India

കളിക്കുന്നതിനിടെ പട്ടിയോടിച്ചു, 300 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണ കുട്ടിയെ പുറത്തെടുത്തത് 9 മണിക്കൂറിന് ശേഷം ; കുഞ്ഞിന് ജീവന്‍ നഷ്ടമായി
രാജ്യത്ത് വീണ്ടും കുഴല്‍ക്കിണറില്‍ വീണുണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞു.പഞ്ചാബില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ 9 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൊശിയാര്‍പുറിലെ ഗഡ്രിവാല ഗ്രാമത്തില്‍നിന്നുള്ള റിതിക് റോഷന്‍ എന്ന ആറുവയസുകാരനാണ് സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് മരിച്ചത്. കുടിയേറ്റ തൊഴിലാളികളുടെ മകനാണ് റിതിക് റോഷന്‍. സമാന്തരമായി തുരങ്കം കുഴിച്ച് ഒന്‍പത് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപെടുത്തിയത്. വയലില്‍ കളിക്കുന്നതിനിടയില്‍ റിതികിനെ തെരുവു നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ഭയന്നോടുന്നതിനിടയില്‍ ചാക്കുകൊണ്ട് മൂടിയ കുഴല്‍ കിണറില്‍ വീഴുകയുമായിരുന്നു എന്നാണ് വിവരം. ജില്ലാ

More »

സ്ത്രീധനം ആവശ്യപ്പെട്ട് മകന്റെ ഭാര്യയെയും കുഞ്ഞിനെയും തീവെച്ച് കൊല്ലാന്‍ ശ്രമം: കുഞ്ഞ് മരിച്ചു, അമ്മക്ക് പരിക്ക്, നാലുപേര്‍ അറസ്റ്റില്‍
സ്ത്രീധനം ചോദിച്ച് മകന്റെ ഭാര്യയെയും കുഞ്ഞിനെയും തീവെച്ച് കൊല്ലാന്‍ നടത്തിയ ശ്രമത്തില്‍, പൊള്ളലേറ്റ് ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. കൂലിത്തൊഴിലാളിയായ പെരിയ കറുപ്പനാണ് (53) മദ്യലഹരിയില്‍ മകന്‍ അരുണ്‍ പാണ്ട്യന്റെ ഭാര്യ സുഖപ്രിയ (21), മകന്‍ ഒരു വയസ്സുള്ള യാഗിദ് എന്നിവരെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ചൊവ്വാഴ്ച വൈകീട്ട് തേനി ജില്ലയിലെ കമ്പത്തിന് സമീപം നാരായണ തേവന്‍പെട്ടിയിലാണ്

More »

യുഎസിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഇന്ത്യക്കും ആശങ്കയുണ്ട്: ആന്റണി ബ്ലിങ്കന് മറുപടി നല്‍കി വിദേശകാര്യ മന്ത്രി
മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യുഎസിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ട്, അതില്‍ ഇന്ത്യയ്ക്കും ആശങ്കയുണ്ടെന്നായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം. മനുഷ്യാവകാശ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയ യുഎസ് നിലപാടിന് പിന്നില്‍ അമേരിക്കന്‍

More »

വിരൂപയായ പെണ്‍കുട്ടികളെയും വിവാഹം കഴിപ്പിച്ചയക്കാം; സ്ത്രീധനത്തെ പുകഴ്ത്തിയുള്ള നഴ്‌സിങ് പാഠ പുസ്തകം വിവാദത്തില്‍
സ്ത്രീധനത്തിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള നഴ്‌സിങ് പാഠപുസ്തകത്തിന് എതിരെ ഇന്ത്യന്‍ നേഴ്‌സിങ് കൗണ്‍സില്‍. സോഷ്യോളജി പാഠപുസ്തകത്തിലെ മെറിറ്റ്‌സ് ആന്റ് അഡ്വാന്റേജസ് ഓഫ് ഡൗറി എന്ന പാഠഭാഗത്തിന് എതിരെയാണ് കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്. നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സിലബസ് മാത്രം പിന്തുടര്‍ന്നാല്‍ മതി എന്നറിയിച്ച്

More »

പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയ 22കാരിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനം ; മുറിയില്‍ അടച്ചിട്ട് ചട്ടുകം പഴുപ്പിച്ച് കാലില്‍ വച്ച് പൊള്ളിച്ചു
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ 22കാരിക്ക് നേരെ ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനം. മുറിയില്‍ അടച്ചിടുകയും ചട്ടുകം പഴുപ്പിച്ച് കാലില്‍ വച്ച് പൊള്ളിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ദേവാസിലാണ് സംഭവം. സഹോദരനാണ് യുവതിയുടെ ദുരവസ്ഥ പുറത്തറിയാന്‍ ഇടയാക്കിയത്. യുവതിയെ കാണാന്‍ സഹോദരന്‍ വീട്ടിലെത്തിയപ്പോള്‍ തന്റെ ദുരവസ്ഥ യുവതി അറിയിക്കുകയായിരുന്നു. സഹോദരന്റെ

More »

ഉദിച്ചുയര്‍ന്ന് ബിജെപി, അസ്തമിച്ച് കോണ്‍ഗ്രസ്, വിസ്മയിപ്പിച്ച് ആം ആദ്മി! അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും വിജയിച്ചുകയറി ബിജെപി; പഞ്ചാബില്‍ ഏകപക്ഷീയ വിജയക്കൊടി പറപ്പിച്ച് എഎപി; 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലില്‍ പതറി കോണ്‍ഗ്രസ്
 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന സെമി ഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ നാല് സംസ്ഥാനങ്ങളില്‍ വിജയത്തിലേക്ക് നീങ്ങി ഭാരതീയ ജനതാ പാര്‍ട്ടി. രാഷ്ട്രീയ പ്രാധാന്യമുള്ള ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ മുന്‍പൊരിക്കലും കാണാത്ത വിധത്തില്‍ തൂത്തുവാരിയാണ് ബിജെപിയുടെ 'മിന്നല്‍ പ്രകടനം'! മിക്ക

