കുവൈത്തില്‍ കര്‍ശന വാഹന പരിശോധന

കുവൈത്തില്‍ കര്‍ശന വാഹന പരിശോധന
കുവൈത്തില്‍ കര്‍ശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദയുടെ നേരിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകകള്‍ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ട്രാഫിക്ക് വിഭാഗം അറിയിച്ചു.

130 വാഹനങ്ങള്‍ പിടിച്ചെടുത്തു. പ്രായപൂര്‍ത്തിയാകാതെ വാഹനം ഓടിച്ചതിന് 23 പേരാണ് അറസ്റ്റിലായത്. സെക്യൂരിറ്റി, ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു.

Other News in this category



4malayalees Recommends