കളിക്കുന്നതിനിടെ പട്ടിയോടിച്ചു, 300 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണ കുട്ടിയെ പുറത്തെടുത്തത് 9 മണിക്കൂറിന് ശേഷം ; കുഞ്ഞിന് ജീവന്‍ നഷ്ടമായി

കളിക്കുന്നതിനിടെ പട്ടിയോടിച്ചു, 300 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണ കുട്ടിയെ പുറത്തെടുത്തത് 9 മണിക്കൂറിന് ശേഷം ; കുഞ്ഞിന് ജീവന്‍ നഷ്ടമായി
രാജ്യത്ത് വീണ്ടും കുഴല്‍ക്കിണറില്‍ വീണുണ്ടായ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞു.പഞ്ചാബില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ 9 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ പുറത്തെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൊശിയാര്‍പുറിലെ ഗഡ്രിവാല ഗ്രാമത്തില്‍നിന്നുള്ള റിതിക് റോഷന്‍ എന്ന ആറുവയസുകാരനാണ് സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച് മരിച്ചത്. കുടിയേറ്റ തൊഴിലാളികളുടെ മകനാണ് റിതിക് റോഷന്‍.

സമാന്തരമായി തുരങ്കം കുഴിച്ച് ഒന്‍പത് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപെടുത്തിയത്. വയലില്‍ കളിക്കുന്നതിനിടയില്‍ റിതികിനെ തെരുവു നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും ഭയന്നോടുന്നതിനിടയില്‍ ചാക്കുകൊണ്ട് മൂടിയ കുഴല്‍ കിണറില്‍ വീഴുകയുമായിരുന്നു എന്നാണ് വിവരം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദേശീയ ദുരന്തനിവാരണ സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കുട്ടിയെ ക്ലിപ് ഉപയോഗിച്ച് കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെത്തിക്കാന്‍ തുടക്കത്തില്‍ ശ്രമിച്ചുവെങ്കിലും കൂടുതല്‍ താഴേക്ക് പോയത് കൂടുതല്‍ സങ്കടത്തിനിടയാക്കി. രക്ഷാപ്രവര്‍ത്തകര്‍ കുഴല്‍കിണറിലേക്ക് ഓക്‌സിജന്‍ നല്‍കിയിരുന്നെങ്കിലും കുട്ടി ബോധരഹിതനായി. കുഴല്‍ക്കിണറിന് സമാന്തരമായി തുരങ്കം കുഴിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.



Other News in this category



4malayalees Recommends