കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കുവൈത്ത് ; നിയമം ലംഘിച്ചാല്‍ കടുത്തശിക്ഷ

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കുവൈത്ത് ; നിയമം ലംഘിച്ചാല്‍ കടുത്തശിക്ഷ
വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും കുവൈത്ത് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. വിദ്യാര്‍ത്ഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്.

കെജി മുതല്‍ സെക്കന്‍ഡറി വരെ ക്ലാസുകളുള്ള എല്ലാ സ്‌കൂളുകളിലും നിയമം ബാധകമാകുമെന്ന് പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഹെസ്സ അല്‍ മുതവ പറഞ്ഞു. നിരോധനം സംബന്ധിച്ച് എല്ലാ സ്‌കൂളുകള്‍ക്കും കിന്റര്‍ഗാര്ട്ടനുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. നിയമ ലംഘകര്‍ക്കെതിരെ കടുത്തശിക്ഷയുണ്ടാകും.

Other News in this category



4malayalees Recommends