കുവൈറ്റില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി

കുവൈറ്റില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി
കുവൈറ്റില്‍ സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതി. ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം സ്വകാര്യ ക്ലിനിക്കുകളിലും മറ്റും ജോലി ചെയ്യാം. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പ്രത്യേക വ്യവസ്ഥകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് അനുമതി നല്‍കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ മേഖലയിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്കും മുതിര്‍ന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കും ഔദ്യോഗിക പ്രവൃത്തി സമയത്തിന് ശേഷം സ്വകാര്യ ക്ലിനിക്കുകളിലോ മറ്റോ സ്വകാര്യ പ്രാക്ടീസ് ചെയ്യാമെന്ന് പുതിയ നിയമത്തില്‍ പറയുന്നു.

എന്നാല്‍, സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ മേഖലകളില്‍ നേതൃസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍, പ്രസിഡന്റ് അല്ലെങ്കില്‍ സൂപ്പര്‍വൈസറി സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുമതിയുണ്ടാവില്ല.

Other News in this category



4malayalees Recommends