India

അഞ്ചാം ക്ലാസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ കൈയും കാലും കെട്ടിയ നിലയില്‍ ; പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍
പുതുച്ചേരിയില്‍ രണ്ടു ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ നിന്ന് കണ്ടെത്തി. കൈയും കാലും കെട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കം 4 പേരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.  ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് സംശയം ഉയരുന്നത്. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കളിക്കാന്‍ പോയ കുട്ടി പിന്നീട് തിരിച്ചുവന്നില്ല. തുടര്‍ന്ന് അന്വേഷിച്ച് വരുന്നതിനിടയിലാണ് ഓടയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വിശദമായി പറയാനാവൂ എന്നാണ് പൊലീസ് പറയുന്നത്. പ്രൈമറി ഹെല്‍ത്ത്

More »

സ്പാനിഷ് വ്‌ളോഗറെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; നാല് പേര്‍ അറസ്റ്റില്‍
ലോക സഞ്ചാരത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജാര്‍ഖണ്ഡിലെ ദുംകയില്‍ വച്ച് സ്പാനിഷ് യുവതി ബലാത്സംഗത്തിന് ഇരയായത്. അഞ്ച് വര്‍ഷമായി വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ശേഷമാണ് 28കാരി പങ്കാളിയോടൊപ്പം ഇന്ത്യയിലെത്തിയത്. പ്രതികള്‍ ഇരുവരെയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും യുവതിയെ

More »

ബൈജൂസ് പണം നല്‍കിയില്ല; ഓഫീസിലെ ടിവിയെടുത്തുകൊണ്ട് പോയി പിതാവും മകനും; ബൈജുവിനെ കമ്പനിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് നിക്ഷേപകര്‍
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്പനിയുടെ ദൈനംദിന ചിലവുകള്‍ക്ക് പോലും വക കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് ബൈജു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള എജ്യൂടെക്. ബൈജൂസില്‍ നിക്ഷേപം നടത്തിയവര്‍ക്കും കോഴ്‌സില്‍ ചേരാന്‍ പണം മുടക്കിയ നിരവധി പേര്‍ക്കും ഇതോടകം പണം നഷ്ടമായിട്ടുണ്ട്. ഇത്തരത്തില്‍ ബൈജൂസിന്റെ കോഴ്‌സില്‍ ചേരാന്‍ പണം മുടക്കിയ ഒരു കുടുംബം കമ്പനിയുടെ ഓഫീസില്‍

More »

ഗവര്‍ണര്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിക്ക് എത്താത്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കില്ലെന്ന് പ്രിന്‍സിപ്പല്‍
ഗവര്‍ണര്‍ക്ക് സ്വീകണം നല്‍കുന്ന പരിപാടിക്ക് എത്താത്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കില്ലെന്ന് നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലിന്റെ ശബ്ദരേഖ പുറത്ത്. ബിജെപി പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ള കോളജിലാണ് സംഭവം. അവധി ദിനമായ ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ കോളജിലെത്തണമെന്നാണ് പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിച്ചത്. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ സംഘാടകര്‍ വാഹന സൗകര്യം

More »

ഹണിമൂണിന് ഗോവയെന്ന് പറഞ്ഞ ഭര്‍ത്താവ് അവസാനം മാറ്റി അയോധ്യയിലേക്ക് ആക്കി, വിവാഹമോചനം തേടി ഭാര്യ
ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയില്‍ പോകാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് യുവതി വിവാഹമോചനം ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴാണ് യുവതി ഭര്‍ത്താവിനെതിരെ രംഗത്തെത്തിയത്. മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. ഫ്രീ പ്രസ് ജേര്‍ണലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യാത്ര കഴിഞ്ഞ് എത്തി 10

More »

ബംഗളൂരുവില്‍ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരം
ബംഗളൂരു ചെല്ലക്കരയില്‍ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് നാലുവയസുകാരിയായ മലയാളി വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി കഴിയുന്നത്. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന ആന്‍ ജിജോയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്. സ്‌കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം

More »

മോഡലിനെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയ കേസ് ; ഒരാള്‍ പിടിയില്‍
കുപ്രസിദ്ധ മോഡലായ ദിവ്യ പഹൂജയെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം പുഴയില്‍ തള്ളിയ കേസില്‍ പ്രതിയായ ഒരാളെ കൂടി പോലീസ് പിടികൂടി.പശ്ചിമ ബംഗാളില്‍ വെച്ചാണ് പ്രതി ബല്‍രാജ് ഗില്ലിനെ കൊല്‍ക്കത്ത പോലീസ് പിടികൂടിയത്. ഈ കേസിലെ മറ്റൊരു പ്രതിയായ രവി ബാന്ദ്രയ്‌ക്കൊപ്പം വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് ബല്‍രാജ് പിടിയിലായത്.

More »

നരേന്ദ്രമോദിയെ അപഹസിച്ച മന്ത്രിമാര്‍ക്കെതിരെ മാലിദ്വീപില്‍ പ്രതിഷേധ പ്രകടനങ്ങള്‍; ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ
പ്രധാനമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാലിദ്വീപ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ച് ഇന്ത്യ . ഇന്ത്യക്കെതിരെ തിരിഞ്ഞ മാലിദ്വീപ് ഭരണകൂടത്തിനെതിരെ ദ്വീപിലുള്ളവര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ചൈനയുമായി രാജ്യം അടുക്കുന്നതില്‍ എതിര്‍പ്പുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപഹസിച്ച

More »

പള്ളി പൊളിച്ചിടത്ത് കാലുവെക്കുമോ കോണ്‍ഗ്രസ് '; യെച്ചൂരിയുടെ ആര്‍ജ്ജവം സോണിയക്കും വേണമെന്ന് സമസ്ത
അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതം. 'പള്ളി പൊളിച്ചിടത്ത് കാലുവെക്കുമോ കോണ്‍ഗ്രസ്!' എന്ന തലക്കെട്ടോടെ സുപ്രഭാതം ദിനപത്രത്തിലെ എഡിറ്റോറിയലിലൂടെയാണ് വിമര്‍ശനം. ഈ മൃദുഹിന്ദുത്വ നിലപാട് തന്നെയാണ് 36 വര്‍ഷം ഇന്ത്യ ഭരിച്ച പാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന്

More »

'എനിക്ക് എന്റെ ഭര്‍ത്താവിനെ ഇഷ്ടമാണ്': മുത്തച്ഛനോളം പ്രായമുള്ള ആള്‍ ഭര്‍ത്താവാണെന്ന് പെണ്‍കുട്ടി, വിമര്‍ശനമുയരുന്നു

മുത്തച്ഛനോളം പ്രായമുള്ള ആളെ ചൂണ്ടിക്കാണിച്ച് തന്റെ ഭര്‍ത്താവാണെന്ന് പെണ്‍കുട്ടി അവകാശപ്പെട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ക്യൂട്ട് ഗുഡ്ഡി കുമാരി എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയാണ് വൈറല്‍ ആയിരിക്കുന്നത്. 'എന്റെ മുന്‍ ജന്മത്തില്‍

കെട്ടിടത്തില്‍ തൂങ്ങിയാടി റീല്‍സ്, വീഡിയോ വൈറലായതിന് പിന്നാലെ യുവതിയും സുഹൃത്തും അറസ്റ്റില്‍

കെട്ടിടത്തില്‍ തൂങ്ങിയാടി റീല്‍സ് എടുത്ത യുവതിയും യുവാവും അറസ്റ്റില്‍. സാഹസികമായി റീല്‍സ് ചെയ്ത 23 കാരി മീനാക്ഷി സുളങ്കെയും സുഹൃത്ത് 27കാരന്‍ മിഹിര്‍ ഗാന്ധിയുമാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ച മൂന്നാമനെ കണ്ടെത്താന്‍ കഴിഞ്ഞട്ടില്ല. റീല്‍സ് എടുക്കാനായി

കള്ളാക്കുറിച്ചി വിഷമദ്യ ദുരന്തം; മരണം 29 ആയി

തമിഴ്‌നാടിനെ നടുക്കി കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 29 ആയി. 70ല്‍ അധികം പേര്‍ ചികിത്സയിലാണ്. അതില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ സിബിസിഐഡി അന്വേഷണം ആരംഭിക്കും. ഫൊറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന

രേണുകാസ്വാമിയെ കൊന്ന കുറ്റം ഏറ്റെടുക്കാനായി ടാക്‌സി ഡ്രൈവറെ നിര്‍ബന്ധിച്ചു,നടന്‍ ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കന്നഡ നടന്‍ ദര്‍ശന്‍ ഉള്‍പ്പെട്ട കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. രേണുകാസ്വാമിയെ കൊന്ന കുറ്റം ഏറ്റെടുക്കാനായി ടാക്‌സി ഡ്രൈവറെ നിര്‍ബന്ധിച്ചതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നത്. അതേസമയം ചിത്രദുര്‍ഗ സ്വദേശിയായ രേണുകാസ്വാമിയെ

ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു, കുവൈത്തിലെ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. മരിച്ചയാളുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇയാള്‍ക്കായുള്ള തിരിച്ചറിയല്‍ നടപടി

കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തി, വീഡിയോ പോസ്റ്റിട്ടു; യൂട്യൂബര്‍ക്ക് ആരോഗ്യവകുപ്പിന്റെ നോട്ടീസ്

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധന നടത്തി അത് പരസ്യമായി വെളിപ്പെടുത്തിയതിന് യൂട്യൂബര്‍ ഇര്‍ഫാനെതിരെ തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നോട്ടീസ്. 1994ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം ഇന്ത്യയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗം നിര്‍ണ്ണയിക്കുന്നത് കുറ്റകരമാണ്. എന്നാല്‍