India

കാമുകനെ കാണാനായി ആറു വയസ്സുള്ള സഹോദരനെ തട്ടിക്കൊണ്ടുപോയി 32 കാരി ; പൊലീസ് കണ്ടെത്തിയത് ആറു ദിവസത്തിന് ശേഷം ; സംഭവത്തില്‍ യുവതിയും കാമുകനും ബന്ധുവും അറസ്റ്റില്‍
കാമുകന്റെ ആറ് വയസ്സുള്ള സഹോദരനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവതിയും കാമുകനും യുവതിയുടെ ബന്ധുവും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹറിലാണ് സംഭവം. കാമുകനെ കാണാനായാണ് യുവതി ബന്ധുവിന്റെ സഹായത്താല്‍ സഹോദരനെ തട്ടിക്കൊണ്ടുപോയത്.കാണാതായി ആറ് ദിവസത്തിനു ശേഷമാണ് യുവതിയേയും കുട്ടിയേയും പൊലീസ് കണ്ടെത്തുന്നത്. ഫെബ്രുവരി 15 ന് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ സഹോദരനായ ഇരുപത് വയസ്സുള്ള ഹീരാലാലിന്റെ കാമുകിയാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായത്. 32 കാരിയായ പിങ്കി എന്ന യുവതിയുമായി ഹീരാലാല്‍ പ്രണയത്തിലായിരുന്നു. ഇയാളുടെ അയല്‍ഗ്രാമത്തിലാണ് യുവതി താമസിച്ചിരുന്നത്. ഗുര്‍ഗോണില്‍ ജോലി ലഭിച്ച് പോയതിനു ശേഷം

More »

അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ 26കാരന്‍ ഭാര്യയെ കുക്കറും സിലിണ്ടറും ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി
അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയില്‍ 26കാരന്‍ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി. കുക്കറും സിലിണ്ടറും ഉപയോഗിച്ചാണ് കൊല നടത്തിയത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ തുഗ്ലക്കാബാദില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തുഗ്ലക്കാബാദ് എക്സ്റ്റന്‍ഷനിലെ താമസക്കാരനായ ഹാസിം ഖാനെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ ഗോവിന്ദ്പുരി പൊലീസ് സ്‌റ്റേഷനില്‍ എത്തിയ

More »

വീട്ടുകാര്‍ പഠിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ ഒളിച്ചോടി ; 14 കാരിയെ കണ്ടെത്തിയത് മുംബൈയില്‍ നിന്ന് ; സുരക്ഷിതമായി പൊലീസിനെ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍
വീട്ടുകാര്‍ പഠിക്കാന്‍ പറഞ്ഞ് ബുദ്ധിമുട്ടിച്ചതിന്റെ പേരില്‍ ഒളിച്ചോടിയ പതിനാല് വയസുകാരിയെ മുംബൈയില്‍ കണ്ടെത്തി. വാസയ് പ്രദേശത്തെ ഓട്ടോറിക്ഷ ഡ്രൈവറാണ് പെണ്‍കുട്ടിയെ പോലീസില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. എന്തെങ്കിലും ജോലി തരപ്പെടുത്തുമോ എന്ന് ചോദിച്ചാണ് വസായ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് കുട്ടി ഡ്രൈവറായ രാജുവിനെ സമീപിച്ചത്. സംശയം തോന്നിയ രാജു

More »

മരുമകന് വേണ്ടി ഒരുക്കിയ 365 വിഭവങ്ങള്‍ ; വൈറലായി വിരുന്ന്
മരുമകന് വേണ്ടി ഒരുക്കിയ 365 വിഭവങ്ങളുള്ള വിരുന്നാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്.ആന്ധ്രയില്‍ നിന്നുള്ളതാണ് വിഭവസമൃദ്ധമായ ഈ വമ്പന്‍ സ്വീകരണം 365 വിഭവങ്ങള്‍ നിരത്തിയാണ് ഭാവി മരുമകനെ പടിഞ്ഞാറന്‍ ഗോദാവരിയിലെ സ്വര്‍ണവ്യാപാരി കൂടിയായ അത്യം വെങ്കിടേശ്വര റാവുവും ഭാര്യ മാധവിയും വരവേറ്റത്. ഭാവി മരുമകന്‍ സായി കൃഷ്ണയ്ക്ക് വേണ്ടിയായിരുന്നു വമ്പന്‍ സ്വീകരണം

More »

ഫെബ്രുവരിയോടെ കോവിഡ് വ്യാപനം രൂക്ഷമാകും ; രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്ന് പഠന റിപ്പോര്‍ട്ട്
രാജ്യത്ത് ഫെബ്രുവരി ഒന്നിനും 15 നും ഇടയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടാകുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം. രോഗ പകര്‍ച്ചാ നിരക്ക് ( ആര്‍ വാല്യൂ)ഈ ആഴ്ച 4 ആയി ഉയര്‍ന്നിട്ടുണ്ട്. മൂന്നാം തരംഗം ഫെബ്രുവരിയില്‍ അതിരൂക്ഷമാകും എന്നാണ് ഐ.ഐ.ടി.യിലെ ഗണിത വകുപ്പും സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കംപ്യൂട്ടേഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് ഡേറ്റ സയന്‍സും ചേര്‍ന്ന് നടത്തിയ

