Indian
ജമ്മു കശ്മീരില്‍ നിയുക്ത എംഎല്‍എമാരുടെ യോഗം ഇന്ന്. നാഷണല്‍ കോണ്‍ഫറന്‍സ് എംഎല്‍എമാര്‍ ഇന്ന് യോഗം ചേരും. യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തീരുമാനിച്ചേക്കും. സത്യപ്രതിജ്ഞ അടുത്തയാഴ്ച ഉണ്ടാകാനാണ് സാധ്യത. വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് നേരത്തെ മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് അവ്യക്തതകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ പറ്റില്ലെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സസിന്റെ പ്രതികരണം. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പകരം നാല് മന്ത്രിമാരെ നല്‍കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ രണ്ട് മന്ത്രിസ്ഥാനവും ക്യാബിനറ്റ് പദവിയുള്ള ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കാമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ വാഗ്ദാനം. 42 സീറ്റുകളാണ് നാഷണല്‍
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ സംസ്‌കാര ചടങ്ങുകള്‍ ബഹുമതികളോടെ സര്‍ക്കാര്‍ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. ധാര്‍മികതയുടെയും സംരംഭകത്വത്തിന്റെയും സവിശേഷമായ മിശ്രിതമാണ് രത്തന്‍ ടാറ്റയെന്ന് എക്നാഥ് ഷിന്‍ഡെ രത്തന്‍ ടാറ്റയെ വിശേഷിപ്പിച്ചു. ഇന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ ദക്ഷിണ മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ്
ജിമ്മിലെ വര്‍ക്ക ഔട്ടിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ബോഡിബില്‍ഡര്‍ക്ക് ദാരുണാന്ത്യം നേരിട്ട സംഭവത്തില്‍ അന്വേഷണം തുടങ്ങി. 15 മണിക്കൂറോളം ജിമ്മിലെ ഷവര്‍ റൂമില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ ബോഡി ബില്‍ഡര്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്. 33 വയസ് പ്രായമുള്ള ബോഡിബില്‍ഡറുടെ മരണത്തില്‍ ജിം ഉടമകളുടെ അനാസ്ഥ അടക്കമുള്ളവ കണ്ടെത്താനാണ് അന്വേഷണം
വ്യവസായി ബി എ മുംതാസ് അലിയുടെ മരണത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. കാട്ടിപ്പള്ള സ്വദേശി അബ്ദുല്‍ സത്താര്‍, കൃഷ്ണപുര സ്വദേശി മുസ്തഫ, സജിപന്നൂര്‍ സ്വദേശി നടവര്‍ ഷാഫി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. മുംതാസ് അലിയുടെ ആത്മഹത്യയെ തുടര്‍ന്ന് സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയില്‍ മലയാളി യുവതിയെയും ഭര്‍ത്താവിനെയും കാവൂര്‍ പൊലീസ് നേരത്തെ
നവരാത്രി പരിപാടിക്കായി സ്‌കൂളില്‍ ലൈറ്റുകള്‍ ഒരുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ഗുജറാത്തിലെ വിജാപൂര്‍ നഗരത്തിലുള്ള സെന്റ് ജോസഫ് സ്‌കൂളിലാണ് സംഭവം നടന്നത്. ആര്യ രാജ്‌സിംഗ് (15) എന്ന വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് ജിലേബി അയച്ചു കൊടുത്ത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ആഘോഷം. ഹരിയാനയില്‍ മൂന്നാം വട്ടവും അധികാരത്തിലെത്തിയ ബിജെപി നടത്തിയ ആവേശകരമായ ആഘോഷങ്ങള്‍ക്കിടയിലാണ് രാഹുലിന് ഓണ്‍ലൈനായി ജിലേബി അയച്ചു കൊടുത്തത്. ഹരിയാനയിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും വേണ്ടി രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് ജിലേബി അയച്ചിട്ടുണ്ടെന്ന് പാര്‍ട്ടി
ബംഗളൂരുവില്‍ അഞ്ചു വയസുകാരന്റെ മരണം കേക്ക് കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷ ബാധയേറ്റെന്ന് സംശയം. കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ബെംഗളൂരുവില്‍ സ്വിഗി ഡെലിവറി പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്ന ബല്‍രാജുവിന്റെയും നാഗലക്ഷ്മിയുടെയും മകന്‍ ധീരജാണ് മരിച്ചത്. കേക്ക് കഴിച്ചതിന് പിന്നാലെയാണ് ബല്‍രാജുവിനും കുടുംബത്തിനും
ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറഞ്ഞത്. ആദ്യ ഫലസൂചനകളും അതുതന്നെയാണ് സൂചിപ്പിച്ചത്. ഭരണവിരുദ്ധ വികാരവും കര്‍ഷകരുടെയും ഗുസ്തി താരങ്ങളുടെയും അഗ്‌നിവീര്‍ അപേക്ഷകരുടെയും സമരങ്ങളും കോണ്‍ഗ്രസിന് അനുകൂലമാക്കാനായതേയില്ല. നഗരമേഖലയിലും ഗ്രാമങ്ങളിലും ഉണ്ടായ ജാട്ട് ഇതര വിഭാഗമാണ് ഹരിയാനയില്‍ ഇത്തവണ ബിജെപിക്ക് തുണയായത്. നയാബ്
ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ട്വിസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിജയം ചൂണ്ടിക്കാട്ടി ആദ്യഫല സൂചനകള്‍ വന്നെങ്കിലും ഇപ്പോള്‍ സംസ്ഥാനത്ത് ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുന്നതാണ് ലീഡുകള്‍ കാണിക്കുന്നത്. ബിജെപി മുന്നിലെത്തിയതോടെ ഹരിയാനയിലെയും ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെയും ആഘോഷങ്ങള്‍ ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ്