പൊതുമാപ്പ് ; ആറായിരത്തിലേറെ പ്രവാസികള്‍ ഉപയോഗപ്പെടുത്തി

പൊതുമാപ്പ് ; ആറായിരത്തിലേറെ പ്രവാസികള്‍ ഉപയോഗപ്പെടുത്തി
താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി തങ്ങുന്നവര്‍ക്കായി കുവൈറ്റ് ഭരണകൂടം പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന് മികച്ച പ്രതികരണം. കഴിഞ്ഞ മാസം 17ന് ആരംഭിച്ച പൊതുമാപ്പ് കാലയളവ് ഒരു മാസം പിന്നിടുമ്പോള്‍ ആറായിരത്തിലേറെ പ്രവാസികള്‍ ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 2020 മുതല്‍ നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് പിഴയില്ലാതെ രാജ്യം വിടുന്നതിനോ നിശ്ചിത തുക അടച്ച് സ്റ്റാറ്റസ് ക്രമീകരിച്ച് രാജ്യത്ത് തുടരുന്നതിനോ അവസരം ഒരുക്കുന്നതാണ് പ്രഖ്യാപിച്ച മൂന്ന് മാസത്തെ പൊതുമാപ്പ്. റമദാന്‍ മാസത്തിനു മുന്നോടിയായിട്ടായിരുന്നു ഈ പ്രഖ്യാപനം.

ഇതുപ്രകാരം രാജ്യത്ത് നിയമം ലംഘിച്ച് കഴിയുന്ന പ്രവാസികളില്‍ ഇന്ത്യക്കാരുള്‍പ്പെടെ 1807 പേര്‍ അധികൃതര്‍ക്കു മുമ്പില്‍ ഹാജരായി പിഴയോ മറ്റ് നിയമനടപടികളോ ഇല്ലാതെ രാജ്യം വിടാനുള്ള അര്‍ഹത നേടിയതായി അധികൃതര്‍ അറിയിച്ചു. ഇതിനു പുറമെ, താമസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുകയായിരുന്ന ആര്‍ട്ടിക്കിള്‍ 20 (ഗാര്‍ഹിക തൊഴിലാളി), ആര്‍ട്ടിക്കിള്‍ 18 (തൊഴില്‍) വിസകള്‍ കൈവശമുള്ളവരോ ഫാമിലി വിസയിലോ ബിസിനസ് വിസിറ്റ് വിസയിലോ ഉള്ളവരോ ആയ 4,565 പേര്‍ നിശ്ചിത സംഖ്യ പിഴ അടച്ച് താമസം നിയമപരമാക്കിയതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Other News in this category



4malayalees Recommends