കുവൈത്തില്‍ വിദേശികള്‍ ഒന്നിലധികം വാഹനങ്ങള്‍ വാങ്ങുന്നത് നിയന്ത്രിക്കാന്‍ ആലോചന

കുവൈത്തില്‍ വിദേശികള്‍ ഒന്നിലധികം വാഹനങ്ങള്‍ വാങ്ങുന്നത് നിയന്ത്രിക്കാന്‍ ആലോചന
കുവൈത്തില്‍ വിദേശികള്‍ ഒന്നിലധികം വാഹനങ്ങള്‍ വാങ്ങുന്നത് നിയന്ത്രിക്കാന്‍ പഠന സമിതിയുടെ ശിപാര്‍ശ. ഗതാഗത വകുപ്പ് നിശ്ചയിച്ച പഠന സമിതിയാണ് കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകള്‍ ഉടമപ്പെടുത്താന്‍ അനുവദിക്കരുതെന്ന് ശിപാര്‍ശ നല്‍കിയത്.

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പഠന സമിതിയെ നിശ്ചയിച്ചത്. കൊമേഴ്‌സ്യല്‍ ലൈസന്‍സ് ഇല്ലാതെ വ്യക്തികള്‍ വാഹനങ്ങള്‍ വാങ്ങി മറിച്ചുവില്‍ക്കുകയോ പാട്ടത്തിനോ വാടകയ്‌ക്കോ നല്‍കുകയോ ചെയ്യുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. കൊമേഷ്യല്‍ ലൈസന്‍സ് ഫീസ് ഇനത്തില്‍ വന്‍ തുക സര്‍ക്കാറിന് നഷ്ടം വരുന്നതായി വിലയിരുത്തിയാണ് വാഹനങ്ങളുടെ ഉടമസ്ഥാവകാശത്തിനു പരിധി വെക്കാന്‍ സമിതി ശിപാര്‍ശ ചെയ്തത്. വിദേശ പൗരന് സ്വന്തം പേരില്‍ വാങ്ങാന്‍ കഴിയുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നിബന്ധന വെക്കുകയോ അധിക വാഹനങ്ങള്‍ക്ക് ഫീസ് ചുമത്തുകയുമാണ് പരിഗണിക്കുന്നത്.

Other News in this category



4malayalees Recommends