കുവൈത്തില്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല

കുവൈത്തില്‍ വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല
വരുന്ന അധ്യയന വര്‍ഷത്തേക്ക് വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല. അപേക്ഷകള്‍ നിരവധിയുണ്ടെങ്കിലും ഇന്റര്‍വ്യൂവും ടെസ്റ്റും പാസ്സായവര്‍ വളരെ കുറവായതാണ് കാരണം. പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാന്‍ നിലവില്‍ കുവൈറ്റില്‍ താമസിക്കുന്ന പ്രവാസികളില്‍ നിന്ന് യോഗ്യരായവരെ കണ്ടെത്തി നിയമിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനു വേണ്ടിയുള്ള നടപടികള്‍ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചതായി മന്ത്രാലയം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മത്‌റൂക്ക് അല്‍ മുതൈരി അറിയിച്ചു

നിലവില്‍ അധ്യാപന രംഗത്ത് 72 ശതമാനം സ്വദേശിവല്‍ക്കരണം നടത്താന്‍ നേരത്തേ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ബാക്കി 28 ശതമാനം തസ്തികകളില്‍ മാത്രമേ പ്രവാസി അധ്യാപകര്‍ക്ക് അവസരമുള്ളൂ. ഇതിലേക്കുള്ള അഭിമുഖം നേരത്തേ നടത്തി ആവശ്യത്തിന് പ്രവാസികളെ ഇതിനകം നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പ്രവാസി അധ്യാപകര്‍ക്കായി മറ്റൊരു അഭിമുഖം കൂടി നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം

Other News in this category



4malayalees Recommends