ലഹരിമരുന്നും തോക്കും കൈവശം സൂക്ഷിച്ചു; കുവൈത്തില്‍ പ്രവാസിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍

ലഹരിമരുന്നും തോക്കും കൈവശം സൂക്ഷിച്ചു; കുവൈത്തില്‍ പ്രവാസിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍
ലഹരിമരുന്നും തോക്കും കൈവശം സൂക്ഷിച്ചതിന് രണ്ട് വ്യത്യസ്ത കേസുകളില്‍ ഏഷ്യക്കാരനുള്‍പ്പെടെ രണ്ടുപേര്‍ കുവൈത്തില്‍ അറസ്റ്റില്‍. മൂന്ന് കിലോ ഹാഷിഷുമായാണ് കുവൈത്ത് സ്വദേശി പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ലൈസന്‍സില്ലാത്ത ഒരു തോക്കും വലിയ അളവില്‍ വെടിയുണ്ടകളും പിടിച്ചെടുത്തു.

രണ്ടാമത്തെ കേസില്‍ ഒരു കിലോ ഹെറോയിനും ലഹരി പദാര്‍ത്ഥവും കൈവശം സൂക്ഷിച്ച ഏഷ്യന്‍ പ്രവാസിയെയാണ് അധികൃതര്‍ പിടികൂടിയത്. രണ്ടുപേരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Other News in this category



4malayalees Recommends