശ്ചാത്തലത്തിലാണ് നടപടി. സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസമോ അതിനു താഴെയോ മാത്രം യോഗ്യതയുള്ള 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ്

More »

ലഹരിമരുന്നും തോക്കും കൈവശം സൂക്ഷിച്ചു; കുവൈത്തില്‍ പ്രവാസിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ലഹരിമരുന്നും തോക്കും കൈവശം സൂക്ഷിച്ചതിന് രണ്ട് വ്യത്യസ്ത കേസുകളില്‍ ഏഷ്യക്കാരനുള്‍പ്പെടെ രണ്ടുപേര്‍ കുവൈത്തില്‍ അറസ്റ്റില്‍. മൂന്ന് കിലോ ഹാഷിഷുമായാണ് കുവൈത്ത് സ്വദേശി പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ലൈസന്‍സില്ലാത്ത ഒരു തോക്കും വലിയ അളവില്‍ വെടിയുണ്ടകളും പിടിച്ചെടുത്തു.  രണ്ടാമത്തെ കേസില്‍ ഒരു കിലോ ഹെറോയിനും ലഹരി പദാര്‍ത്ഥവും കൈവശം സൂക്ഷിച്ച ഏഷ്യന്‍

More »

കുവൈത്തില്‍ വിദേശികള്‍ ഒന്നിലധികം വാഹനങ്ങള്‍ വാങ്ങുന്നത് നിയന്ത്രിക്കാന്‍ ആലോചന
കുവൈത്തില്‍ വിദേശികള്‍ ഒന്നിലധികം വാഹനങ്ങള്‍ വാങ്ങുന്നത് നിയന്ത്രിക്കാന്‍ പഠന സമിതിയുടെ ശിപാര്‍ശ. ഗതാഗത വകുപ്പ് നിശ്ചയിച്ച പഠന സമിതിയാണ് കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകള്‍ ഉടമപ്പെടുത്താന്‍ അനുവദിക്കരുതെന്ന് ശിപാര്‍ശ നല്‍കിയത്.  ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പഠന സമിതിയെ നിശ്ചയിച്ചത്. കൊമേഴ്‌സ്യല്‍ ലൈസന്‍സ് ഇല്ലാതെ വ്യക്തികള്‍ വാഹനങ്ങള്‍

More »

കുവൈത്തില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നതായി വിലയിരുത്തല്‍
കുവൈത്തില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നതായി വിലയിരുത്തല്‍. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തില്‍ താഴെ എത്തി. കോവിഡ് ചികിത്സക്കായി സജ്ജമാക്കിയ വാര്‍ഡുകളില്‍ പലതും തിരികെ മെഡിക്കല്‍ വാര്‍ഡുകളാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികള്‍ ഫലം കണ്ടു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ മന്ത്രാലയം. ടെസ്റ്റ്

More »

നിയന്ത്രണങ്ങള്‍ നീക്കി ; കുവൈത്തില്‍ ജന ജീവിതം സാധാരണ നിലയിലേക്ക്
കുവൈത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക്. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. വിവിധ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഇന്നലെ മുതല്‍ 100 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി. കോവിഡിനെ തുടര്‍ന്ന് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ എല്ലാം എടുത്തുമാറ്റി സാധാര ജീവിതത്തിലേക്ക് നീങ്ങുകയാണ് കുവൈത്ത്. രാജ്യം കോവിഡിന്റെ ആശങ്ക നിറഞ്ഞ

More »

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കുവൈത്ത് ; നിയമം ലംഘിച്ചാല്‍ കടുത്തശിക്ഷ

വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. കെജി

കുവൈത്തില്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല

വരുന്ന അധ്യയന വര്‍ഷത്തേക്ക് വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല. അപേക്ഷകള്‍ നിരവധിയുണ്ടെങ്കിലും ഇന്റര്‍വ്യൂവും ടെസ്റ്റും പാസ്സായവര്‍ വളരെ കുറവായതാണ് കാരണം. പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാന്‍ നിലവില്‍ കുവൈറ്റില്‍ താമസിക്കുന്ന

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ച് കുവൈത്ത്

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്

പൊതുമാപ്പ് ; ആറായിരത്തിലേറെ പ്രവാസികള്‍ ഉപയോഗപ്പെടുത്തി

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈറ്റ് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര

പ്രവാസി ഇടപാടുകാരന്റെ ഒരു ലക്ഷം ദിനാര്‍ തട്ടിയെടുത്തു; കുവൈറ്റ് ബാങ്ക് ഉദ്യോഗസ്ഥന് അഞ്ച് വര്‍ഷം തടവ്

പ്രവാസിയായ ബാങ്ക് ഇടപാടുകാരനെ തെറ്റിദ്ധരിപ്പിച്ച് അയാളുടെ ഒരു ലക്ഷം ദിനാര്‍ (ഏകദേശം 2.7 കോടിയിലേറെ രൂപ) തട്ടിയെടുത്തതിന് കുവൈറ്റ് സ്വദേശിയായ ബാങ്കിലെ ജീവനക്കാരനെ കോടതി ശിക്ഷിച്ചു. അഞ്ച് വര്‍ഷം തടവിനാണ് അപ്പീല്‍ കോടതി ജഡ്ജി നാസര്‍ സാലിം അല്‍ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ശിക്ഷ

വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കും

വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈറ്റ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്‌ക്കാരങ്ങള്‍