കുവൈത്തില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നതായി വിലയിരുത്തല്‍
കുവൈത്തില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നതായി വിലയിരുത്തല്‍. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തില്‍ താഴെ എത്തി. കോവിഡ് ചികിത്സക്കായി സജ്ജമാക്കിയ വാര്‍ഡുകളില്‍ പലതും തിരികെ മെഡിക്കല്‍ വാര്‍ഡുകളാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് പ്രതിരോധ നടപടികള്‍ ഫലം കണ്ടു തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് ആരോഗ്യ മന്ത്രാലയം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും മരണ നിരക്കിലും കുറവ് പ്രകടമാണ്. 1.89 ശതമാനം ആണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ടിപിആര്‍. പ്രതിദിന കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെ കോവിഡ് വാര്‍ഡുകളിലും തീവ്ര പരിചരണ വിഭാഗത്തില്‍ ആളൊഴിഞ്ഞു തുടങ്ങി.