More »

റിസോര്‍ട്ട് നാടകങ്ങള്‍ ആവശ്യമായില്ല! ഗോവയില്‍ 20 സീറ്റുകളില്‍ വിജയിച്ച ബിജെപി 3 സ്വതന്ത്രരുടെ പിന്തുണയോടെ വീണ്ടും അധികാരത്തില്‍; പ്രമോദ് സാവന്ത് മുഖ്യമന്ത്രി കസേരയില്‍ തിരിച്ചെത്തും
 ഗോവയില്‍ റിസോര്‍ട്ട് നാടകങ്ങള്‍ക്ക് ഇക്കുറി തിരിതെളിഞ്ഞില്ല. 40 നിയമസഭാ മണ്ഡലങ്ങളില്‍ 20 ഇടത്തും ബിജെപിയെ വിജയിപ്പിച്ച് ജനം വീണ്ടും ഗോവയുടെ നയം വ്യക്തമാക്കി. മൂന്ന് സ്വതന്ത്രരുടെ കൂടി പിന്തുണ നേടിയാണ് ബിജെപി വീണ്ടും അധികാരം പിടിക്കുന്നത്.  അന്റോണിയോ വാസ്, ചന്ദ്രകാന്ത് ഷെട്യെ, അലക്‌സ് റെജിനാള്‍ഡ് എന്നീ സ്വതന്ത്രരാണ് ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ബിജെപിക്കും,

More »

യോഗി തന്ത്രം, മോദി മന്ത്രം! ഉത്തര്‍പ്രദേശില്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു സര്‍ക്കാരിനെ അധികാരത്തില്‍ തിരിച്ചെത്തിച്ച് ജനം; വഴിതെറ്റിക്കാനുള്ള പ്രതിപക്ഷ ശ്രമം ജനം തള്ളി ബിജെപിയെ വിജയിപ്പിച്ചെന്ന് യോഗി
 പൂജ ചെയ്ത് കഴിയേണ്ട സന്ന്യാസി ഉത്തര്‍പ്രദേശ് പോലൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തില്‍ എത്തിയിട്ട് എന്ത് ചെയ്യാനാണ്? അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ചോദ്യത്തിന് ജനം 2022ല്‍ മറുപടി നല്‍കിയപ്പോള്‍ യോഗി ആദിത്യനാഥ് അഞ്ച് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ ശേഷം അധികാരത്തില്‍ തിരിച്ചെത്തുന്ന യുപിയിലെ ആദ്യ മുഖ്യമന്ത്രിയായി

More »

യുക്രെയ്‌ന് എതിരായ റഷ്യന്‍ സൈനിക നടപടി ; ഇന്ത്യന്‍ നിലപാട് നിര്‍ണ്ണായകം ; ഇന്ത്യ ആര്‍ക്കൊപ്പമെന്ന് ചര്‍ച്ചയാകുന്നു
യുക്രെയ്‌ന് എതിരായ റഷ്യന്‍ സൈനിക നടപടി രണ്ടാം ദിനത്തിലും തുടരുമ്പോള്‍ ആഗോളതലത്തില്‍ ഇന്ത്യന്‍ നിലപാട് ചര്‍ച്ചയാവുന്നു. വിവിധ ലോക രാജ്യങ്ങള്‍ റഷ്യക്ക് എതിരെ ഉപരോധം ഉള്‍പ്പെടെ ഏര്‍പ്പെടുത്തി മുന്നോട്ട് പോവുമ്പോള്‍ വെടിനിര്‍ത്തല്‍ വേണമെന്നായിരുന്നു ഇന്ത്യ റഷ്യയോട് ആവശ്യപ്പെട്ടത്. എന്നാല്‍, യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് എന്തെന്ന് അറിയില്ലെന്നാണ് യുഎസ്

More »

'ജഗന്നാഥന്‍ മോദിയുടെ ഭക്തന്‍'; വിവാദ പരാമര്‍ശം നാക്കുപിഴയായിരുന്നു ; പശ്ചാത്തപത്താല്‍ മൂന്നു ദിവസം ഉപവസിക്കുമെന്നും ബിജെപി നേതാവ് !

ഒഡീഷയിലെ ആരാധനാമൂര്‍ത്തിയായ ജഗന്നാഥന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന വിവാദ പ്രസ്താവന തിരുത്തി ബിജെപി നേതാവ് സംബിത് പത്ര. മാധ്യമങ്ങള്‍ക്ക് നല്‍കിയ ബൈറ്റില്‍ നാക്കുപിഴ സംഭവിച്ചതാണെന്ന് സംബിത് പത്ര എക്‌സില്‍ കുറിച്ചു. ഇല്ലാത്ത ഒരു പ്രശ്‌നത്തിന്റെ പേരില്‍ വിവാദം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

കര്‍ണാടകയിലെ മടിക്കേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം പ്രതി പ്രകാശ് ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേതെന്ന

കര്‍ണാടകയില്‍ കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി; നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു

കര്‍ണാടകയില്‍ മൂന്ന് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കല്‍ബുര്‍ഗിയിലാണ് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോകുകയും നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ ഏഴ് പേര്‍

ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി എയര്‍ ഇന്ത്യ ; ജോലിക്കെത്താത്തവരെ പിരിച്ചുവിടുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത