ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ച് കുവൈത്ത്

ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ച് കുവൈത്ത്
ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് നല്‍കുന്നത് കുവൈത്ത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തൊഴിലുടമകള്‍ നല്‍കിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഈജിപ്ഷ്യന്‍ തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിവരം. കുവൈത്ത് ഇതര ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ഓരോ തൊഴിലാളിക്കും ഇന്‍ഷുറന്‍സ് എടുപ്പിക്കാന്‍ ചില ഈജിപ്ഷ്യന്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ഈ പരാതികളില്‍ പറയുന്നു.

ഈ പ്രവണതകള്‍ മൂലം റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ സുതാര്യതയെ കുറിച്ച് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇതോടെയാണ് ഈജിപ്ഷ്യന്‍ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് മേല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറും ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Other News in this category



4malayalees Recommends