വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കും
വര്‍ഷങ്ങള്‍ നീണ്ട നിയന്ത്രണങ്ങള്‍ക്കു ശേഷം വിദേശ തൊഴിലാളികളുടെ രാജ്യത്തേക്കുള്ള റിക്രൂട്ടിങ് നടപടികള്‍ കൂടുതല്‍ ഉദാരമാക്കാന്‍ കുവൈറ്റ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം.
ഇതിനായി രാജ്യത്തെ ലേബര്‍ പെര്‍മിറ്റ് സമ്പ്രദായത്തില്‍ കാതലായ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് അധികൃതര്‍. വിദേശത്ത് നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു കൊണ്ടാണിത്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്കു ശേഷം രാജ്യത്തെ വിവിധ മേഖലകളിലുള്ള തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമ പരിഷ്ക്കരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.