More »

ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു
ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ് മരിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദില്‍, കോഴിക്കോട് സ്വദേശി ആദര്‍ശ്, കൊച്ചി തമ്മനം സ്വദേശി കെ. ശില്‍പ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കണ്ടെയ്‌നര്‍ ലോറി കാറുകളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ

More »

ചികിത്സിക്കാന്‍ വൈകിയതിലെ ദേഷ്യം ; ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ച യുവാവ് കൈഞരമ്പ് മുറിഞ്ഞു മരിച്ചു
ചികിത്സിക്കാന്‍ വൈകിയതില്‍ പ്രകോപിതനായി ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചുപൊട്ടിച്ച യുവാവിന്റെ കൈഞരമ്പ് മുറിഞ്ഞ് മരിച്ചു. രമണ നഗര്‍ സ്വദേശി കെ. അരസു (22) ആണ് മരിച്ചത്. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു അരസു. പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കില്‍ നിന്നുവീണ് കൈയില്‍ ചെറിയ പരിക്കേറ്റപ്പോഴാണ് അരസുവിനെ

More »

ഇന്ത്യയില്‍ മൂന്നാം തരംഗ സാധ്യത തള്ളികളയാനാകില്ല ; ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നു ; ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരട്ടി വ്യാപന ശേഷി ; മുന്നറിയിപ്പുമായി വിദഗ്ധര്‍
രാജ്യത്ത് ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഡല്‍ഹിയില്‍ 24 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ 19 പേരും വിദേശത്ത് നിന്നുവന്നവരാണ്. ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 200 കവിഞ്ഞ് മുന്നേറുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗത്തിനുള്ള സാധ്യതകള്‍ തള്ളാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം ഒമിക്രോണിന് ഡെല്‍ട്ട വകഭേദത്തെക്കാള്‍

More »

വൈകുന്നേരം ഞാന്‍ വിധികര്‍ത്താക്കളെ അത്താഴത്തിന് താജ് മന്‍സിംഗ് ഹോട്ടലിലേക്ക് കൊണ്ട് പോയി ഞങ്ങള്‍ ചൈനീസ് ഭക്ഷണം കഴിച്ചു, അവിടെ ലഭ്യമായതില്‍ വെച്ച് ഏറ്റവും മികച്ച വൈന്‍ കുപ്പി പങ്കിട്ടു; അയോധ്യ കേസ് വിധി പറഞ്ഞ ദിവസത്തെ കുറിച്ച് ഗൊഗോയ്
ബാബറി മസ്ജിദ് രാമജന്‍മഭൂമി തര്‍ക്കത്തിലെ നിര്‍ണായക സുപ്രീം കോടതി വിധിക്ക് ശേഷം സുപ്രീം ബെഞ്ചംഗങ്ങളെ അത്താഴ വിരുന്നിന് ക്ഷണിച്ചിരുന്നെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രജ്ജന്‍ ഗൊഗോയ്. ഹോട്ടല്‍ താജ് മന്‍സിംഗില്‍ എല്ലാവരും ഒത്തുകൂടുകയും വൈന്‍ കുടിച്ച് ആഘോഷിക്കുകയും ചെയ്തതായാണ് തുറന്നു പറച്ചില്‍. രഞ്ജന്‍ ഗൊഗോയുടെ ആത്മകഥയായ ജസ്റ്റിസ് ഫോര്‍ ദ ജഡ്ജ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം

More »

'ജഗന്നാഥന്‍ മോദിയുടെ ഭക്തന്‍'; വിവാദ പരാമര്‍ശം നാക്കുപിഴയായിരുന്നു ; പശ്ചാത്തപത്താല്‍ മൂന്നു ദിവസം ഉപവസിക്കുമെന്നും ബിജെപി നേതാവ് !

ഒഡീഷയിലെ ആരാധനാമൂര്‍ത്തിയായ ജഗന്നാഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന വിവാദ പ്രസ്താവന തിരുത്തി ബിജെപി നേതാവ് സംബിത് പത്ര. മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റില്‍ നാക്കുപിഴ സംഭവിച്ചതാണെന്ന് സംബിത് പത്ര എക്‌സില്‍ കുറിച്ചു. ഇല്ലാത്ത ഒരു പ്രശ്‌നത്തിന്റെ പേരില്‍ വിവാദം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

കര്‍ണാടകയിലെ മടിക്കേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം പ്രതി പ്രകാശ് ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേതെന്ന

കര്‍ണാടകയില്‍ കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി; നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു

കര്‍ണാടകയില്‍ മൂന്ന് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കല്‍ബുര്‍ഗിയിലാണ് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോകുകയും നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ ഏഴ് പേര്‍

ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി എയര്‍ ഇന്ത്യ ; ജോലിക്കെത്താത്തവരെ പിരിച്ചുവിടുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത